mAadhaar App: പണം മുതൽ സ്വകാര്യത വരെ ഇനി ഏറെ സുരക്ഷിതം, ചർച്ചയാകുന്നു ആധാർ അപ്പ് അപ്‌ഡേറ്റുകൾ

mAadhaar App Update: പുതിയ അപ്‌ഡേറ്റ് വഴി, ഉപയോക്താക്കൾക്ക് അവരുടെ ആധാർ വിവരങ്ങളിൽ ആവശ്യമുള്ളത് മാത്രം പങ്കിടാൻ സാധിക്കും. എല്ലാ ഡാറ്റയും കൈമാറുന്നതിനു പകരം, പേര്, ജനനത്തീയതി, വിലാസം, മാസ്ക് ചെയ്ത ആധാർ നമ്പർ തുടങ്ങിയ നിർദ്ദിഷ്ട വിശദാംശങ്ങൾ മാത്രമായി പങ്കുവെക്കാൻ ഇത് സഹായിക്കും.

mAadhaar App: പണം മുതൽ സ്വകാര്യത വരെ ഇനി ഏറെ സുരക്ഷിതം, ചർച്ചയാകുന്നു ആധാർ അപ്പ് അപ്‌ഡേറ്റുകൾ

Aadhaar App

Published: 

12 Dec 2025 16:17 PM

ന്യൂഡൽഹി: ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായ ആധാർ കാർഡിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ യുണിക് ഐഡന്റിഫിക്കേഷൻ അതോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എംആധാർ (mAadhaar) ആപ്പിൽ സുപ്രധാനമായ രണ്ട് പരിഷ്‌കാരങ്ങൾ വരുത്തി. ബാങ്കിംഗ്, ഇപിഎഫ്ഒ, മ്യൂച്വൽ ഫണ്ടുകൾ, ഡിജിറ്റൽ കെവൈസി തുടങ്ങിയ ഇടപാടുകൾക്ക് ആധാർ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റങ്ങൾ ഏറെ പ്രയോജനകരമാണ്.

 

ആവശ്യത്തിന് മാത്രം വിവരങ്ങൾ പങ്കിടാം

 

പുതിയ അപ്‌ഡേറ്റ് വഴി, ഉപയോക്താക്കൾക്ക് അവരുടെ ആധാർ വിവരങ്ങളിൽ ആവശ്യമുള്ളത് മാത്രം പങ്കിടാൻ സാധിക്കും. എല്ലാ ഡാറ്റയും കൈമാറുന്നതിനു പകരം, പേര്, ജനനത്തീയതി, വിലാസം, മാസ്ക് ചെയ്ത ആധാർ നമ്പർ തുടങ്ങിയ നിർദ്ദിഷ്ട വിശദാംശങ്ങൾ മാത്രമായി പങ്കുവെക്കാൻ ഇത് സഹായിക്കും.

‘സെലക്ടീവ് ഷെയറിംഗ്’ ഓപ്ഷൻ ഉപയോഗിച്ച്, തിരഞ്ഞെടുത്ത ഫീൽഡുകൾ മാത്രം ഉൾക്കൊള്ളുന്ന സുരക്ഷിതവും സമയബന്ധിതവുമായ ക്യൂആർ കോഡ് അല്ലെങ്കിൽ XML ഫയൽ സൃഷ്ടിക്കാൻ കഴിയും. ഈ ക്യൂആർ കോഡുകൾ നിശ്ചിത സമയപരിധിക്ക് ശേഷം അസാധുവാകുന്നതിനാൽ തട്ടിപ്പുകൾ തടയാൻ സാധിക്കും.

 

ആധാർ ഉപയോഗങ്ങൾ പരിശോധിക്കാം

 

ആധാർ കാർഡ് എപ്പോൾ, എവിടെ ഉപയോഗിച്ചു എന്നതിന്റെ പൂർണ്ണമായ ചരിത്രം പുതിയ എംആധാർ ആപ്പിൽ ലഭിക്കും. ഓരോ തവണ നിങ്ങളുടെ ആധാർ ഉപയോഗിക്കുമ്പോഴും അതിന്റെ വിവരങ്ങൾ ആപ്പിൽ അപ്‌ഡേറ്റ് ആകും. പ്രാമാണീകരണ തീയതി, സമയം, ഉപയോഗിച്ച സ്ഥാപനം എന്നിവ അറിയാൻ സാധിക്കും. സംശയാസ്പദമായ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ തൽക്ഷണം റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.

ഇതുകൂടാതെ, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള ആധാർ വിവരങ്ങൾ ഇനിമുതൽ എംആധാർ ആപ്പ് വഴിതന്നെ എളുപ്പത്തിൽ പരിഷ്കരിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. സ്വകാര്യതക്ക് പ്രാധാന്യം നൽകുന്ന ഡിജിറ്റൽ ഐഡന്റിറ്റി സിസ്റ്റത്തിലേക്കുള്ള യുഐഡിഎഐയുടെ മുന്നേറ്റമാണ് ഈ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
ഹണിറോസിൻ്റെ 'റേച്ചലിനു' എന്തുപറ്റി? റിലീസ് മാറ്റിവച്ചു
പാകം ചെയ്യാത്ത സവാള കഴിക്കുമ്പോൾ ശ്രദ്ധിക്കണേ
പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം