Diwali 2025: 11 രൂപയ്ക്ക് 2 ടിബി വരെ സ്റ്റോറേജ്; ദീപാവലി ഓഫറുമായി ഗൂഗിൾ

Google One Diwali Offer: ഗൂഗിൾ വൺ നൽകുന്ന 30ജിബി മുതൽ 2ടിബി വരെയുള്ള എല്ലാ പ്ലാനുകൾക്കും ഈ ഓഫർ ലഭ്യമാകും. ഫോട്ടോകൾ, ഗൂഗ്ൾ ഡ്രൈവ്, ജിമെയിൽ എന്നിവയിലുടനീളം ഈ സ്​റ്റോറേജ് പങ്കിടാൻ സാധിക്കും.

Diwali 2025: 11 രൂപയ്ക്ക് 2 ടിബി വരെ സ്റ്റോറേജ്; ദീപാവലി ഓഫറുമായി ഗൂഗിൾ

പ്രതീകാത്മക ചിത്രം

Updated On: 

19 Oct 2025 | 03:44 PM

ഉപഭോക്താക്കൾക്ക് ദീപാവലി ഓഫറുമായി ​ഗൂ​ഗിൾ. ക്ളൗഡ് സ്റ്റോറേജ് ലഭ്യമാവുന്ന ഗൂഗ്ൾ വൺ സബ്സ്ക്രിപ്ഷനുകളാണ് കുറഞ്ഞ നിരക്കിൽ കമ്പനി വാ​ഗ്​ദാനം ചെയ്തിരിക്കുന്നത്. വെറും 11 രൂപയ്ക്ക് മുപ്പത് ജിബി മുതൽ രണ്ട് ടെറാബൈറ്റ് വരെ സ്റ്റോറേജ് ലഭ്യമാകുന്നതാണ്. നിലവിൽ ബേസിക്, സ്റ്റാൻഡേർഡ്, ലൈറ്റ്, പ്രീമിയം പ്ലാനുകളുടെ വരിക്കാർക്ക് മാത്രമേ ഓഫർ ലഭ്യമാകുന്നത്.

ഒക്ടോബർ 31 വരെയാണ് ഓഫറുകൾ ലഭ്യമാകുന്നത്. ഗൂഗിൾ വൺ നൽകുന്ന 30ജിബി മുതൽ 2ടിബി വരെയുള്ള എല്ലാ പ്ലാനുകൾക്കും ഈ ഓഫർ ലഭ്യമാകും. ഫോട്ടോകൾ, ഗൂഗ്ൾ ഡ്രൈവ്, ജിമെയിൽ എന്നിവയിലുടനീളം ഈ സ്​റ്റോറേജ് പങ്കിടാൻ സാധിക്കും.

ഓഫർ നേടാൻ ചെയ്യേണ്ടത്

ഗൂഗിൾ വൺ വെബ്സൈറ്റിലോ / ആപ്പിലോ പ്രവേശിക്കുക.

ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

സ്റ്റോറേജ് അപ്‌ഗ്രേഡ്’ ഓപ്ഷനിലേക്ക് പോകുക.

ആവശ്യമുള്ള പ്ലാൻ (ലൈറ്റ്, ബേസിക്, സ്റ്റാൻഡേർഡ്, അല്ലെങ്കിൽ പ്രീമിയം) തിരഞ്ഞെടുക്കുക.

പണമടയ്ക്കുന്ന പേജിൽ (ചെക്ക്ഔട്ട്) ഓഫർ വില (11 രൂപ) ഓട്ടോമാറ്റിക്കായി കാണിക്കും

ALSO READ: ദീപാവലിയ്ക്ക് സ്വര്‍ണം വാങ്ങാനെന്തിന് കടയില്‍ പോണം? ആപ്പുകളുകളുണ്ടല്ലോ, വീട്ടില്‍ കിട്ടും പൊന്ന്

മാസവരി പ്ലാനുകൾക്ക് പുറമേ വാർഷിക പ്ലാനുകൾക്കും ഇളവുകളുണ്ട്. 708 രൂപയ്ക്ക് ലഭ്യമായിരുന്ന ലൈറ്റ് പ്ലാൻ (30GB) ഇപ്പോൾ 479 രൂപയ്ക്ക് ലഭിക്കും. ബേസിക് പ്ലാൻ (100GB) 1,560 രൂപ വിലയുണ്ടായിരുന്നത് 1,000 രൂപയായി കുറഞ്ഞു. 2,520 രൂപയുടെ സ്റ്റാൻഡേർഡ് സ്റ്റാൻഡേർഡ് പ്ലാനിൻ്റെ (200GB) വാർഷിക വിലയും 1,600 ആയി കുറഞ്ഞിട്ടുണ്ട്.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ