5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Maruti Suzuki Dzire: ആരേയും മോഹിപ്പിക്കും ഈ വില! 33 കി.മിന് മേൽ മൈലേജ്; പുതിയ ഡിസയർ വിപണിയിൽ

Maruti Suzuki New launched Dzire: ചരിത്രത്തിൽ തന്നെ ഗ്ലോബൽ എൻസിഎപിയിൽ അഞ്ചു സ്റ്റാർ സുരക്ഷ നേടിയ മാരുതി സുസുക്കിയുടെ ആദ്യ കാറാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്ന ഡിസയർ. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാറും ഡിസയർ സ്വന്തമാക്കികഴിഞ്ഞു. ആറ് എയർബാഗുകളും ഇഎസ്‌സിയും പെ‍ഡസ്ട്രിയൻ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡൽ മുതൽ ലഭ്യമാണ്.

New Maruti Suzuki Dzire: ആരേയും മോഹിപ്പിക്കും ഈ വില! 33 കി.മിന് മേൽ മൈലേജ്; പുതിയ ഡിസയർ വിപണിയിൽ
മാരുതി സുസുക്കി ഡിസയർ (​Image Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 11 Nov 2024 18:39 PM

എല്ലാവരും കാത്തിരുന്ന മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ ഡിസയറിന്റെ പുതിയ മോഡൽ ഇതാ വിപണിയിൽ എത്തിക്കഴിഞ്ഞു. ഒമ്പത് മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ വില ഏവരെയും അതിശയിപ്പിക്കുന്നതാണ്. 6.79 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിൻ്റെ വില തുടങ്ങുന്നത്. എൽഎക്സ്ഐ മനുവലിന് 6.79 ലക്ഷം രൂപയും വിഎക്സ്ഐ മാനുവലിന് 7.79 ലക്ഷം രൂപയും എജിഎസിന് 8.24 ലക്ഷം രൂപയും സിഎൻജി മോഡലിന് 8.74 ലക്ഷം രൂപയും ഇസഡ് എക്സ്ഐ മോഡലിന് 8.89 ലക്ഷം രൂപയും എജിഎസ് മോഡലിന് 9.34 ലക്ഷം രൂപയും സിഎൻജി 9.84 ലക്ഷം രൂപയും ഇസഡ്എക്ഐ പ്ലസ് മോഡലിന് 9.69 ലക്ഷം രൂപയും എജിഎസിന് 10.14 ലക്ഷം രൂപയുമാണ് വില വരുന്നത്.

ചരിത്രത്തിൽ തന്നെ ഗ്ലോബൽ എൻസിഎപിയിൽ അഞ്ചു സ്റ്റാർ സുരക്ഷ നേടിയ മാരുതി സുസുക്കിയുടെ ആദ്യ കാറാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്ന ഡിസയർ. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ 4 സ്റ്റാറും ഡിസയർ സ്വന്തമാക്കികഴിഞ്ഞു. ആറ് എയർബാഗുകളും ഇഎസ്‌സിയും പെ‍ഡസ്ട്രിയൻ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡൽ മുതൽ ലഭ്യമാണ്. മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ 31.24 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 48 ൽ 39.20 മാർക്കുമാണ് പുതിയ ഡിസയറിന് ലഭിച്ചിരിക്കുന്നത്.

കൂടാതെ ഡിസൈനിൽ വലിയ മാറ്റങ്ങളാണ് പുതിയ ഡിസയറിൽ മാരുതി സുസുക്കി വരുത്തിയിരിക്കുന്നത്. അവരുടെ ഫോർത്ത് ജെനറേഷൻ വാഹനമാണിത്. അതിനാൽ സെഗ്‌മെന്റിൽ തന്നെ ആദ്യമായി സൺറൂഫുമായി എത്തുന്ന കാറെന്ന പ്രത്യേകതയും ഡിസയറിനുണ്ട്. സ്വിഫ്റ്റിന്റെ സെഡാൻ മോഡലിന് മുൻ ഡിസയറുകളേക്കാൾ തനതായ വ്യക്തിത്വം നൽകുന്ന ഡിസൈനാണ് ഇത്തവണ പുതിയതിന് നൽകിയിരിക്കുന്നത്. മുൻ ഗ്രില്ലിൽ ഹെഡ്‌ലാംപുകൾ വരെ നീളുന്ന പിയാനോ ബ്ലാക് ഫിനിഷിലുള്ള സ്ട്രിപാണ് ഡിസറിൽ എടുത്തു പറയേണ്ട കാര്യം.

ALSO READ: ഇത് ഔഡിയോ അതോ അമേസോ…? സമൂഹ മാധ്യമങ്ങളിൽ താരമായി പുതിയ ഡിസയർ, മൈലേജ് അറിയാം

ഏഴ് കളർ ഓപ്ഷനുകളിലാണ് ഡിസയറിന് ലഭിക്കുന്നു. ഗാലൻ്റ് റെഡ്, ജാതിക്ക ബ്രൗൺ, അലയറിംഗ് ബ്ലൂ, ബ്ലൂഷ് ബ്ലാക്ക്, മാഗ്മ ഗ്രേ, ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ തുടങ്ങിയവയാണ് കളർ ഓപ്ഷനുകൾ. മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിലാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഹച്ച്ബാക്കിന്റെ അതേ എഞ്ചിൻ തന്നെയാണ് ഡിസയറിലും ഉപയോഗിച്ചിരിക്കുന്നത്. ഇന്ധനക്ഷമതയിൽ മികച്ച് നിൽക്കുന്നതുകൊണ്ടാണ് അതേ എഞ്ചിൻ തന്നെ ഡിസയറിനും നൽകാൻ തീരുമാനിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. കൂടാതെ സ്വിഫ്റ്റ് ഹച്ച്ബാക്കിനുള്ള അതേ മൈലേജ് തന്നെ ഡിസയറിനും ലഭിക്കുമെന്നാണ് മാരുതി സുസുക്കിയുടെ വാദം.

ഡിസയറിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് ലിറ്ററിന് 25.71 കിലോമീറ്ററും മാനുവലിന് 24.79 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം സിഎൻജി മാനുവൽ പതിപ്പിന് 33.73 Km/Kg മൈലേജ് ലഭിക്കും. മാരുതിയുടെ സ്വിഫ്റ്റിന് മാനുവലിന് 24.80 കിലോമീറ്ററും ഓട്ടോമറ്റിക്കിന് 25.75 കിലോമീറ്ററുമാണ് മൈലേജ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. LXi, VXi, ZXi, ZXi പ്ലസ് എന്നീ നാല് വകഭേദങ്ങളിലാണ് പുതിയ ഡിസയർ കോംപാക്ട് സെഡാൻ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഡിസയറിന് ഏകദേശം പഴയിതിന് സമാനമായ അളവുകൾ തന്നെയാണ് നൽകിയിരിക്കുന്നത്. നീളവും വീതിയും യഥാക്രമം 3,995 മില്ലീമീറ്ററിലും 1735 മില്ലീമീറ്ററിലും മാറ്റമില്ലാതെ തന്നെ തുടരുകയാണ്. എന്നാൽ ഉയരം 1,515 മില്ലീമീറ്ററിൽ നിന്ന് 1,525 മില്ലീമീറ്ററായി കൂടി. 10 മില്ലീമീറ്ററാണ് വർദ്ധനവ്. വീൽബേസിനും ഗ്രൗണ്ട് ക്ലിയറൻസിലും മാറ്റമില്ല. 163 മില്ലിമീറ്റർ ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 2450 മില്ലിമീറ്റർ ആണ് വീൽബേസ്.

Latest News