AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jio Plan: 100 രൂപ, 90 ദിവസം വാലിഡിറ്റി; ജിയോ ഞെട്ടിച്ച ഡാറ്റ പ്ലാന്‍

Jio 100 rupee Plan for 90 days: അഞ്ച് ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. 90 ദിവസത്തേക്ക് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും. ഇനി ഡാറ്റ തീര്‍ന്നുപോയാലും കുറഞ്ഞ വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും

Jio Plan: 100 രൂപ, 90 ദിവസം വാലിഡിറ്റി; ജിയോ ഞെട്ടിച്ച ഡാറ്റ പ്ലാന്‍
JioImage Credit source: facebook.com/Jio
Jayadevan AM
Jayadevan AM | Published: 28 Aug 2025 | 05:29 PM

കുറഞ്ഞ തുകയുള്ള കൂടുതല്‍ വാലിഡിറ്റിയുള്ള ഡാറ്റ പ്ലാനുകള്‍ക്ക് സ്വഭാവികമായും ജനപ്രീതി വര്‍ധിക്കും. അതുകൊണ്ട് തന്നെയാണ് ജിയോയുടെ നൂറ് രൂപയുടെ ഡാറ്റ പ്ലാനിന് ജനപ്രീതി വര്‍ധിക്കുന്നത്. വിവിധ കമ്പനികള്‍ പല തരത്തിലുള്ള പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകള്‍ അധികം സുലഭമല്ല. എന്നാല്‍ ജിയോ അവതരിപ്പിച്ച 100 രൂപയുടെ പ്ലാന്‍ 90ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.

അഞ്ച് ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. 90 ദിവസത്തേക്ക് ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും. ഇനി ഡാറ്റ തീര്‍ന്നുപോയാലും കുറഞ്ഞ വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാകും. ഒടിടി സേവനങ്ങളടക്കം ഈ പ്ലാനിലൂടെ ഉപയോഗിക്കാനാകും. ജിയോഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

Also Read: Jio Recharge Plan: ഇനി ഇങ്ങനെയൊരു പ്ലാനില്ല, ഇരുട്ടടി

എന്നാല്‍ ഇത് ഡാറ്റ പ്ലാന്‍ മാത്രമാണ്. ഇതിൽ വോയ്‌സ് കോളിങ്‌, എസ്എംഎസ് സേവനങ്ങൾ ഉൾപ്പെടുന്നില്ല. പ്രധാനമായും സ്ട്രീമിങിനായി ഡാറ്റ ആവശ്യമുള്ളവർക്ക് കൂടുതൽ അനുയോജ്യമാണ് ഈ പ്ലാന്‍. എന്നാല്‍ മറ്റ് ബേസ് പ്ലാനുമായി കമ്പൈന്‍ ചെയ്ത് ഉപയോഗിക്കുന്നതിലൂടെ കമ്മ്യൂണിക്കേഷനും തടസമില്ലാതെ നടത്താനാകും.