Solar Maximum: സൗരകൊടുങ്കാറ്റുകൾ ഭൂമിയിലേക്ക്? സൂര്യനിൽ ശക്തമായ പൊട്ടിത്തെറികൾ
Sun Reaches Solar Maximum: ഈ ഘട്ടത്തിൽ അതിശക്തമായ സൗരജ്വാലകൾ സൂര്യൻ പുറംതള്ളുന്നു. ശരാശരി 11 വർഷത്തിനിടെയാണ് ഈ പ്രതിഭാസം സംഭവിക്കുക. ഇപ്പോഴത്തെ സോളാർ സൈക്കിൾ 2025 വരെ തുടരുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. അതിനാൽ സൈക്കിൾ 25 എന്നാണ് ഈ സോളാർ ഘട്ടം അറിയപ്പെടുന്നത്.
അതിശക്തമായ സൗരകൊടുങ്കാറ്റുകൾ വരും ദിവസങ്ങളിലും ഭൂമിയിലേക്ക് പതിക്കുമെന്ന് മുന്നറിയിപ്പ്. സൂര്യനിൽ ശക്തമായ പൊട്ടിത്തെറികൾ തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സൂര്യൻ സോളാർ പാരമ്യത്തിൽ എത്തിയതായും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA) സ്ഥിരീകരിച്ചു. ഒരു സോളാർ സൈക്കിളിനിടെ സൂര്യനിൽ ഏറ്റവും കൂടുതൽ സോളാർ ആക്റ്റിവിറ്റികൾ സംഭവിക്കുന്ന കാലയളവിനെയാണ് സോളാർ മാക്സിമം (Solar Maximum) എന്ന് പറയുന്നത്.
സോളാർ മാക്സിമം എന്ന ഘട്ടത്തിലേക്ക് സൂര്യൻ പ്രവേശിച്ചതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനും സ്ഥിരീകരിച്ചു. ഈ ഘട്ടത്തിൽ അതിശക്തമായ സൗരജ്വാലകൾ സൂര്യൻ പുറംതള്ളുന്നു. ശരാശരി 11 വർഷത്തിനിടെയാണ് ഈ പ്രതിഭാസം സംഭവിക്കുക. ഇപ്പോഴത്തെ സോളാർ സൈക്കിൾ 2025 വരെ തുടരുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. അതിനാൽ സൈക്കിൾ 25 എന്നാണ് ഈ സോളാർ ഘട്ടം അറിയപ്പെടുന്നത്. ഇതിൻറെ ഭാഗമായി ഒക്ടോബർ മാസം മാത്രം അതിശക്തമായ സൗരജ്വാലകളാണ് സൃഷ്ടിക്കപ്പെട്ടത്.
അതിക്തമായ സൗരജ്വാലകൾ ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റുകൾക്ക് കാരണമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത് ഭൂമിയിൽ അതിമനോഹരമായ ധ്രുവദീപ്തി സൃഷ്ടിക്കുന്നു. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിൻറെ സ്വാധീനത്താൽ ആകർഷിക്കപ്പെടുമെന്നും ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ്സ് ഉണ്ടാകുന്നതെന്നും വൃത്തങ്ങൾ പറയുന്നു. ഈ പ്രതിഭാസത്തെ അറോറ എന്നും വിളിക്കാറുണ്ട്.
ഇത് സംഭവിക്കുന്നതോടെ ആകാശത്ത് നിറങ്ങളുടെ ദൃശ്യക്കാഴ്ച നിറയും. നോർത്തേൺ ലൈറ്റ്സ് സാധാരണയായി ഇന്ത്യയിൽ ലേയും ലഡാക്കിലുമാണ് ദൃശ്യമാകാറുള്ളത്. ഇതിന് പുറമെ ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റുകൾ ഭൂമിയിൽ ചില സാങ്കേതിക പ്രശ്നങ്ങളും സൃഷ്ടിക്കും. സൗരകൊടുങ്കാറ്റുകൾ മനുഷ്യർക്ക് നേരിട്ട് യാതൊരു പ്രശ്നവും സാധാരണയായി സൃഷ്ടിക്കാറില്ലെന്നാണ് വിവരം.
എങ്കിലും റേഡിയോ പ്രക്ഷേപണത്തിൽ പ്രശ്‌നങ്ങൾ, നാവിഗേഷൻ സിഗ്നലുകളിൽ തകരാർ, പവർഗ്രിഡുകളിൽ പ്രശ്‌നങ്ങൾ, സാറ്റ്‌ലൈറ്റുകളിൽ തകരാർ എന്നിവയ്ക്ക് സൗരക്കാറ്റുകൾ പലപ്പോഴും കാരണമാകാറുണ്ട്. ഭൂമിക്ക് മാത്രമല്ല മറ്റ് ഗ്രഹങ്ങൾക്കും അതിശക്തമായ സൗരജ്വാലകൾ പ്രശ്നം സൃഷ്ടിക്കാറുണ്ട്.