AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Phone in Water : വെള്ളത്തിൽ വീണാലും ഫോൺ വെള്ളത്തിടണം, സാംസംഗ് പറയുന്നത്

വെള്ളത്തിൽ നിന്നെടുക്കുന്ന ഫോണിൻ്റെ ബാറ്ററി നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ ഇത് സാധിച്ചില്ലെങ്കിൽ

Phone in Water : വെള്ളത്തിൽ വീണാലും ഫോൺ വെള്ളത്തിടണം,  സാംസംഗ് പറയുന്നത്
Phone In WaterImage Credit source: TV9 Network
arun-nair
Arun Nair | Published: 06 Nov 2025 13:00 PM

സ്മാർട്ട് ഫോൺ വെള്ളത്തിൽ പോകുന്നത് പുതിയ സംഭവമല്ല. എന്നാൽ പിന്നീട് എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്ന് പലർക്കും ഇപ്പോഴും അറിയില്ല. സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസംഗ് തന്നെ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. അത് പരിശോധിക്കാം.

ബാറ്ററി മാറ്റാൻ പറ്റിയില്ലെങ്കിലും

വെള്ളത്തിൽ നിന്നെടുക്കുന്ന ഫോണിൻ്റെ ബാറ്ററി നീക്കം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ ഇത് സാധിച്ചില്ലെങ്കിൽ ഫോൺ ഷട്ട്ഡൗൺ ചെയ്യുക. കേസ്, ബാറ്ററി, USIM മുതലായവ വേഗത്തിൽ നീക്കം ചെയ്യാൻ ശ്രദ്ധിക്കുക. ഈർപ്പം താഴുന്നത് ഫോണിൻ്റെ മെയിൻ ബോർഡിന് ( മദർ ബോർഡ് ) ഗുരുതരമായ കേടുപാടുകൾ വരുത്താം.

ഉണങ്ങിയ ടവ്വലോ വൃത്തിയുള്ള തുണിയോ

ഫോൺ നിങ്ങൾ ഓഫാക്കിയാൽ ആദ്യം ചെയ്യേണ്ടത്. അത് ഉണക്കുക എന്നതാണ്. അതിനായി ഉണങ്ങിയ ടവ്വലോ വൃത്തിയുള്ള തുണിയോ ഉപയോഗിക്കാം. പരമാവധി ഈർപ്പം ഫോണിൽ നിന്നും തുടച്ച് നീക്കണം. വെള്ളം കയറാൻ സാധ്യതയുള്ളയിടത്തെല്ലാം കോട്ടൺ ബഡ്സ് പോലുള്ളവ ഉപയോഗിച്ച് വൃത്തിയാക്കണം. കൈ എത്തി

ശുദ്ധമായ വെള്ളത്തിൽ കഴുകണം

കടൽ വെള്ളം, മലിന ജലം, ഉപ്പ് രസം കൂടുതലുള്ള വെള്ളം എന്നീ സ്ഥലങ്ങളിൽ ഫോൺ പോയാൽ ഫോൺ എടുത്ത് വൃത്തിയാക്കിയ ശേഷം വീണ്ടും 2 മിനിട്ട് നേരമെങ്കിലും ഫോൺ ശുദ്ധജലത്തിൽ ഇട്ടുവെക്കുക. വെള്ളത്തിലെ അഴുക്കുകൾ എല്ലാം നീക്കം ചെയ്യാനാണിത്. വീണ്ടും എടുത്ത ശേഷം മാറ്റാവുന്ന ഭാഗങ്ങൾ മാറ്റി തുടച്ച് വൃത്തിയാക്കി ഉണങ്ങുക.

വെള്ളം മാറ്റിയ ശേഷം

ഫോണിലെ അഴുക്കുകൾ മാറ്റിയ ശേഷം ആദ്യം ചെയ്യേണ്ടത് നല്ല വായു സഞ്ചാരമുള്ളതോ ഉണങ്ങിയതോ ആയ ഭാഗത്ത് വെക്കുക എന്നതാണ്. ഹെയർ ഡ്രയർ അല്ലെങ്കിൽ ചൂടുള്ള വായു ഉപയോഗിച്ച് നിങ്ങളുടെ ഉപകരണം വേഗത്തിൽ ഉണക്കാൻ ശ്രമിക്കുന്നത് ഫോണിന് കേടു വരുത്തും. അതു കൊണ്ട് ഇത്തരം സാഹസങ്ങൾക്ക് മുതിരാൻ പാടില്ല. ഫോൺ അരിയിൽ ഇറക്കി വെക്കുന്ന പോലുള്ള കാര്യങ്ങളും പാടില്ല. ഉണങ്ങിയാലും ഫോണിന് ഉള്ളിൽ ജലാംശം ഉണ്ടാവും എന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ തൊട്ടടുത്തുള്ള സർവ്വീസ് സെൻ്ററിൽ ഫോണുമായി പോകുക.