Smartphone Using Tips: വെള്ളത്തിനടിയിൽ സ്മാർട്ട് ഫോൺ എത്ര നേരം ഉപയോഗിക്കാം?
ഐപി റേറ്റിംഗിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ വാട്ടർ ടെസ്റ്റുകൾ എല്ലാം ശുദ്ധജലത്തിലാണ് . എന്നാൽ ഇത് എല്ലായ്പ്പോഴും നമ്മുക്ക് സാധ്യമാകുമോ എന്ന് നോക്കാം
നിങ്ങളുടെ സ്മാർട്ട് ഫോൺ വെള്ളത്തിനടിയിൽ ഉപയോഗിക്കാൻ സാധിക്കുമോ? സാധിക്കുമെന്നാണ് മിക്ക സ്മാർട്ട് ഫോൺ നിർമ്മാതാക്കളും പറയുന്നത്. ഇതിനവർ മുന്നോട്ട് വെക്കുന്ന് ഫീച്ചർ ഫോണിന് നൽകിയിരിക്കുന്ന ഐപി റേറ്റിംഗ് ആണ്. മിക്കവാറും പുതിയതായി ഇറങ്ങുന്ന എല്ലാ സ്മാർട്ട് ഫോണുകൾക്കുമുള്ള ഫീച്ചറാണിത്. വെള്ളത്തിനെ പ്രതിരോധിക്കാനാണിത് എന്ന് പറയുന്നുണ്ടെങ്കിലും വെള്ളത്തിനുള്ളിലാണ് ഇത്തരത്തിൽ ഫോൺ വീഴുന്നതെങ്കിൽ അല്ലെങ്കിൽ വെള്ളത്തിനുള്ളിൽ വെച്ച് ഇത്തരത്തിൽ ഫോൺ ഉപയോഗിക്കാനോ അണ്ടർ വാട്ടർ ഷൂട്ടിംഗ് പോലുള്ളവ നടത്താനോ സാധിക്കുമോ? അതിനെ പറ്റിയാണ് പരിശോധിക്കുന്നത്.
എന്താണ് ആ റേറ്റിംഗ്
ഫോണിനെ വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷിക്കുന്ന ഐപി റേറ്റിംഗ് ആണെന്ന് പറഞ്ഞല്ലോ ഇൻഗ്രസ്സ് പ്രൊട്ടക്ഷൻ റേറ്റിഗ് (
Ingress Protection Rating ) എന്നാണിതിൻ്റെ മുഴുവൻ പേര്. ഇതിലുള്ള രണ്ടക്കം കൂടിയാണ് ഫോണിൻ്റെ നിലവാരം നിശ്ചയിക്കുന്നത്. ഒരു ഫോൺ എത്ര നേരം വെള്ളത്തിനടിയിൽ നിൽക്കുമെന്ന് നിർണ്ണയിക്കുന്നതും ഇതാണ്. സാധാരണയായി IP67, IP68 എന്നിങ്ങനെയുള്ള രണ്ടക്കങ്ങളിലാണ് ഇത് കാണാൻ സാധിക്കുന്നത്.
എന്തൊക്കെയാണ് ഐപി റേറ്റിഗിൻ്റെ പ്രത്യേകത
IP67- ഈ റേറ്റിംഗുള്ള ഫോണുകൾക്ക് 1 മീറ്റർ ആഴത്തിൽ 30 മിനിറ്റ് വരെ വെള്ളത്തിനടിയിൽ നിൽക്കാൻ സാധിക്കും. എന്നാൽ IP68 ഈ റേറ്റിംഗുള്ള ഫോണുകൾക്ക് 1.5 മീറ്റർ വരെ ആഴത്തിൽ 30 മിനിറ്റ് വരെ വെള്ളത്തിനടിയിൽ നിൽക്കാൻ കഴിയും. ചില ഫോൺ നിർമ്മാതാക്കൾ 2 മീറ്റർ ആഴത്തിൽ വരെ ഫോണുകൾക്ക് പ്രശ്നമുണ്ടാവില്ലെന്ന് അവകാശപ്പെടുന്നുണ്ട്യ
ടെസ്റ്റുകൾ ശുദ്ധജലത്തിൽ
ഐപി റേറ്റിംഗിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ വാട്ടർ ടെസ്റ്റുകൾ എല്ലാം ശുദ്ധജലത്തിലാണ് . എന്നാൽ കടൽവെള്ളം, ക്ലോറിൻ വെള്ളം, ചൂടുവെള്ളം എന്നിവ ഫോണിൻ്റെ വാട്ടർ റെസിസ്റ്റൻസിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ചില വിദഗ്ധർ പറയുന്നു. . ഉപ്പുവെള്ളവും ക്ലോറിനും ഫോണിന്റെ സീലുകൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട് ചിലപ്പോൾ ഫോണിൻ്റെ മെറ്റൽ പാർട്ടുകളിൽ തുരുമ്പിന് കാരണമാകാം. ഫോണിൻ്റെ IP റേറ്റിംഗ് എത്രയാണെന്ന് മനസ്സിലാക്കി വേണം ഫോൺ ഉപയോഗിക്കാൻ