ഇനി താരങ്ങൾക്കും രക്ഷയില്ലേ… ഹോളിവുഡ് കീഴടക്കി എഐ നടി, വിവാദങ്ങൾ ചൂടുപിടിക്കുന്നു

Hollywood AI Actress Tily Norwood : ബ്രിട്ടീഷ് എഴുത്തുകാരിയും നടിയും നിർമ്മാതാവുമായ എലൈൻ വാൻ ഡെർ വെൽഡൻ്റെ പ്രൊഡക്ഷൻ കമ്പനിയായ പാർട്ടിക്കിൾ 6-ൻ്റെ സിക്കോയ (Xicoia) എന്ന AI ടാലൻ്റ് സ്റ്റുഡിയോയാണ് ടിലിയെ സൃഷ്ടിച്ചത്.

ഇനി താരങ്ങൾക്കും രക്ഷയില്ലേ... ഹോളിവുഡ് കീഴടക്കി എഐ നടി, വിവാദങ്ങൾ ചൂടുപിടിക്കുന്നു

Ai Actress

Published: 

21 Oct 2025 23:30 PM

ലോസ് ഏഞ്ചൽസ്: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പൂർണ്ണമായും സൃഷ്ടിക്കപ്പെട്ട ടിലി നോർവുഡ് എന്ന ‘നടിയുടെ’ രംഗപ്രവേശം ഹോളിവുഡിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. എല്ലാ മേഖലകളിലും AI മനുഷ്യർക്ക് പകരക്കാരാകുമെന്ന ആശങ്കകൾ നിലനിൽക്കെ, ചലച്ചിത്ര ലോകത്ത് ഈ AI വ്യക്തിത്വം ചൂടേറിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

Also read – ദിവസം മുഴുവൻ ചാർജ്ജ്, കുറഞ്ഞ വിലയിൽ മികച്ച ബാറ്ററി ലൈഫുള്ള സ്മാർട്ട് ഫോണുകൾ ഇവ

ബ്രിട്ടീഷ് എഴുത്തുകാരിയും നടിയും നിർമ്മാതാവുമായ എലൈൻ വാൻ ഡെർ വെൽഡൻ്റെ പ്രൊഡക്ഷൻ കമ്പനിയായ പാർട്ടിക്കിൾ 6-ൻ്റെ സിക്കോയ (Xicoia) എന്ന AI ടാലൻ്റ് സ്റ്റുഡിയോയാണ് ടിലിയെ സൃഷ്ടിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ സൂറിച്ച് ചലച്ചിത്രമേളയിൽ വെച്ചാണ് എലൈൻ ടിലി നോർവുഡിനെ അവതരിപ്പിച്ചത്. ടിലിയുമായി സഹകരിക്കാൻ നിരവധി പേർക്ക് താൽപ്പര്യമുണ്ടെന്നും ടിലി ഭാവിയിൽ സ്കാർലെറ്റ് ജോൺസനോ നതാലി പോർട്ട്മാനോ ആയി മാറുമെന്നും എലൈൻ അവകാശപ്പെട്ടിരുന്നു.

പ്രതിഷേധവും വിമർശനവും

ടിലി നോർവുഡിനെതിരെ പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഹോളിവുഡിലെ അഭിനേതാക്കളുടെ സംഘടനയായ SAG-AFTRA നേരത്തെ തന്നെ AI സൃഷ്ടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
ടിലി ഒരു ‘നടി’യല്ല; കാരണം ചിന്തിക്കാനോ സ്വതന്ത്രമായി പ്രവർത്തിക്കാനോ അവൾക്ക് ശേഷിയില്ല.

യഥാർത്ഥ മനുഷ്യരുടെ ചലനങ്ങളെയും പ്രകടനങ്ങളെയും ആശ്രയിച്ച് AI വഴി സൃഷ്ടിച്ചെടുത്ത ഒരു ആനിമേറ്റഡ് അവതാർ മാത്രമാണ് ടിലി. ഇതിന് മനുഷ്യൻ്റെ സർഗ്ഗാത്മക മേൽനോട്ടം അത്യാവശ്യമാണെന്നും വിമർശകർ വാദിക്കുന്നു. പ്രമുഖ താരങ്ങളായ എമിലി ബ്ലണ്ട്, സോഫി ടർണർ എന്നിവരടക്കമുള്ളവർ ടിലിയുടെ സൃഷ്ടിക്കെതിരെ പരസ്യമായി പ്രതികരിച്ചു.

 

സ്രഷ്ടാക്കളുടെ വിശദീകരണം

പ്രതിഷേധം ശക്തമായതോടെ ടിലിയുടെ സ്രഷ്ടാക്കൾ വിശദീകരണവുമായി രംഗത്തെത്തി. ടിലി മനുഷ്യന് പകരമല്ലെന്നും മറിച്ച് ഒരു സർഗ്ഗാത്മക ഉപകരണം മാത്രമാണെന്നും എലൈൻ വാൻ ഡെർ വെൽഡൻ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
ടിലി ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് പാർട്ടിക്കിൾ 6 നിർമ്മിച്ച ‘എഐ കമ്മീഷണർ’ എന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ്. ടിലിയുടെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളും സജീവമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും