Instagram: ഇന്‍സ്റ്റഗ്രാം ഇനി വേറെ ലെവല്‍, പുതിയ ഫീച്ചറെത്തി
Instagram reposting feature: പുതിയ ഫീച്ചറിലൂടെ ഇനി ഉപയോക്താക്കള്‍ക്ക് പബ്ലിക് റീലുകള്‍ ഫോളോവേഴ്‌സിന്റെ ഫീഡിലേക്ക് റീഷെയര്‍ ചെയ്യാനാകും. ഇത് അവരുടെ സ്വന്തം കണ്ടന്റ് പോലെ തോന്നിക്കുന്ന തരത്തിലാകും ദൃശ്യമാകുന്നത്. റീപോസ്റ്റ് ചെയ്യുന്നവ പ്രൊഫൈലിലെ റീപോസ്റ്റ് ടാബില്‍ ദൃശ്യമാകും
ഇന്‍സ്റ്റഗ്രാം റീപോസ്റ്റിംഗ് ഫീച്ചർ പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് പബ്ലിക് റീലുകള്‍ പങ്കിടാനും, ഫോളോവേഴ്‌സിന്റെ ഫീഡിലെത്തിക്കാനും ഇത് സഹായിക്കുന്നു. യഥാര്‍ത്ഥ ക്രിയേറ്ററിന് ക്രെഡിറ്റ് നല്‍കിയാകും റീപോസ്റ്റിങ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഇതുവരെ ഉപയോക്താക്കള്‍ക്ക് സ്‌റ്റോറികളിലൂടെയോ, അല്ലെങ്കില്‍ നേരിട്ടുള്ള മെസേജുകളിലൂടെയോ മാത്രമേ മറ്റുള്ളവരുടെ പോസ്റ്റുകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. റീപോസ്റ്റിംഗ് ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുകയാണ്.
ഈ ഫീച്ചറിലൂടെ ഇനി ഉപയോക്താക്കള്‍ക്ക് പബ്ലിക് റീലുകള്‍ ഫോളോവേഴ്‌സിന്റെ ഫീഡിലേക്ക് റീഷെയര്‍ ചെയ്യാനാകും. ഇത് അവരുടെ സ്വന്തം കണ്ടന്റ് പോലെ തോന്നിക്കുന്ന തരത്തിലാകും ദൃശ്യമാകുന്നത്. റീപോസ്റ്റ് ചെയ്യുന്നവ പ്രൊഫൈലിലെ റീപോസ്റ്റ് ടാബില്‍ ദൃശ്യമാകും. ഇത്തരത്തില്‍ ഷെയര്‍ ചെയ്ത കണ്ടന്റുകള്‍ വീണ്ടും കാണുന്നതിന് ഈ ടാബ് സഹായകരമാകും.
Also Read: Smartphone Tips: സ്മാർട്ട്‌ഫോൺ താഴെ വീണാൽ ആദ്യം എന്ത് ചെയ്യണം?
സേവ് ചെയ്ത പോസ്റ്റുകള്‍, ടാഗ് ചെയ്ത ഫോട്ടോകള്‍ എങ്ങനെ കാണിക്കുന്നുവോ അതുപോലെ തന്നെയാകും ഈ ടാബും പ്രവര്‍ത്തിക്കുന്നത്. കണ്ടന്റിന് കീഴിലുള്ള റീപോസ്റ്റ് ഐക്കണില്‍ ടാപ്പ് ചെയ്താണ് ഈ ഫീച്ചര്‍ ഉപയോഗിക്കേണ്ടത്. തുടര്‍ന്ന് ഒരു ചെറുകമന്റ് നല്‍കുന്നതിനുള്ള ഓപ്ഷന്‍ ലഭിക്കും. ഇതിനുശേഷം കണ്ടന്റ് ഫോളോവേഴ്‌സിന്റെ ഫീഡിലും പ്രൊഫൈലിലെ റീപോസ്റ്റ് ടാബിലും ദൃശ്യമാകും.