5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Poco X7: പോകോയുടെ വാലൻ്റൈൻ സമ്മാനം; പോകോ എക്സ്7ന് തകർപ്പൻ വിലക്കിഴിവ്

Poco Valentines Day Offer: വാലൻ്റൈൻസ് ദിനവുമായി ബന്ധപ്പെട്ട് ഫോണുകൾക്ക് പ്രത്യേക ഓഫറുകളുമായി പോകോ. തങ്ങളുടെ നാല് മോഡലുകൾക്കാണ് പോകോ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 14 വരെയാണ് ഓഫർ.

Poco X7: പോകോയുടെ വാലൻ്റൈൻ സമ്മാനം; പോകോ എക്സ്7ന് തകർപ്പൻ വിലക്കിഴിവ്
പോകോ എക്സ്7Image Credit source: Social Media
abdul-basith
Abdul Basith | Published: 11 Feb 2025 09:37 AM

വാലൻ്റൈൻ ദിന സമ്മാനവുമായി പോകോ. വാലൻ്റൈൻ ദിനത്തോടനുബന്ധിച്ച് പോകോ എക്സ് 7ന് വമ്പൻ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിലെ സെയിലിൻ്റെ ഭാഗമായാണ് വിലക്കിഴിവ്. ഫെബ്രുവരി 14ന് ഓഫർ അവസാനിക്കും. പോകോ എക്സ് 7നൊപ്പം പോക്സോ എക്സ്7 പ്രോ, പോകോ എം6 പ്ലസ് 5ജി, പോകോ എം7 പ്രോ 5ജി എന്നീ ഫോണുകൾക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

പോകോ എക്സ്7 ഇപ്പോൾ 18,999 രൂപയ്ക്ക് ലഭിക്കും. പോകോ എക്സ്7 പ്രോയുടെ വില 24,999. ഈ രണ്ട് മോഡലുകൾ പുറത്തുവന്നപ്പോൾ യഥാക്രമം വില 21,999 രൂപയും 27,999 രൂപയുമായിരുന്നു. കഴിഞ്ഞ വർഷം അവതരിപ്പിച്ച പോകോ എം6 പ്ലസിന് 13,499 രൂപയായിരുന്നു വില. ഇപ്പോൾ 10,249 രൂപയ്ക്ക് ഈ ഫോൺ ലഭിക്കും. ഇക്കഴിഞ്ഞ ഡിസംബറിൽ വിപണിയിലെത്തിയ പോകോ എം7 പ്രോയുടെ വില 13,499 രൂപയാണ്. 14,999 രൂപയ്ക്കാണ് ഫോൺ പുറത്തിറങ്ങിയത്.

കാർഡ് ഓഫറുകൾക്കാണ് ഈ മോഡലുകൾ ലഭിക്കുക. പോകോ എക്സ്7 പരമ്പര എസ്ബിഐ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി വിലക്കുറവിന് ലഭിക്കും. പോകോ എം6 പ്ലസ്, പോകോ എം7 പ്രോ എന്നീ മോഡലുകൾ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി വിലക്കിഴിവിൽ വാങ്ങാം.

പോകോ എക്സ്7ലും പോകോ എക്സ്7 പ്രോയിലും 1.5 കെ അമോഎൽഇഡി സ്ക്രീനുകളാണ് ഉള്ളത്. പോകോ എം7 ആവട്ടെ അമോഎൽഇഡി ഡിസ്പ്ലേയിൽ പ്രവർത്തിക്കും. പോകോ എം6ന് എൽസിഡി സ്ക്രീനാണ്. പോകോ എക്സ്7ലും പോകോ എക്സ്7 പ്രോയിലും 50 മെഗാപിക്സലിൻ്റെ പ്രൈമറി ക്യാമറയാണ് ഉള്ളത്. 8 മെഗാപിക്സൽ അൾട്രവൈഡ് ക്യാമറയാണ് സെക്കൻഡറി. പോകോ എം7ൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും രണ്ട് മെഗാപിക്സൽ ഡെപ്ത് സെൻസറുമാണുള്ളത്.

Also Read: Apple iPhone SE 4: വിലകുറഞ്ഞ ഐഫോൺ ഈ മാസം തന്നെ വിപണിയിൽ; കൂടുതൽ സൂചനകൾ പുറത്ത്

വിലകുറഞ്ഞ ഐഫോൺ
വിലകുറഞ്ഞ ഐഫോണായ ആപ്പിൾ ഐഫോൺ എസ്ഇ സീരീസിലെ നാലാം തലമുറ, ഐഫോൺ എസ്ഇ 4 ഈ മാസം തന്നെ വിപണിയിലെത്തുമെന്ന് സൂചന. ഈ മാസം അടുത്ത ആഴ്ചയോടെ ഫോൺ അവതരിപ്പിക്കുമെന്ന് ബ്ലൂംബെർഗിൻ്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഐഫോൺ 14ന് സമാനമായ ഡിസൈനാവും ഐഫോൺ എസ്ഇ4നുണ്ടാവുക എന്നാണ് വിവരം. ഫോണിലൂടെ സ്മാർട്ട്ഫോൺ വിപണിയിൽ കുറച്ചുകൂടി പങ്ക് ലഭിക്കുമെന്ന് ആപ്പിൽ കണക്കുകൂട്ടുന്നു. 2016ലാണ് ഐഫോൺ എസ്ഇ പരമ്പരയിലെ ആദ്യ മോഡൽ പുറത്തിറങ്ങുന്നത്. 2016ൽ എസ്ഇ പരമ്പരയിലെ ആദ്യ ഫോൺ റിലീസ് ചെയ്തു. 2020ൽ പരമ്പരയിലെ രണ്ടാമത്തെ ഫോൺ ആയ ഐഫോൺ എസ്ഇ 2 പുറത്തിറങ്ങി. രണ്ട് കൊല്ലത്തിന് ശേഷം, 2022ലാണ് പരമ്പരയിലെ മൂന്നാം തലമുറയായ ഐഫോൺ എസ്ഇ 3 പുറത്തിറങ്ങിയത്.