AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jio Down: ജിയോയ്ക്ക് ഇതെന്ത് പറ്റി?; കേരളത്തിൽ വ്യാപകമായി നെറ്റ്‌വർക്ക് നഷ്ടം

Jio Network Down In Kerala: ജിയോ നെറ്റ്‌വർക്കിന് വ്യാപകമായി സാങ്കേതിക പ്രശ്നം. കേരളത്തിലാണ് ജിയോ ഫൈബർ, എയർ ഫൈബർ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസമുണ്ടായിരിക്കുന്നത്. Jio Network Down In Kerala: ജിയോ നെറ്റ്‌വർക്കിന് വ്യാപകമായി സാങ്കേതിക പ്രശ്നം. കേരളത്തിലാണ് ജിയോ ഫൈഅർ, എയർ ഫൈബർ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസമുണ്ടായിരിക്കുന്നത്.

Jio Down: ജിയോയ്ക്ക് ഇതെന്ത് പറ്റി?; കേരളത്തിൽ വ്യാപകമായി നെറ്റ്‌വർക്ക് നഷ്ടം
ജിയോImage Credit source: SOPA Images/Getty Images
abdul-basith
Abdul Basith | Updated On: 16 Jun 2025 14:31 PM

ജിയോ നെറ്റ്‌വർക്കിന് കേരളത്തിൽ സാങ്കേതിക പ്രശ്നം. വ്യാപകമായി ജിയോ നെറ്റ്‌വർക്ക് ഡൗൺ ആയിരിക്കുകയാണ്. മൊബൈൽ ഫോണിൽ സിം സ്റ്റാറ്റസോ ജിയോ എയർഫൈബർ, എയർ ഫൈബർ സേവനങ്ങളോ ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്. ഡൗൺ ഡിറ്റക്ടറിൽ ജിയോ നെറ്റ്‌വർക്ക് പ്രശ്നമുണ്ടെന്ന് ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഏകദേശം 15 മിനിട്ട് മുൻപാണ് ജിയോ നെറ്റ്‌വർക്കിന് പ്രശ്നം തുടങ്ങിയത്. കേരളത്തിൽ മാത്രമാണ് പ്രശ്നമെന്നാണ് നിലവിലെ സൂചന. എക്സ് പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കൾ ആശങ്ക പങ്കുവെക്കുന്നുണ്ട്. ജിയോയുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട പ്രതികരണം വന്നിട്ടില്ല. ജിയോയുടെ സെല്ലുലാർ കണക്ഷനുകൾക്കൊപ്പം ജിയോയുടെ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സേവനങ്ങളായ ജിയോ ഫൈബർ, ജിയോ എയർഫൈബർ എന്നിവ കൂടി ഡൗൺ ആയത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളാണ് റിലയൻസ് ജിയോ. 2007 ഫെബ്രുവരിയിലാണ് റിലയൻസ് സ്ഥാപകനായ ധീരുമാബ് അംബാനിയുടെ മക്കളിൽ ഒരാളായ മുകേഷ് അംബാനി ജിയോ ആരംഭിക്കുന്നത്. ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് അൺലിമിറ്റഡ് ഫ്രീ ഹൈ സ്പീഡ് 4ജി ഇൻ്റർനെറ്റ് സേവനങ്ങൾ നൽകി മാർക്കറ്റിലെത്തിയ ജിയോ വളരെ വേഗം കളം പിടിച്ചു. ജിയോയുടെ കടുത്ത മത്സരത്തിൻ്റെ സമ്മർദ്ദത്തിൽ രാജ്യത്തെ മറ്റ് നെറ്റ്‌വർക്കുകൾക്കും സേവനങ്ങളുടെ തുക കുറയ്ക്കേണ്ടിവന്നു. പിടിച്ചുനിൽക്കാൻ വോഡഫോണും ഐഡിയയും ലയിച്ച് വിഐ എന്ന കമ്പനി ആയെങ്കിലും ജിയോയുടെ പ്രൈസിങ് രാജ്യത്തെ ടെലികോം കുത്തക പിടിച്ചടക്കാൻ അവരെ സഹായിച്ചു. പിന്നീടാണ് ജിയോഫൈബർ എന്ന പേരിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സേവനവും ജിയോ എറയർ ഫൈബർ എന്ന പേരിൽ വയർലസ് ബ്രോഡ്ബാൻഡ് കണക്ഷനും ജിയോ അവതരിപ്പിച്ചത്. ഈ മേഖലകളിലും കുത്തക ജിയോയ്ക്ക് തന്നെയാണ്.