AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Iphone 15 Pro Price: ഓഫർ… ഓഫർ…; ഐഫോൺ 15 പ്രോയ്‌ക്ക് ഒറ്റയടിക്ക് വില കുറച്ചു

Iphone 15 Pro Price In India: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്‌കാര്‍ട്ടിലും വിജയ് സെയില്‍സിലും ക്രോമയിലും ഐഫോണ്‍ 15 പ്രോയ്ക്ക് വിലയ വിലക്കിഴിവുണ്ട്. എല്‍ടിപിഒ സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഈ ഫോണിന് വരുന്നത്.

Iphone 15 Pro Price: ഓഫർ… ഓഫർ…; ഐഫോൺ 15 പ്രോയ്‌ക്ക് ഒറ്റയടിക്ക് വില കുറച്ചു
Iphone 15 Pro.
Neethu Vijayan
Neethu Vijayan | Published: 07 Jul 2024 | 07:36 AM

മുംബൈ: രാജ്യത്തെ വിവിധ വില്‍പന പ്ലാറ്റ്‌ഫോമുകളില്‍ ഐഫോണ്‍ 15 പ്രോയ്ക്ക് (Iphone 15 Pro) വമ്പൻ വിലക്കുറവ്. ഫ്ലിപ്‌കാര്‍ട്ട്, ക്രോമ, വിജയ് സെയില്‍സ് എന്നിവിടങ്ങളിലാണ് ഓഫര്‍. ഇന്ത്യയിലെ ആപ്പിളിന്‍റെ ഐഫോണ്‍ 15 പ്രോയുടെ യഥാര്‍ഥ വില 1,34,900 രൂപയാണ്. എന്നാല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്‌കാര്‍ട്ടിലും വിജയ് സെയില്‍സിലും ക്രോമയിലും ഐഫോണ്‍ 15 പ്രോയ്ക്ക് വിലയ വിലക്കിഴിവുണ്ട്.

ഫ്ലിപ്‌കാര്‍ട്ടാണ് ഏറ്റവും ആകര്‍ഷകമായ ഓഫര്‍ വച്ചിരിക്കുന്നത്. 14,910 രൂപയുടെ കിഴിവാണ് ഫ്ലിപ്‌കാര്‍ട്ട് ഫോണിന് നല്‍കുന്നത്. ഇതോടെ 1,34,900 രൂപയുടെ ഫോണ്‍ 1,19,990 രൂപയ്ക്ക് ഫ്ലിപ്‌കാര്‍ട്ടില്‍ നിന്ന് വാങ്ങാൻ സാധിക്കും. മറ്റ് ബാങ്ക് ക്യാഷ്‌ബാക്ക് ഓഫറുകളില്ലാതെയുള്ള കിഴിവാണിത്. ക്രോമയിലും വിജയ് സെയില്‍സിലും 6,910 രൂപ വീതമാണ് ഓഫര്‍ ലഭിക്കുക. ഫോണ്‍ ഓഫര്‍ കഴിഞ്ഞ് ലഭ്യമാകുന്ന വില 1,27,990 രൂപയാണ്.

ALSO READ: വാട്‌സ്ആപ്പ് ക്യാമറയിൽ ‘വീഡിയോ നോട്ട്’ മോഡ്; പുതിയ പരിഷ്കരണവുമായി കമ്പനി

നിലവില്‍ മറ്റ് വില്‍പന പ്ലാറ്റ്ഫോമുകളിലും ഓഫറുകള്‍ ലഭ്യമാണ്. ആമസോണില്‍ 6,700 രൂപയും റിലയന്‍സ് ഡിജിറ്റലില്‍ 5,000 രൂപയുമാണ് ഐഫോണ്‍ 15 പ്രോയ്ക്ക് ലഭിക്കുന്ന കിഴിവ്. 6.1 ഇഞ്ച് ഡിസ്‌പ്ലെയില്‍ വരുന്ന ഐഫോണാണ് 15 പ്രോ. എല്‍ടിപിഒ സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഈ ഫോണിന് വരുന്നത്.

പിന്‍ഭാഗത്ത് 48 മെഗാപിക്‌സല്‍ വൈഡ്, 12 മെഗാപിക്‌സല്‍ 3x ടെലിഫോട്ടോ, 12 മെഗാപിക്‌സര്‍ അള്‍ട്രാവൈഡ് എന്നീ ക്യാമറകളും, 12 മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറയുമാണ് ഐഫോണ്‍ 15 പ്രോയുടെ പ്രത്യേകതകൾ. ടൈപ്പ്-സി യുഎസ്‌ബി പോര്‍ട്ട്, ഗ്ലാസിലും ടൈറ്റാനിയത്തിലും വരുന്ന പുറംഭാഗം, ഐപി68 ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ റെസിസ്റ്റന്‍സ്, വയര്‍ലെസ് ചാര്‍ജിംഗ്, 5ജി, ഡുവല്‍ സിം, വൈഫൈ 6-ഇ, ബ്ലൂടൂത്ത് 5.3 എന്നിവയും ഐഫോണ്‍ 15 പ്രോയുടെ ഫീച്ചറുകളാണ്. വിവിധ നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാണ്.