BSNL OTT Subscription: അങ്ങനെ പുച്ഛിക്കേണ്ട 49 രൂപക്ക് ഒടിടി പ്ലാനുണ്ട് ബിഎസ്എൻഎല്ലിൽ
BSNL OTT Subscription : ജിയോയും, വിഐയും, എയർടെല്ലും മാത്രമല്ല നമ്മുടെ ബിഎസ്എൻഎല്ലും ഒടിടി പ്ലാനുകൾ ഇറക്കി കഴിഞ്ഞു. 49 രൂപ മുതൽ 250 രൂപ വരെയുള്ള കിടിലൻ പ്ലാനുകളാണ് ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി പങ്ക് വെക്കുന്നത്

BSNL OTT Subscription
ഒടിടിയിൽ സിനിമ കാണാൻ ഇഷ്ടപ്പെടുന്നവരല്ലേ നിങ്ങൾ? നിരവധി ടെലികോം കമ്പനികൾ തങ്ങളുടെ റീ ചാർജ്ജ് പ്ലാനിനൊപ്പം ഒടിടി പ്ലാറ്റ്ഫോം ആക്സസുകളും ഇപ്പോൾ നൽകുന്നുണ്ട്. ജിയോയും, വിഐയും, എയർടെല്ലും മാത്രമല്ല നമ്മുടെ ബിഎസ്എൻഎല്ലും ഒടിടി പ്ലാനുകൾ ഇറക്കി കഴിഞ്ഞു. 49 രൂപ മുതൽ 250 രൂപ വരെയുള്ള കിടിലൻ പ്ലാനുകളാണ് ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി പങ്ക് വെക്കുന്നത്. ഇതിനെ കുറിച്ച് വിശദമായി പരിശോധിക്കാം. BSNL സിനിമാ പ്ലസ് എന്നാണ്. ഇത്തരം പ്ലാനുകളുടെ പേര്. റീ ചാർജ്ജ് പ്ലാനുകളെ കുറിച്ച് വിശദമായി പരിശോധിക്കാം.
49 രൂപയുടെ പ്ലാൻ
BSNL-ൻ്റെ 49 രൂപ പ്ലാനിൽ നിങ്ങൾക്ക് ഷെമാരൂ, ഹംഗാമ, ലയൺസ്ഗേറ്റ്, EPIC തുടങ്ങിയ ഒടിടി പ്ലാനുകൾ ലഭിക്കും, അതേസമയം BSNL-ൻ്റെ ഈ 119 രൂപ പ്ലാനിൽ ZEE5 പ്രീമിയം, സോണി LIV പ്രീമിയം, YuppTV, Disney+ Hotstar എന്നിവയും നിങ്ങൾക്ക് ലഭിക്കും
249 രൂപ പ്ലാനിൽ
BSNL-ൻ്റെ 249 രൂപ പ്ലാനിൽ, ഉപഭോക്താക്കൾക്ക് Zee5 പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, സോണി LIV പ്രീമിയം, YuppTV, Shemaroo, Hungama, Lionsgate, Disney എന്നിവയുടെ സബ്സ്ക്രിപ്ഷനും ലഭിക്കും.
സിനിമ പ്ലസ് പ്ലാനിൻ്റെ നേട്ടങ്ങൾ
ഉപഭോക്താക്കൾക്ക് തങ്ങളുടെ പിസി, ലാപ്‌ടോപ്പ്, മൊബൈൽ, ടാബ്‌ലെറ്റ്, സ്‌മാർട്ട് ടിവി എന്നിവയിൽ സിനിമാ പ്ലസ് പ്ലാനിൽ ലഭ്യമായ OTT പ്ലാറ്റ്ഫോമുകൾ കാണാൻ സാധിക്കും. നിങ്ങളുടെ ഫൈബർ കണക്ഷൻ ആക്ടിവേറ്റായ മൊബൈൽ നമ്പരിലേക്കായിരിക്കും ഒടിടികൾ എത്തുന്നത്. ഇതിന് കാലാവധിയില്ല പ്രതിമാസം ഇത് പുതുക്കി കൊണ്ടേയിരിക്കും.