Xiaomi Smartphone Launch: 200MP ക്യാമറ, റോക്കറ്റ് സ്പീഡ് ചാർജിംഗ്; ഒരു കിടിലൻ ഫോൺ വിവരങ്ങൾ ലീക്കായി
Redmi Note 15 Pro Plus and Note 15 Pro Launching: നിങ്ങൾ ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് അല്ലെങ്കിൽ ദൈനംദിന ആവശ്യങ്ങൾക്കെല്ലാം വേണ്ടുന്ന ഫോണാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ഇതൊരു മികച്ച മോഡലായിരിക്കും
മറ്റൊരു സ്മാർട്ട്ഫോൺ സീക്രട്ട് കൂടി ഒടുവിൽ പുറത്തിയിരിക്കുകയാണ്. ഷവോമിയുടെ സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായ റെഡ്മി നോട്ട് 15 പ്രോ +, നോട്ട് 15 പ്രോ എന്നിവ ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങുന്നു. പുതിയ ചില മാറ്റങ്ങളും ഫോണിൽ പ്രതീക്ഷിക്കാം എന്നാണ് വിവരം. എന്നാൽ കമ്പനി ഇതുവരെ ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോണിൻ്റെ വിവരങ്ങൾ സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തായിട്ടുണ്ട്. കഴിഞ്ഞ മാസം മറ്റ് രാജ്യങ്ങളിൽ ഇറങ്ങിയ ആഗോള മോഡലുകൾക്ക് സമാനമായിരിക്കും ഇന്ത്യൻ പതിപ്പുകൾ.
റെഡ്മി നോട്ട് 15 പ്രോ+
സ്നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്പിലാണ് റെഡ്മി നോട്ട് 15 പ്രോ + പ്രവർത്തിക്കുന്നത്, സാധാരണ പ്രോ പതിപ്പുകളിലെ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ പായ്ക്ക് ഇതിലും ഉണ്ടാവാൻ സാധ്യതയുണ്ട്. രണ്ട് ഉപകരണങ്ങളിലെയും രണ്ട് ചിപ്പുകളും മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു, നിങ്ങൾ ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് അല്ലെങ്കിൽ ദൈനംദിന ആവശ്യങ്ങൾക്കെല്ലാം വേണ്ടുന്ന ഫോണാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ഇതൊരു മികച്ച മോഡലായിരിക്കും. 8 ജിബി, 12 ജിബി റാമും ഒപ്പം 256 ജിബി, 512 ജിബി സ്റ്റോറേജും ഫോണിൽ പ്രതീക്ഷിക്കാം. എന്നാൽ നോട്ട് 15 പ്രോയിൽ സ്റ്റോറേജ് മാത്രം 256 ജിബി വരെയായിരിക്കും.
ക്യാമറ വിശദാംശങ്ങൾ
നോട്ട് 15 പ്രോ +ൽ ക്യാമറ 8 മെഗാപിക്സൽ അൾട്രാ വൈഡും 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും പ്രതീക്ഷിക്കാം. സെൽഫിക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിൽ ഉണ്ടാവും.
ബാറ്ററി
6,500mAh ബാറ്ററി പായ്ക്കാണ് പ്രോ +-ൽ പ്രതീക്ഷിക്കുന്നത്. ഒപ്പം 100W ഫാസ്റ്റ് ചാർജിംഗും ഇത് സപ്പോർട്ട് ചെയ്യും.മൊത്തത്തിൽ, ശക്തമായ പ്രോസസറുകൾ, സ്റ്റാൻഡ്ഔട്ട് ക്യാമറകൾ, വലിയ ബാറ്ററികൾ, സൂപ്പർ ഫാസ്റ്റ് ചാർജിംഗ് എന്നിവ ഉപയോഗിച്ച്, റെഡ്മി നോട്ട് 15 പ്രോ + , നോട്ട് 15 പ്രോ എന്നിവ ഇന്ത്യയുടെ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ രംഗത്ത് ഒരു മികച്ച പ്രതീക്ഷ നൽകുന്ന ഫോണായിരിക്കും.