AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Poco F7 : 7550 MAH, ഇത്രയും ബാറ്ററിയിൽ ഇനിയൊരു ഫോൺ കിട്ടുമോ? കിടിലൻ സെലക്ഷൻ

Poco F7 Battery : പോക്കോ എഫ് 7 ചാർജ് ചെയ്യാൻ ഒരുപാട് സമയമെടുക്കില്ല. 90 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗ് ഫോണിലുണ്ടാവുമെന്ന് ഫ്ലിപ്കാർട്ട് സ്ഥിരീകരിക്കുന്നു, ഫോൺ എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

Poco F7 : 7550 MAH, ഇത്രയും ബാറ്ററിയിൽ ഇനിയൊരു ഫോൺ കിട്ടുമോ? കിടിലൻ സെലക്ഷൻ
Poco F7 ProImage Credit source: TV9 Network
arun-nair
Arun Nair | Published: 16 Jun 2025 18:36 PM

ഒന്നോ രണ്ടോ ദിവസമല്ല ചിലപ്പോൾ അതിലുമധികം ദിവസം ബാറ്ററി ബാക്കപ്പ് ലഭിക്കുന്നൊരു കിടിലൻ ഫോൺ പോക്കോ എഫ് 7 മാർക്കറ്റിൽ എത്തിക്കാൻ പോവുകയാണ് ഷവോമി. ഷവോമിയുടെ തന്നെ ബ്രാൻഡാണ് പോക്കോ. 7,550 എംഎഎച്ച് ബാറ്ററിയാണ് ഫോണിൻ്റെ പ്രത്യേകത. ഐക്യൂ ഇസഡ് 10, വിവോ ടി 4 എന്നീ ഫോണുകളാണ് നിലവിഷ ബാറ്ററിയിൽ മുന്നിൽ. 7,300 എംഎഎച്ചാണ് ഇവയുടെ ബാറ്ററി കപ്പാസിറ്റി.

ഫാസ്റ്റ് ചാർജിംഗ്, പവർ ബാങ്ക് മോഡ്

പോക്കോ എഫ് 7 ചാർജ് ചെയ്യാൻ ഒരുപാട് സമയമെടുക്കില്ല. 90 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗ് ഫോണിലുണ്ടാവുമെന്ന് ഫ്ലിപ്കാർട്ട് സ്ഥിരീകരിക്കുന്നു, കൂടാതെ, 22.5 വാട്ട് റിവേഴ്സ് വയർഡ് ചാർജിംഗിനെയും ഫോൺ സപ്പോർട്ട് ചെയ്യും. അടുത്തിടെ ഓൺലൈനിൽ എത്തിയ റിപ്പോർട്ടുകൾ പ്രകാരം പോക്കോ എഫ് 7 നെ ഡ്യുവൽ ലെൻസ് റിയർ ക്യാമറ സെറ്റപ്പിലാണ് എത്തുന്നത്. 50 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ്, 20 എംപി ഫ്രണ്ട് ക്യാമറ എന്നിവയുൾപ്പെടെ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഫോണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

സവിശേഷതകൾ

സ്നാപ്ഡ്രാഗൺ പവർ, അമോലെഡ് ഡിസ്പ്ലേ, ഐപി 68 റേറ്റിംഗ് എന്നിവയാണ് ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ. Snapdragon 8s Gen 4 ചിപ് സെറ്റ് ഫോണിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെമ്മറിയിൽ 16 ജിബി റാമും 1 ടിബി സ്റ്റോറേജും വരെ ഉണ്ടാവാം. 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, വെള്ളം പൊടി പ്രതിരോധത്തിനായി IP68 റേറ്റിംഗ്. എന്നിവയും ഉണ്ടാവാം. ഈ മാസം ഔദ്യോഗികമായി ഫോൺ ലോഞ്ച് ചെയ്തേക്കാം. തീയ്യതി വ്യക്തമല്ല.