Realme GT 8 Pro : റിയൽമി ഇറക്കുന്നത് വമ്പൻ ബാറ്ററി ബാക്കപ്പുള്ളൊരു ഫോൺ; സീക്രട്ടുകൾ പിന്നെയും
120W വയർഡ് ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഫീച്ചറുകളുടെ കാര്യത്തിൽ മറ്റ് സ്മാർട്ട് ഫോണുകളേക്കാൾ ഒരു പടി മുൻപിലാണ് ജിടി-8 പ്രോ.
ന്യൂഡൽഹി: വമ്പൻ ബാറ്ററി ബാക്കപ്പുള്ളൊരു കിടിലൻ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് റിയൽമി. റിയൽമി ജിടി 8 പ്രോ നവംബർ മൂന്നാം വാരത്തിൽ വിപണിയിലേക്ക് എത്തും. ഒക്ടോബർ 21 ന് ചൈനയിലാണ് ഫോൺ ആദ്യമായി ലോഞ്ച് ചെയ്തത്. 7000 MAH ബാറ്ററി കപ്പാസിറ്റിയും ഹൈപ്പർ വിഷൻ + എഐ ചിപ്പുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC, 2K റെസല്യൂഷൻ ഡിസ്‌പ്ലേ, 120W വയർഡ് ഫാസ്റ്റ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഫീച്ചറുകളുടെ കാര്യത്തിൽ മറ്റ് സ്മാർട്ട് ഫോണുകളേക്കാൾ ഒരു പടി മുൻപിലാണ് ജിടി-8 പ്രോ.
ലോഞ്ച് തീയതി
ഇന്ത്യയിൽ നവംബർ 20 ന് ഉച്ചയ്ക്ക് 12 മണിക്കാണ് റിയൽമി ജിടി 8 പ്രോ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്. ഫോണിൻ്റെ പ്രൈമറി വേരിയൻ്റിൽ 12 ജിബി റാമും, 256 ജിബി സ്റ്റോറേജുമാണുള്ളത്. നീല, വെള്ള, പച്ച നിറങ്ങളിൽ ലഭ്യമാകുന്ന ഫോണിൻ്റെ വില ഇന്ത്യൻ വിപണിയിൽ 49,700യോളമാണ്.
പ്രധാന സവിശേഷതകൾ ഒറ്റ നോട്ടത്തിൽ
പ്രോസസ്സർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 SoC
AI ചിപ്പ്: ഹൈപ്പർ വിഷൻ+ AI ചിപ്പ്
മെമ്മറി/സ്റ്റോറേജ്: LPDDR5X റാമും UFS 4.1 ഓൺബോർഡ് സ്റ്റോറേജും
ഡിസ്പ്ലേ: 2K റെസല്യൂഷൻ
ബാറ്ററി: 7,000mAh “ടൈറ്റൻ ബാറ്ററി”
ചാർജിംഗ്: 120W അൾട്രാ ചാർജ് വയർഡ് ഫാസ്റ്റ് ചാർജിംഗ് (15 മിനിറ്റിനുള്ളിൽ ഫുൾ ചാർജിംഗ് ലഭിക്കുമെന്ന് അവകാശപ്പെടുന്നു)
ഓപ്പറേറ്റിംഗ് സിസ്റ്റം: റിയൽമി യുഐ 7.0 (ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ളത്)
കൂളിംഗ്: 7,000 ചതുരശ്ര മില്ലീമീറ്റർ വേപ്പർ ചേമ്പർ (വിസി) കൂളിംഗ് സിസ്റ്റം
ക്യാമറകൾ: പരസ്പരം മാറ്റാവുന്ന ക്യാമറ മൊഡ്യൂളുകളും റിക്കോ ജിആർ ഇമേജിംഗും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം.
IP69 റേറ്റിംഗ്: പൊടി, ജല പ്രതിരോധത്തിനുള്ള IP69 റേറ്റിംഗ്
ബിൽഡ്: മെറ്റൽ ഫ്രെയിം, 214 ഗ്രാം ഭാരം, ഫ്രണ്ട് ക്യാമറയ്ക്കായി ഒരു ഹോൾ-പഞ്ച് കട്ടൗട്ട്.