5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

One Plus 13 Mini: ആപ്പിളിനെ പൂട്ടിക്കാൻ വൺ പ്ലസ്; കിടിലൻ ഫീച്ചറുകളുമായി 13-ടി വരുന്നു

One Plus 13 T Phone: ചില വെബ്സൈറ്റുകൾ പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം വൺപ്ലസ് 13 മിനി ഒരു കോം‌പാക്റ്റ് ഡിസൈനിൽ തന്നെ വിപണിയിലെത്തിയേക്കാം എന്നാണ് സൂചന.

One Plus 13 Mini: ആപ്പിളിനെ പൂട്ടിക്കാൻ വൺ പ്ലസ്; കിടിലൻ ഫീച്ചറുകളുമായി 13-ടി വരുന്നു
One Plus 13 MiniImage Credit source: TV9 Network
arun-nair
Arun Nair | Published: 14 Mar 2025 12:13 PM

അങ്ങനെ ആപ്പിളിൻ്റെ വഴി പിന്തുടരാനുള്ള പ്ലാനുകൾ ഇറക്കി തുടങ്ങിയിരിക്കുകയാണ് വൺ പ്ലസ്. ഇതിൻ്റെ ഭാഗമായി വലുപ്പം കുറവുള്ള സ്മാർട്ട് ഫോണുകളിലേക്ക് വിൽപ്പന കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അടുത്തിടെയാണ് വൺപ്ലസ് അവരുടെ വൺപ്ലസ് 13 സീരീസ് അവതരിപ്പിച്ചത് ഇതിൽ വൺപ്ലസ് 13, വൺപ്ലസ് 13R എന്നീ രണ്ട് മോഡലുകളാണ് ഉൾപ്പെടുന്നത്. ഇത് കൂടാതെ കമ്പനി ഒരു പുതിയ കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു ആപ്പിൾ ഐഫോൺ 16, സാംസങ് ഗാലക്‌സി എസ് 25 പോലുള്ള വിപണി കേമൻമാരോട് മുട്ടാൻ പറ്റുന്ന തരത്തിലായിരിക്കും പുതിയ ഫോണിൻ്റെ സ്പെസിഫിക്കേഷൻ. വൺപ്ലസ് 13-ടി എന്നായിരിക്കും പുതിയ ഫോണിൻ്റെ പേരെന്നാണ് സൂചന. ഫോണിൻ്റെ വിവരങ്ങളും ചോർന്നിട്ടുണ്ട്.

OnePlus 13T/13 മിനി വിശദാംശങ്ങൾ

ചില വെബ്സൈറ്റുകൾ പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം വൺപ്ലസ് 13 മിനി ഒരു കോം‌പാക്റ്റ് ഡിസൈനിൽ തന്നെ വിപണിയിലെത്തിയേക്കാം എന്നാണ് സൂചന. 4,000mAh ബാറ്ററിയുള്ള ഗാലക്‌സി S25-ൻ്റെ കപ്പാസിറ്റിയെ മറികടന്ന്, 6,000mAh ബാറ്ററിയാണ് ഫോണിൽ ഉണ്ടാവാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ട്. ഫോണുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളുണ്ട്. ഇവയെല്ലാം പുറത്ത് വരാനിരിക്കുന്നതേയുള്ളു.

വൺപ്ലസ് 13 മിനി

സ്നാപ്ഡ്രാഗൺ-8 എലൈറ്റ് ചിപ്‌സെറ്റുള്ളതും എന്നാൽ വിലയിൽ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനുകളിൽ ഒന്നായിരിക്കാം വരാനിരിക്കുന്ന വൺപ്ലസ് 13-മിനി കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോൺ എന്നാണ് പുറത്തിറങ്ങിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വിലനിർണ്ണയം ഷവോമി 15 പോലുള്ള മറ്റ് കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പുകൾക്കി വിപണിയിൽ ഒരു മത്സരം നൽകിയേക്കാം.

വില ആകർഷകമായി തന്നെ നിലനിർത്താൻ, OnePlus ചില മാറ്റങ്ങൾ കൊണ്ടു വന്നേക്കുമെന്നാണ് സൂചനകൾ. ക്യാമറ സജ്ജീകരണത്തിലടക്കം മാറ്റങ്ങൾ പ്രതീക്ഷിക്കാം. OnePlus 13-ൽ ലഭ്യമായ അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറിന് പകരം OnePlus 13 മിനിയിൽ ഒരു ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്താനാണ് സാധ്യത.