AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

iQOO Neo 10R: ഐകൂ നിയോ 10ആർ മാർച്ചിലെത്തും; മിഡ്റേഞ്ച് സെഗ്മൻ്റിൽ വിട്ടുവീഴ്ചയില്ലാത്ത ഫോണെന്ന് അധികൃതർ

iQOO Neo 10R To Launch In March : ഐകൂ നിയോ 10ആറിൻ്റെ പുതിയ വിവരങ്ങൾ പുറത്തുവിട്ട് കമ്പനി. മാർച്ച് 11 ന് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന, മിഡ്റേഞ്ച് സെഗ്മൻ്റിൽ പെട്ട ഫോണാണ് ഇത്. ഈ ഫോണിൻ്റെ വിവരങ്ങളാണ് കമ്പനി പുറത്തുവിട്ടത്.

iQOO Neo 10R: ഐകൂ നിയോ 10ആർ മാർച്ചിലെത്തും; മിഡ്റേഞ്ച് സെഗ്മൻ്റിൽ വിട്ടുവീഴ്ചയില്ലാത്ത ഫോണെന്ന് അധികൃതർ
ഐകൂ നിയോ 10ആർImage Credit source: Social Media
abdul-basith
Abdul Basith | Published: 17 Feb 2025 10:15 AM

വിലക്കുറവിൽ ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചറുകൾ നൽകാൻ ശ്രമിക്കുന്ന സ്മാർട്ട്ഫോൺ കമ്പനിയാണ് ഐകൂ. ഉടൻ പുറത്തിറങ്ങുന്ന ഐകൂ നിയോ 10ആറും ഇങ്ങനെ ഒരു ഫോൺ ആണ്. മാർച്ച് 11നാണ് ഈ മോഡൽ ഇന്ത്യൻ വിപണിയിലെത്തുക. നേരത്തെ തന്നെ ഫോണിനെപ്പറ്റി ചില വിവരങ്ങൾ കമ്പനി പുറത്തുവിട്ടിരുന്നു. ഇത് പരിഗണിക്കുമ്പോൾ മിഡ്റേഞ്ച് സെഗ്മൻ്റിലാണ് ഫോണെത്തുക.

30,000 രൂപയിൽ താഴെയാവും ഫോണിൻ്റെ വില എന്നാണ് കമ്പനി അറിയിച്ചത്. ഈ സെഗ്മൻ്റിൽ ഏറ്റവും ഉയർന്ന അൻടുടു സ്കോർ ഫോണിന് ലഭിച്ചെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3 ചിപ്സെറ്റിലാവും ഫോൺ പ്രവർത്തിക്കുക എന്നും നേരത്തെ കമ്പനി അറിയിച്ചിരുന്നു. ഇപ്പോൾ ഫോണിൻ്റെ ഫാസ്റ്റ് ചാർജിങിനെപ്പറ്റിയുള്ള ചില വിവരങ്ങളാണ് പുറത്തുവരുന്നത്. ഐകൂ നിയോ 10ആർ 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രഖ്യാപനം. ഇത് ലഭിക്കണമെങ്കിൽ ചാർജറും ഈ ചാർജിങ് സ്പീഡ് സപ്പോർട്ട് ചെയ്യുന്നതാവണം. ചാർജർ ഫോണിനൊപ്പം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

Also Read: I Phone SE4 Price: ഐഫോണിൻ്റെ വിലക്കുറഞ്ഞ മോഡലുകളിൽ അടുത്തത്; എസ്-ഇ4-ന് ഇന്ത്യയിൽ എത്ര രൂപ?

ആമസോണിൽ നിന്നും ഐകൂ ഇന്ത്യയുടെ ഇ സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാനാവും. ഐകൂ നിയോ 10ആർ അവതരിപ്പിക്കപ്പെടുക മാർച്ച് 11 നാണെങ്കിലും വില്പന ആരംഭിക്കുക കുറച്ച് ദിവസങ്ങൾക്ക് ശേഷമാവും. മൂൺനൈറ്റ് ടൈറ്റാനിയം, റേജിങ് ബ്ലൂ എന്നീ നിറങ്ങളിലാവും ഫോൺ ലഭ്യമാവുക. റേജിങ് ബ്ലൂവിൻ്റേത് ഡ്യുവൽ ടോൺ ഫിനിഷ് ആവും.

6.78 ഇഞ്ചിൻ്റെ ഒഎൽഇഡി സ്ക്രീനാവും ഫീണിൽ ഉണ്ടാവുക. പരമാവധി 12 ജിബി റാമും 256 ജിബി ഇൻ്റേണൽ മെമ്മറിയും ഫോണിലുണ്ടാവും. 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയും എട്ട് മെഗാപിക്സലിൻ്റെ അൾട്ര വൈഡ് ക്യാമറയുമാവും പിൻഭാഗത്തുണ്ടാവുക. 16 മെഗാപിക്സലാവും സെൽഫി ക്യാമറ. പ്രൈമറി ക്യാമറ സോണി എൽവൈടി – 600 സെൻസർ അടക്കമാവും.