Smartphone Launch: ഈ ഫോൺ ഇന്ത്യയിൽ എത്തിക്കാൻ; അന്താരാഷ്ട്ര ഭീമൻ, എന്താണ് സർപ്രൈസ്
കനം കുറഞ്ഞ സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഫോൺ ഇടം നേടി കഴിഞ്ഞു. ആഗോള തലത്തിൽ ലോഞ്ച് ചെയ്തെങ്കിലും ഇന്ത്യൻ വിപണിയിൽ ആൾ എത്തിയിട്ടില്ല.

Smartphone Launch
ഒരു പ്രീമിയം സെറ്റപ്പ് ഫോൺ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാൻ പദ്ധതിയിടുകയാണ് ആഗോള മൊബൈൽ വിപണ രംഗത്തെ വമ്പൻമാരിലൊരാളായ മോട്ടറോള. മോട്ടറോളയുടെ അൾട്രാ-സ്ലിം സ്മാർട്ട്‌ഫോണായ മോട്ടറോള എഡ്ജ് 70 ആണ് കമ്പനി ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ആ ഫോൺ. വെറും 5.99 മില്ലീമീറ്റർ കട്ടിയുള്ള ഈ ഫോൺ, ആപ്പിൾ ഐഫോൺ എയർ (5.64 മില്ലീമീറ്റർ), സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് (5.8 മില്ലീമീറ്റർ) പോലുള്ള കനം കുറഞ്ഞ സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഇടം നേടി കഴിഞ്ഞു. ആഗോള തലത്തിൽ ഫോൺ ലോഞ്ച് ചെയ്തെങ്കിലും ഇന്ത്യൻ വിപണിയിൽ ആൾ എത്തിയിട്ടില്ല.
പ്രത്യേകത എന്ത്
6.67 ഇഞ്ച് 1.5K poled ഡിസ്പ്ലേയാണ് ഫോണിലുള്ളത്, 120Hz റിഫ്രഷ് റേറ്റും 4,500 nits ബ്രൈറ്റ്നസും ഉള്ള ഈ ഫോൺ ഈ സെഗ്മെന്റിലെ ഏറ്റവും മികച്ച ദൃശ്യാനുഭവം നൽകും. ഇന്ത്യയിൽ കണ്ടൻ്റ് സ്ട്രീമിംഗ് ഗെയിമിംഗ് എന്നിവ കണക്കിലെടുക്കുമ്പോൾ, ഈ ഡിസ്പ്ലേ ഇതിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരിക്കും.
ഗൊറില്ല ഗ്ലാസ് 7i, പ്രീമിയം മെറ്റൽ ഫ്രെയിം, വളഞ്ഞ ഡിസൈൻ എന്നിവ ഈ ഫോണിന്റെ സവിശേഷതകളാണ്, സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ, 12 ജിബി റാം, 512 ജിബി സ്റ്റോറേജ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ ഒപ്പം മൾട്ടിടാസ്കിംഗിനും മികച്ച പെർഫോമൻസിനും ഇതാണ് ബെസ്റ്റ്.
ക്യാമറ ഇന്ത്യൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്?
ഫോട്ടോഗ്രാഫി ആസ്വദിക്കുന്ന ഇന്ത്യൻ ഉപയോക്താക്കൾക്ക് എഡ്ജ് 70-ൻ്റെ ക്യാമറ ഒരു മികച്ച ചോയ്സായിരിക്കും. 50MP പ്രൈമറി ക്യാമറയും പിന്നിൽ 50MP അൾട്രാ-വൈഡ് സെൻസറും ഉണ്ട്, ഇവ രണ്ടും 4K റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്നു. . സോഷ്യൽ മീഡിയ യുഗത്തിൽ ഉയർന്ന നിലവാരമുള്ള കണ്ടൻ്റ് ക്രിയേറ്റ് ചെയ്യാൻ ഇത് മാത്രം മതി. 50MP സെൽഫി ക്യാമറയും ഫോണിലുണ്ട്.
ബാറ്ററിയും ചാർജിംഗും
4,800mAh എഡ്ജ് 70 ഉപയോഗിക്കുന്നത്, 68W വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഈ വില സെഗ്മെൻ്റിൽ . വയർലെസ് ചാർജിംഗ് എല്ലാം കൊണ്ടും ബെസ്റ്റാണ്. കൂടാതെ, IP68, IP69 റേറ്റിംഗുകളും MIL-STD-810H സർട്ടിഫിക്കേഷനും ഇതിനെ പൊടി, ചൂട്, വെള്ളം എന്നിവയിൽ നിന്നെല്ലാം ശക്തമായ സംരക്ഷണം നൽകുന്നു.