5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Phones Listen: നമ്മൾ പറയുന്നതെല്ലാം ഫോൺ കേൾക്കാറുണ്ടോ? മനസ്സിൽ വിചാരിക്കുന്നത് പോലും ഫോണിൽ കാണുന്നു… സത്യമോ

Phones Listen Conversations: ഇത് ഫോൺ നമ്മൾ പറയുന്നത് കേൾക്കുന്നത് കൊണ്ടാണെന്നാണ് നമ്മൾ കരുതിവച്ചിരിക്കുന്നത്. എന്നാൽ ആ സംശയം ശരിവെക്കുകയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഏറ്റവും വലിയ പരസ്യ വിതരണക്കാരായ ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഈ വിവരങ്ങളുടെ ഉപഭോക്താക്കളാണെന്നാണ് വിവരം.

Phones Listen: നമ്മൾ പറയുന്നതെല്ലാം ഫോൺ കേൾക്കാറുണ്ടോ? മനസ്സിൽ വിചാരിക്കുന്നത് പോലും ഫോണിൽ കാണുന്നു… സത്യമോ
നമ്മൾ പറയുന്നതെല്ലാം ഫോൺ കേൾക്കാറുണ്ടോ? (Image Credits: Gettyimages)
Follow Us
neethu-vijayan
Neethu Vijayan | Published: 04 Sep 2024 17:49 PM

സ്മാർട്‌ഫോണുകൾ നമ്മളെ കേൾക്കുന്നുണ്ടോ എന്നത് ഏറെ കാലമായുള്ള പലരുടെയും സംശയമാണ്. ചിലപ്പോഴൊക്കെ നമ്മളുടെ സംസാരത്തിൽ വന്നിട്ടുള്ള പല ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഫോണിൽ പ്രത്യക്ഷപ്പെട്ടത് നമ്മളുടെ ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്. ഇത് ഫോൺ നമ്മൾ പറയുന്നത് കേൾക്കുന്നത് കൊണ്ടാണെന്നാണ് നമ്മൾ കരുതിവച്ചിരിക്കുന്നത്. എന്നാൽ ആ സംശയം ശരിവെക്കുകയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. സ്മാർട്‌ഫോണിന്റെ മൈക്രോഫോൺ ഉപയോഗിച്ച് ഉപഭോക്താക്കൾ സംസാരിക്കുന്നത് കേൾക്കാറുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് എന്ന മാർക്കറ്റിങ് സ്ഥാപനം.

ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഇവരുടെ ഇടപാടുകാരാണെന്നും ഇവർ സമ്മതിച്ചുതന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ സംസാരത്തിൽ നിന്ന് അവരുടെ ആഗ്രഹങ്ങൾ തിരിച്ചറിയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

പരസ്യദാതാക്കൾക്ക് ഈ ശബ്ദ വിവരങ്ങൾ (വോയ്‌സ് ഡാറ്റ) ആളുകളുടെ പെരുമാറ്റ വിവരങ്ങളുമായി (ബിഹേവിയറൽ ഡാറ്റ) ചേർത്ത് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വിതരണങ്ങൾക്കായി ഉപയോഗിക്കാനാവും. ഏറ്റവും വലിയ പരസ്യ വിതരണക്കാരായ ഫേസ്ബുക്കും ഗൂഗിളുമെല്ലാം ഈ വിവരങ്ങളുടെ ഉപഭോക്താക്കളാണെന്നാണ് വിവരം.

റിപ്പോർട്ടിന് പിന്നാലെ ഗൂഗിൾ തങ്ങളുടെ പാർട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റിൽ നിന്ന് കോക്‌സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തതായാണ് വിവരം. എല്ലാ പരസ്യ ദാതാക്കളും ബാധകമായ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും ഒപ്പം ഗൂഗിളിന്റെ പരസ്യ നയങ്ങളും പാലിക്കണമെന്ന് ഗൂഗിൾ വക്താവ് പറഞ്ഞിട്ടുണ്ട്. ഇവ ലംഘിക്കുന്ന പരസ്യങ്ങളെയും പരസ്യ ദാതാക്കളെയും തിരിച്ചറിഞ്ഞാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് തങ്ങളെന്ന് ഫേസ്ബുക്കിന്റേയും ഇൻസ്റ്റാഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ പറയുന്നു. പരസ്യങ്ങൾക്ക് വേണ്ടി ഫോണിന്റെ മൈക്രോഫോൺ തങ്ങൾ ഉപയോഗിക്കുന്നില്ലെന്നും വർഷങ്ങളായി തങ്ങൾ ഇത് തുറന്നുപറയുന്നുണ്ടെന്നുമാണ് മെറ്റയുടെ വാദം.

കഴിഞ്ഞ ഡിസംബറിൽ ന്യൂ ഹാംഷയർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈന്റ്‌സിഫ്റ്റ് എന്ന സ്ഥാപനവും തങ്ങൾ ആളുകളുടെ വോയ്‌സ് ഡാറ്റ പരസ്യ വിതരണത്തിനായി ഉപയോഗിക്കുന്നുവെന്ന് പറഞ്ഞിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഫോണുകൾ വഴി ഉപഭോക്താക്കളുടെ ശബ്ദം കേൾക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്നാണ് കോക്‌സ് 2023 നവംബറിൽ പ്രസിദ്ധീകരിച്ച് പിന്നീട് നീക്കം ചെയ്ത ഒരു ബ്ലോഗ്‌പോസ്റ്റിൽ ചൂണ്ടികാട്ടുന്നത്.

എന്നാൽ ഫോണുകളും ഉപകരണങ്ങളും നിങ്ങളുടെ ശബ്ദം കേൾക്കുന്നത് നിയമപരമാണ്. പുതിയ ഒരു ആപ്പ് അപ്‌ഡേറ്റ് ചെയ്യുമ്പോഴും വരുന്ന പ്രോംറ്റിൽ വിവിധ പേജുകളുള്ള കരാർ വ്യവസ്ഥകളുണ്ട്. അതിൽ ആക്ടീവ് ലിസനിങും ഉൾപ്പെടുന്നുണ്ടെന്ന് സിഎംജി പറയുന്നു.

Latest News