Red Dead Redemption: ജോൺ മാഴ്സ്റ്റണിൻ്റെ ജീവിതം ഇനി കൈവെള്ളയിൽ; റെഡ് ഡെഡ് റിഡംപ്ഷൻ മൊബൈൽ പതിപ്പ് പ്രഖ്യാപിച്ചു

RDR Launches In Smarphones: റെഡ് ഡെഡ് റിഡംഷൻ്റെ മൊബൈൽ പതിപ്പുകൾ റിലീസാവുന്നു. ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകൾ ഡിസംബറിൽ പുറത്തിറങ്ങും.

Red Dead Redemption: ജോൺ മാഴ്സ്റ്റണിൻ്റെ ജീവിതം ഇനി കൈവെള്ളയിൽ; റെഡ് ഡെഡ് റിഡംപ്ഷൻ മൊബൈൽ പതിപ്പ് പ്രഖ്യാപിച്ചു

റെഡ് ഡെഡ് റിഡംഷൻ

Published: 

17 Nov 2025 10:14 AM

റോക്ക്സ്റ്റാർ സ്റ്റുഡിയോസിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഗെയിമാണ് റെഡ് ഡെഡ് റിഡംഷൻ. ഗെയിമിൻ്റെ രണ്ട് ഭാഗങ്ങളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ഇതിൽ ആദ്യ പതിപ്പിൻ്റെ മൊബൈൽ ഗെയിം പുറത്തിറങ്ങുകയാണ്. ഇക്കാര്യം റോക്ക്സ്റ്റാർ സ്റ്റുഡിയോസ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗെയിം ട്രെയിലറും പുറത്തുവന്നിട്ടുണ്ട്. ഡിസംബർ രണ്ടിനാണ് ഗെയിം പുറത്തിറങ്ങുക.

പുതുതലമുറ കൺസോളുകളിലും സ്മാർട്ട്ഫോണുകളിലും റെഡ് ഡെഡ് റിഡംഷൻ പുറത്തിറങ്ങും. റെഡ് ഡെഡ് റിഡംഷൻ, അൺഡെഡ് നൈറ്റ്മെയർ എന്നീ രണ്ട് ഗെയിമുകളാണ് പുറത്തിറങ്ങുക. നെറ്റ്ഫ്ലിക്സുമായി സഹകരിച്ചാണ് സ്മാർട്ട്ഫോണുകളിൽ ഗെയിം എത്തുക. നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബർമാരായ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപഭോതാക്കൾക്ക് ഈ രണ്ട് ഗെയിമുകളും സൗജന്യമായി കളിക്കാം. സ്മാർട്ട്ഫോൺ മാർക്കറ്റിലേക്കുള്ള റോക്ക്സ്റ്റാറിൻ്റെ ആദ്യ കടന്നുവരവാണ് ഇത്.

Also Read: BSNL Silver Jubilee Plan: 1 രൂപ പ്ലാൻ തീരും, പക്ഷെ ബിഎസ്എൻഎൽ ഞെട്ടിക്കും ജൂബിലി പ്ലാനിൽ

രണ്ട് ഗെയിമുകളും സിംഗിൾ പ്ലയർ മോഡിലാവും. ഒപ്പം ഗെയിം ഓഫ് ദി ഇയർ എഡിഷനിൽ നിന്നുള്ള ചില ഭാഗങ്ങളും ഉണ്ടാവും. റെഡ് ഡെഡ് റിഡംഷൻ 2 അവസാനിച്ചതിന് ശേഷമുള്ള കാര്യങ്ങളാണ് ഈ ഗെയിമിലുള്ളത്. തൻ്റെ ഭൂതകാലത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ജോൺ മാഴ്സ്റ്റണിൻ്റെ ശ്രമങ്ങളാണ് റെഡ് ഡെഡ് റിഡംഷനിലുള്ളത്. അൺഡെഡ് നൈറ്റ്മെയർ സോംബി പ്ലേഗിൽ നിന്ന് രക്ഷപ്പെടാനുള്ള സർവൈവൽ ഗെയിമാണ്.

ഇതിനൊപ്പം പിഎസ്5, എക്സ്ബോക്സ് സീരീസ് എക്സ്, എസ്, നിൻ്റെൻഡോ സ്വിച്ച് 2 എന്നീ കൺസോളുകളിലും ഗെയിം പുറത്തിറങ്ങും. കൺസോൾ പതിപ്പിൽ 4കെ, എച്ച്ഡിആർ സൗകര്യങ്ങളുണ്ടാവും. പ്ലേസ്റ്റേഷൻ 4, നിൻ്റൻഡോ സ്വിച്ച്, എക്സ്ബോക്സ് വൺ ഉപഭോക്താക്കൾക്ക് സൗജന്യ ഡിജിറ്റൽ അപ്ഗ്രേഡിനും അവസരമുണ്ട്.

ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഗെയിം പ്രീരജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. നെറ്റ്ഫ്ലിക്സ് സ്ബ്സ്ക്രൈബർമാർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്താൽ ഗെയിം പുറത്തിറങ്ങുമ്പോൾ സ്വമേധയാ ഇൻസ്റ്റാൾ ആകും.

ട്രെയിലർ കാണാം

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും