IQOO Neo 10R: ബാറ്ററി ഞെട്ടിക്കും, ഐക്യൂ നിയോ 10 വാങ്ങുന്ന കാശിനുള്ള മുതലാണ്
IQOO Neo 10R Indian Launch Date: 12 ജിബി റാം, 90 എഫ്പിഎസ് വരെ ഗെയിമിംഗ് ഓപ്ഷൻ എന്നിവയും മികച്ച പ്രകടനത്തിനായി അൾട്രാ ഗെയിം മോഡ് എന്നിവയും ഐക്യൂ നിയോ 10 ആറിൻ്റെ പ്രത്യേകത

ചൈനീസ് സ്മാർട്ട് ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ പുതിയ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മികച്ച ഫീച്ചറുകളുമായെത്തുന്ന ഫോൺ കമ്പനിയുടെ മിഡ് റേഞ്ച് വിഭാഗത്തിലുള്ളതാണ്. ഐക്യൂ നിയോ 9 ആറിന്റെ പിൻഗാമി എന്ന രീതിയിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ ലോഞ്ച് തീയതി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ വിവരങ്ങൾ പ്രകാരം മാർച്ച് 11 ന് ഹാൻഡ്സെറ്റ് വിപണിയിലെത്തും. ഇതിൻ്റെ മുന്നോടിയായി കമ്പനി ഫോണിൻ്റെ ടീസറുകൾ പുറത്തിറക്കുന്നുണ്ട്. റേസിംഗ് ബ്ലൂ നിറത്തിലുള്ള ഫോണിൻ്റെ ഔദ്യോഗിക ചിത്രവും കമ്പനി പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി മാത്രം രൂപകൽപ്പന ചെയ്ത നിറമാണിതെന്ന് കമ്പനി പറയുന്നു.
സവിശേഷതകൾ എന്തൊക്കെ?
നീല, വെള്ള എന്നിങ്ങനെ രണ്ട് നിറങ്ങളാണ് ഫോണിലുള്ളത്. ഫോണിൻ്റെ ബാക്ക് ഡിസൈൻ ഓറഞ്ച് കളർ വേരിയന്റിന് സമാനമാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എസ് ജെൻ-3 പ്രോസസറാണ് ഫോണിൻ്റെ പവർ. ഇത് മാത്രമല്ല 30,000 രൂപ ബജറ്റിൽ വരുന്ന ഏറ്റവും വേഗതയേറിയ സ്മാർട്ട് ഫോണായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.
12 ജിബി റാം, 90 എഫ്പിഎസ് വരെ ഗെയിമിംഗ് ഓപ്ഷൻ എന്നിവയും മികച്ച പ്രകടനത്തിനായി അൾട്രാ ഗെയിം മോഡ് എന്നിവയും ഐക്യൂ നിയോ 10 ആറിൻ്റെ പ്രത്യേകതയാണ്. ഡ്യുവൽ റിയർ ക്യാമറ സപ്പോർട്ട് ചെയ്യുന്ന ഫോണിൽ ഒഐഎസ് പിന്തുണയും ഉണ്ട്. ഇനി ക്യാമറയെ പറ്റി നോക്കിയാൽ 50 എംപി സോണി എൽഐടി ലെൻസാണ് ക്യാമറയിലുള്ളത്. ഇതിന് 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ് ലഭിക്കും.
ബാറ്ററി ഞെട്ടിക്കും.
6400 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത് ദിവസങ്ങളോളം ബാറ്ററി തീരും എന്ന പേടിയും വേണ്ട. 256 ജിബി വരെ സ്റ്റോറേജും 12 ജിബി റാമും ഫോണിൽ ലഭിക്കും. 144 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടിംഗ് 6.78 ഇഞ്ച് 1.5 കെ അമോലെഡ് ഡിസ്പ്ലേ. ആന് ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺ ടച്ച് ഒഎസ് 15 എന്നിവയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് ഐപി 64 റേറ്റിംഗുള്ളതിനാൽ മറ്റൊന്നും പേടിക്കേണ്ടതുമില്ല. ഫോൺ ആമസോണിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. 30,000 രൂപയാണ് ഐക്യൂ നിയോ 10-ൻ്റെ പ്രതീക്ഷിക്കുന്ന വില. ഇത്രയുമധികം ഫീച്ചറുകളുള്ള ഫോണായതിനാൽ തന്നെ കൊടുക്കുന്ന വിലക്ക് ഫോൺ മുതലാണ്.