Galaxy Unpacked Event 2025: സാംസങ് ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റ് ഇന്ന്; എവിടെ, എങ്ങനെ, എപ്പോൾ കാണാം?
Samsung Galaxy Unpacked Event 2025 Live Streaming: സാംസങ് ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റ് 2025 ഇന്ന് നടക്കും. വിവിധ മാർഗങ്ങളിലൂടെ ഇവൻ്റ് തത്സമയം കാണാൻ കഴിയും.
ഈ വർഷത്തെ ആദ്യത്തെ സാംസങ് ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റ് ഇന്ന് നടക്കും. ഗാലക്സി സെഡ് ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ അവതരണമാണ് അൺപാക്ക്ഡ് ഇവൻ്റിലെ പ്രധാന ആകർഷണം. വില കുറഞ്ഞ ക്ലാംഷെൽ ഫോൾഡബിൾ മൊബൈലും ഇത്തവണ ഇവൻ്റിൽ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. ഇവൻ്റിനെപ്പറ്റി രഹസ്യാത്മക സ്വഭാവമാണ് സാംസങ് സൂക്ഷിക്കുന്നത്.
സാംസങ് ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റ് എങ്ങനെ കാണാം?
സാംസങ് ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റ് 2025 ജൂലായ് 9 ന്, ഇന്നാണ് നടക്കുക. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ ഇന്ത്യൻ സമയം രാത്രി 7.30ന് ഇവൻ്റ് ആരംഭിക്കും. സാംസങ് വെബ്സൈറ്റിലൂടെയും സാംസങിൻ്റെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇവൻ്റ് തത്സമയം കാണാം.
ഇവൻ്റിലെ പ്രതീക്ഷകൾ
സാംസങ് ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ എന്തൊക്കെയാണുണ്ടാവുക എന്നതിനെപ്പറ്റി ഒരു സൂചനയേ സാംസങ് നൽകിയിട്ടുള്ളൂ. ഗ്യാലക്സി ബ്രാൻഡുകളുടെ അടുത്ത അധ്യായം എന്നാണ് സാംസങ് ഇവൻ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗ്യാലക്സി സെഡ് ഫോൾഡ് 7 മോഡലുമായി ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റ് ഇവൻ്റിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ




എഐ പിന്തുണയുള്ള ഇൻ്റർഫേസുള്ള പുതിയ ജനറേഷൻ ഗ്യാലക്സി ഡിവൈസുകളുടെ തുടക്കം ഈ ഇവൻ്റിൽ കാണാനാവുമെന്നാണ് സാംസങ് അറിയിച്ചത്. ഗ്യാലക്സി സെഡ് ഫോൾഡ് 7, ഗ്യാലക്സി സെഡ് ഫ്ലിപ് 7 എന്നീ മോഡലുകൾ ഇവൻ്റിൽ അവതരിപ്പിക്കപ്പെടും. ഗ്യാലക്സി ഫ്ലിപ് 7 മോഡലിൻ്റെ വിലകുറഞ്ഞ ഫാൻ എഡിഷൻ ഫോണും ഇവൻ്റിൽ അവതരിപ്പിക്കും. ഗ്യാലക്സി സെഡ് ഫ്ലിപ് 7 എഫ്ഇ എന്നതാവും പേര്. ഫോൾഡബിൾ ഫോനുകൾക്കൊപ്പം ഗ്യാലക്സി വാച്ച് 8 സീരീസും ഇവൻ്റിൽ അവതരിപ്പിച്ചേക്കും. രണ്ട് മോഡലുകൾ ഈ സീരീസിലുണ്ടാവുമെന്നാണ് വിവരം.