DRDO hypersonic missile Dhvani: ശബ്ദാതിവേഗം! ബ്രഹ്മോസിനെ കടത്തിവെട്ടും ‘ധ്വനി’; മിസൈൽ പരീക്ഷണം അടുത്ത വർഷം

DRDO hypersonic missile Dhvani Features: മാക് 5-ൽ അധികം അതായത് മണിക്കൂറിൽ 7,400 കിലോമീറ്ററിൽ വേ​ഗതയിൽ സഞ്ചരിക്കാനാകും എന്നുള്ളതാണ് ധ്വനിയുടെ ഏറ്റവും വലിയ സവിശേഷതയായി കാണിക്കുന്നത്. ഹൈ-സ്പീഡ് എയറോഡൈനാമിക്സ്, അത്യാധുനിക താപ സംരക്ഷണം (തെർമൽ ഷീൽഡിംഗ്), പ്രൊപ്പൽഷൻ സംവിധാനങ്ങൾ എന്നിവയാണ് ഇതിലെ ഹൈലൈറ്റുകൾ

DRDO hypersonic missile Dhvani: ശബ്ദാതിവേഗം! ബ്രഹ്മോസിനെ കടത്തിവെട്ടും ധ്വനി; മിസൈൽ പരീക്ഷണം അടുത്ത വർഷം

Drdo Hypersonic Missile Dhvani

Published: 

04 Oct 2025 09:01 AM

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ (ഡിആർഡിഒ) അടുത്ത തലമുറ ഹൈപ്പർസോണിക് മിസൈലായ ‘ധ്വനി’ പരീക്ഷിക്കാൻ ഒരുങ്ങുന്നു. 2025 ഓടെ മിസൈൽ പരീക്ഷണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യയുടെ കരുത്തും അഭിമാനവുമായ ബ്രഹ്മോസിനേക്കാൾ വേ​ഗത്തിൽ ധ്വനിക്ക് സഞ്ചരിക്കാനാകും. ശബ്ദത്തിന്റെ വേഗതയുടെ അഞ്ചിരട്ടി വേ​ഗത്തിൽ ഈ മിസൈൽ സഞ്ചരിക്കും എന്നുള്ളതാണ് ഹൈലൈറ്റ്. അൾട്രാ-ഫാസ്റ്റ് ഗ്ലൈഡ് വാഹനങ്ങളുടെ സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ തിരഞ്ഞെടുത്ത ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് ഈ പരീക്ഷണം എത്തിക്കുക എന്നുള്ളതാണ് ഇന്ത്യയുടെ ലക്ഷ്യം. ‘ധ്വനി’ രാജ്യത്തിന്റെ തന്ത്രപരമായ പ്രതിരോധ ശേഷിക്ക് നിർണ്ണായകമായ ഒരു കുതിച്ചുചാട്ടമായിരിക്കും.

ഒരു ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ (HGV) എന്ന നിലയിലാണ് ധ്വനി’ വികസിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ക്രൂയിസ് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായാണ് ഇതിന്റെ പ്രവർത്തനം. റോക്കറ്റ് ഉപയോഗിച്ച് HGV-കൾ ആദ്യം വളരെ ഉയർന്ന അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കപ്പെടുന്നു. ലക്ഷ്യസ്ഥാനത്തേക്ക് ഇവ അതിവേ​ഗത്തിലെത്തിൽ എത്തിച്ചേരുന്നു. ഈ സാങ്കേതികവിദ്യ മിസൈലിന് അതിവേഗവും അതുപോലെ ദിശ മാറ്റാനുള്ള കഴിവും പ്രധാനം ചെയ്യുന്നു. അതിനാൽ, നിലവിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ധ്വിനി മിസൈലുകളെ കണ്ടെത്താനും തടസ്സപ്പെടുത്താനും വളരെ ബുദ്ധിമുട്ടാണ്.

സാങ്കേതിക സവിശേഷതകൾ

മാക് 5-ൽ അധികം അതായത് മണിക്കൂറിൽ 7,400 കിലോമീറ്ററിൽ വേ​ഗതയിൽ സഞ്ചരിക്കാനാകും എന്നുള്ളതാണ് ധ്വനിയുടെ ഏറ്റവും വലിയ സവിശേഷതയായി കാണിക്കുന്നത്. ഹൈ-സ്പീഡ് എയറോഡൈനാമിക്സ്, അത്യാധുനിക താപ സംരക്ഷണം (തെർമൽ ഷീൽഡിംഗ്), പ്രൊപ്പൽഷൻ സംവിധാനങ്ങൾ എന്നിവയാണ് ഇതിലെ ഹൈലൈറ്റുകൾ. നേരത്തെ തന്നെ, ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ (HSTDV) വിജയകരമായി പരീക്ഷിച്ചുകൊണ്ട് ഡിആർഡിഒ ‘ധ്വനി’യുടെ വികസനത്തിന് ശക്തമായ അടിത്തറയിട്ടിരുന്നു. ധ്വനി പരീക്ഷണം വിജകരമായാൽ ഒരു ദശാബ്ദത്തിനുള്ളിൽ രാജ്യത്തിന്റെ ഹൈപ്പർസോണിക് ആയുധ സംവിധാനങ്ങൾ സൈനിക ആവശ്യങ്ങൾക്കായി പ്രവർത്തനക്ഷമമാക്കാനുള്ള ശേഷിയിലെത്തും.

ബ്രഹ്മോസിനെ കടത്തിവെട്ടും

നിലവിൽ ഇന്ത്യയു‍ടെ അഭിമാനവും കരുത്തുമാണ് ബ്രഹ്മോസ്. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. നിലവിൽ മാക് 2.8 മുതൽ 3 വരെ വേഗതയിൽ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലുകളിൽ ഒന്നാണിത്. എന്നാൽ ധ്വനി ഇതിന്റെ ഇരട്ടി വേ​ഗത്തിൽ സഞ്ചരിക്കുമെന്നാണ് സൂചന. അതായത് മാക് 5 (മണിക്കൂറിൽ 74000 കി.മി ) വേ​ഗത്തിൽ.

രൂപകൽപ്പനയിൽ തന്നെ ഈ 2 മിസൈലുകളും തമ്മിൽ വലിയ വ്യത്യാസമാണ് ഉള്ളത്. ബ്രഹ്മോസ് ഒരു സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ്. ഇതിന് എഞ്ചിന്റെ സഹായത്തോടെ മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ. എന്നാൽ ‘ധ്വനി’ ഒരു ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ (HGV) ആയതിനാൽ, അവസാന ഘട്ടത്തിൽ എഞ്ചിൻ പവറില്ലാതെ നീങ്ങാൻ സാധിക്കും. അതിനാൽ തന്നെ ശത്രുക്കളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് ‘ധ്വനിയെ’ തടസ്സപ്പെടുത്തുക എന്നത് അതീവ സങ്കീർണ്ണമായിരിക്കും. ദീർഘദൂരം, നൂതന മാർഗ്ഗനിർദ്ദേശ സംവിധാനങ്ങൾ, റഡാറിൽ പെടാത്ത സ്റ്റെൽത്ത് രൂപകൽപ്പന എന്നിവയും ധ്വിനിയുടെ പ്രത്യേകതയാണ്. 2025ൽ ധ്വനിയുടെ പരീക്ഷണ ഉണ്ടാകുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ഈ വിക്ഷേപണം വിജയകരമാകുകയാണെങ്കിൽ ഹൈപ്പർസോണിക് ആയുധ വികസനത്തിൽ ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇടം പിടിക്കും.

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും