AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smartphones Launching: വരുന്നത് ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ് അടക്കം, ഈ മാസം കിടുക്കും

Smartphone launches in August: നിരവധി മോഡലുകളാണ് ഈ മാസം പുറത്തിറങ്ങാനിരിക്കുന്നത്. ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ്, ഓപ്പോ കെ 13 ടർബോ, വിവോ വി60, റിയൽമി പി4 പ്രോ, റെഡ്മി 15 സീരീസ് എന്നിവയാണ് ഈ മാസം ലോഞ്ച് ചെയ്യുന്ന പ്രധാന മോഡലുകള്‍

Smartphones Launching: വരുന്നത് ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ് അടക്കം, ഈ മാസം കിടുക്കും
Google Pixel 10 SeriesImage Credit source: youtube.com/@madebygoogle
jayadevan-am
Jayadevan AM | Published: 11 Aug 2025 13:35 PM

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികലെ സംബന്ധിച്ചിടത്തോളം നിരവധി മോഡലുകളാണ് ഈ മാസം പുറത്തിറങ്ങാനിരിക്കുന്നത്. ഗൂഗിള്‍ പിക്‌സല്‍ 10 സീരീസ്, ഓപ്പോ കെ 13 ടർബോ, വിവോ വി60, റിയൽമി പി4 പ്രോ, റെഡ്മി 15 സീരീസ് എന്നിവയാണ് ഈ മാസം ലോഞ്ച് ചെയ്യുന്ന പ്രധാന മോഡലുകള്‍.

ഗൂഗിൾ പിക്‌സൽ 10 സീരീസ്

ഗൂഗിൾ പിക്‌സൽ 10 സീരീസ് ഓഗസ്ത് 20ന് പുറത്തിറങ്ങും. പിക്‌സൽ 10, പിക്‌സൽ 10 പ്രോ, പിക്‌സൽ 10 പ്രോ എക്‌സ്‌എൽ തുടങ്ങിയവയാണ് ഈ സീരിസിലെ ഫോണുകള്‍. പുതിയ ടെൻസർ G5 ചിപ്പ്, മികച്ച ക്യാമറകൾ, ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 സിസ്റ്റം തുടങ്ങിയവയാണ് പ്രത്യേകതകള്‍.

ഓപ്പോ കെ13 ടർബോ & കെ13 ടർബോ പ്രോ

ഓപ്പോ കെ 13 ടർബോ സീരീസ് ഇന്ന് (ഓഗസ്റ്റ് 11) ലോഞ്ച് ചെയ്യും. കൂടുതലായും മൊബൈല്‍ ഗെയിമുകള്‍ കളിക്കുന്നവര്‍ക്കായാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. കെ13 ടർബോ പ്രോയില്‍ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്പ് ഉണ്ടാകും. 7000 എംഎച്ച് ബാറ്ററി, 80w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, ഡ്യുവല്‍ 50 എംപി കാമറ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. വില 40,000 രൂപയിൽ താഴെയാകാം.

വിവോ വി60

പുതിയ വിവോ വി60 ഫോൺ നാളെ (ഓഗസ്റ്റ് 12) പുറത്തിറങ്ങും. സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്പുണ്ടാകുമെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. മൂന്ന് പ്രധാന ക്യാമറകളും ZEISS ടെക്‌നോളജിയും ഇതില്‍ ഉപയോഗിച്ചിരിക്കുന്നു.

പ്രധാന ക്യാമറകൾക്കും സൂം ക്യാമറകൾക്കും ഉയർന്ന നിലവാരമുള്ള 50MP സെൻസർ ഉണ്ടായിരിക്കും. സെൽഫികൾക്കുള്ള ഫ്രണ്ട്‌ ക്യാമറയും 50 എംപി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 6,500mAh ബാറ്ററിയാണ് ഇതിനുള്ളത്.

Also Read: Smartphone Using Tips: വെള്ളത്തിനടിയിൽ സ്മാർട്ട് ഫോൺ എത്ര നേരം ഉപയോഗിക്കാം?

റിയൽമി പി4 പ്രോ

റിയൽമി പി4 പ്രോ 5ജി ഓഗസ്ത് 20-ഓടെ പുറത്തിറങ്ങിയേക്കും. 6.82 ഇഞ്ച് സ്‌ക്രീൻ, ഫാസ്റ്റ്‌ പ്രോസസർ, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവ ഇതിനുണ്ടായേക്കുമെന്നാണ് സൂചന. പിന്നിൽ മൂന്ന് ക്യാമറകളും, രണ്ട് 50MP സെൻസറുകളും, മുൻവശത്ത് ഒരു 50MP ക്യാമറയും ഉണ്ടായിരിക്കും. ബാറ്ററി 6000mAh ആയിരിക്കും.24,999 രൂപയ്ക്കും 30,990 രൂപയ്ക്കും ഇടയില്‍ വില പ്രതീക്ഷിക്കുന്നു.

റെഡ്മി 15 സീരീസ്

റെഡ്മി 15 സീരീസ് ഓഗസ്റ്റ് 19 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 33W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 6s Gen 3 ചിപ്പ് തുടങ്ങിയവയാണ് സവിശേഷതകൾ. പിന്നിൽ 50MP ക്യാമറയും മുൻവശത്ത് 8MP ക്യാമറയും ഉണ്ടായിരിക്കും. 15,000 മുതൽ 20,000 രൂപ വരെ വില പ്രതീക്ഷിക്കുന്നു.