AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cheap 5G Phone : ആർക്കും സജസ്റ്റ് ചെയ്യാം, 10,000-ൽ താഴെയുള്ള 5G ഫോൺ ; ആമസോണിൽ കിട്ടും

Cheap 5G Phones in RS 10000 : വിലക്കുറവും ഫീച്ചേഴ്സുമാണ് നോക്കുന്നതെങ്കിൽ ലാവയുടെ സ്റ്റോം സീരിസ് മികച്ച ഫോണുകളിൽ ഒന്നാണ്, സാമാന്യം ഭേദപ്പെട്ട പെർഫോമൻസാണ് ഫോണിലുള്ളത്. ബജറ്റ് ഫ്രണ്ട്ലി ഫോൺ കൂടിയാണിതെന്ന് പ്രത്യേകം പറയേണ്ടല്ലോ

Cheap 5G Phone : ആർക്കും സജസ്റ്റ് ചെയ്യാം, 10,000-ൽ താഴെയുള്ള 5G ഫോൺ ; ആമസോണിൽ കിട്ടും
Lava 5g StormImage Credit source: TV9 Network
arun-nair
Arun Nair | Published: 15 Jun 2025 08:34 AM

വിലക്കുറവും നിലവാരവുമൊക്കെ ചേരുന്നൊരു കിടിലൻ സ്മാർട്ട് ഫോൺ നിങ്ങൾക്ക് വേണമെങ്കിൽ ഇത്തരക്കാർക്കായി പുതിയ ഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സ്മാർട്ട് ഫോൺ കമ്പനിയായ ലാവ. ലാവയുടെ സ്റ്റോം സീരീസിന് കീഴിലുള്ള സ്റ്റോം പ്ലേ, സ്റ്റോം ലൈറ്റ് എന്നീ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 5G കണക്റ്റിവിറ്റി നൽകുന്ന ഫോണാണിത്. കയ്യിലൊതുങ്ങുന്ന വിലയും ഫീച്ചറുകളും ഫോണിനെ കൂടുതൽ വ്യത്യസ്തമാക്കുന്നു.

സ്റ്റോം പ്ലേ

6.75 ഇഞ്ച് HD+ നോച്ച് ഡിസ്പ്ലേയാണ് സ്റ്റോം പ്ലേയുടെ പ്രത്യേകത. ഒപ്പം 120Hz റിഫ്രഷ് റേറ്റോടും ഇതിലുണ്ച്. മീഡിയടെക് ഡൈമെൻസിറ്റി 7060 ചിപ്‌സെറ്റാണ് സ്റ്റോം പ്ലേയുടെ ശക്തി. സ്റ്റോം പ്ലേയിൽ 6 ജിബി റാമും 6 ജിബി വെർച്വൽ റാം സപ്പോർട്ടും ഫോണിലുണ്ട് (ആകെ 12 ജിബി വരെ) 128 ജിബി ഇന്റേണൽ സ്റ്റോറേജും LPDDR5 റാമും UFS 3.1 സ്റ്റോറേജ് സാങ്കേതികവിദ്യയും ഇതിലുണ്ട്.

ക്യാമറ

50MP + 2MP ഡ്യുവൽ ക്യാമറ സെറ്റപ്പാണ് സ്റ്റോം പ്ലേക്കുള്ളത് , ഇതിൽ സോണി IMX752 സെൻസറുണ്ട്. സെൽഫികൾക്കായി 8MP ഫ്രണ്ട് ക്യാമറയും 18W ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയും ഫോണിൻ്റെ ശക്തിയാണ്. IP64 റേറ്റിംഗ് ഉള്ളതിനാൽ, ഈ ഫോൺ വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നുമെല്ലാം സുരക്ഷിതമായ ഒന്നാണ്. സ്റ്റോം പ്ലേയുടെ വില 9,999 രൂപയാണ്, ഈ ഫോൺ ജൂൺ 19, ഉച്ചയ്ക്ക് 12 മുതൽ ആമസോണിൽ വാങ്ങാൻ ലഭ്യമാകും.

സ്റ്റോം ലൈറ്റ്

8,000 രൂപ ബജറ്റിൽ 5G സ്മാർട്ട്‌ഫോൺ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് സ്റ്റോം ലൈറ്റ്. മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസർ ഇതിനുണ്ട്, ഈ സെഗ്‌മെന്റിൽ ആദ്യമായാണ് മീഡിയടെക് ഡൈമെൻസിറ്റി പ്രോസസ്സർ ഒരു ഫോണിൽ വരുന്നത്. ഡിസ്പ്ലേ: 6.75 ഇഞ്ച് HD+ ഡിസ്പ്ലേയും 50MP ബാക്ക് ക്യാമറയും ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.

റാമും സ്റ്റോറേജും

4 ജിബി റാമും 4 ജിബി വെർച്വൽ റാമും ഉള്ള 64 ജിബി അല്ലെങ്കിൽ 128 ജിബി സ്റ്റോറേജ് ഓപ്ഷൻ ഉണ്ട്. 15W ടൈപ്പ്-സി ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയും ഫോണിലുണ്ട്. സ്റ്റോം ലൈറ്റിന്റെ പ്രാരംഭ വില 7,999 രൂപയാണ്. ജൂൺ 24 ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ ഫോൺ ലഭ്യമാകും.

ആൻഡ്രോയിഡ് 15

ആൻഡ്രോയിഡ് 15 ഒഎസിൽ പ്രവർത്തിക്കുന്ന രണ്ട് സ്മാർട്ട്‌ഫോണുകളാണ് ലാവ അവതരിപ്പിച്ചത്, ഇതോടൊപ്പം, 2 വർഷത്തേക്ക് ഒരിക്കൽ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡും സുരക്ഷാ അപ്‌ഡേറ്റുകളും നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളം ഈ സ്മാർട്ട്‌ഫോണുകൾക്ക് ലാവയുടെ സൗജന്യ ഹോം സർവീസ് സൗകര്യവും ലഭ്യമാകും.