Vivo X200 FE: വിവോ എക്സ്200 ഫാൻ എഡിഷൻ വിപണിയിൽ; തകർപ്പൻ ഫീച്ചറുകളും താങ്ങാവുന്ന വിലയും

Vivo X200 FE Launched In India: വിവോ എക്സ്200 എഫ്ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. തകർപ്പൻ ഫീച്ചറുകളും താങ്ങാവുന്ന വിലയുമുള്ള പ്രീമിയം ഫോൺ ആണ് വിവോ എക്സ്200 എഫ്ഇ.

Vivo X200 FE: വിവോ എക്സ്200 ഫാൻ എഡിഷൻ വിപണിയിൽ; തകർപ്പൻ ഫീച്ചറുകളും താങ്ങാവുന്ന വിലയും

വിവോ എക്സ്200 എഫ്ഇ

Published: 

15 Jul 2025 14:27 PM

വിവോ എക്സ്200ൻ്റെ ഫാൻ എഡിഷൻ ഫോൺ വിവോ എക്സ്200 എക്സ്ഇ വിപണിയിലെത്തി. തകർപ്പൻ ഫീച്ചറുകളും താങ്ങാവുന്ന വിലയുമാണ് ഫോണിൻ്റെ സവിശേഷതകൾ. വിവോ എക്സ്200 ആൻഡ്രോയ്ഡ് പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഫോണുകളിൽ ഒന്നായിരുന്നു. അതിൻ്റെ ഫാൻ എഡിഷനിൽ ലോഞ്ചിന് മുൻപ് തന്നെ വലിയ പ്രതീക്ഷകളുണ്ടായിരുന്നു.

6.31 ഇഞ്ച് 1.5കെ അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. മീഡിയടെക് ഡിമൻസിറ്റി 9300+ എസ്ഒസി ആണ് ഫോണിലെ ചിപ്സെറ്റ്. പരമാവധി 16 ജിബി റാമും 512 ജിബി മെമ്മറിയുമാണ് ഫോണിലുള്ളത്. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണ് ഫോണിൻ്റെ സ്കിൻ.

വിവോ എക്സ്200 എഫ്ഇയുടെ റിയർ എൻഡിൽ മൂന്ന് ക്യാമറകളുണ്ട്. 50 മെഗാപിക്സലിൻ്റെ സോണി ഐഎംഎക്സ്921 ആണ് പ്രധാന ക്യാമറ. ഒപ്ടിക്കൽ ഇമേജ് സ്റ്റബ്‌ലൈസേഷനും ഈ ക്യാമറയിലുണ്ട്. ഇതിനൊപ്പം 8 മെഗാപിക്സലിൻ്റെ 120 ഡിഗ്രി വൈഡ് ആംഗിൾ ലെൻസും 50 മെഗാപിക്സൽ പെരിസ്കോപ് ടെലിഫോട്ടോ ലെൻസും പിൻഭാഗത്തുണ്ട്. മുൻവശത്ത് 50 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയാണ് ഉള്ളത്.

Also Read: Zee5 Free Channels: പരസ്യം കണ്ടാൽ മതി, ചാനലുകൾ സൗജന്യം; ‘ഫാസ്റ്റ്’ സർവീസുമായി സീ5

വിവോ എക്സ്200 എഫ്ഇയുടെ 12 ജിബി + 256 ജിബി ബേസിക് വേരിയൻ്റിന് 54,999 രൂപയാണ് വില. 16 ജിബി + 512 ജിബി വേരിയൻ്റിന് 59,999 രൂപ നൽകണം. ആംബർ യെല്ലോ, ഫ്രോസ്റ്റ് ബ്ലൂ, ലുക്സ് ഗ്രേ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. ഫ്ലിപ്കാർട്ടാണ് ഔദ്യോഗിക ഇ കൊമേഴ്സ് പാർട്ണർ. വിവോ ഇന്ത്യ ഇ – സ്റ്റോർ വഴിയും ഫോൺ വാങ്ങാം. ഇപ്പോൾ പ്രീ ഓർഡർ ചെയ്യാവുന്ന ഫോൺ ജുലായ് 23 മുതൽ വില്പന ആരംഭിക്കും.

6500 എംഎഎച്ച് ബാറ്ററിയും 90 വാട്ടിൻ്റെ വയർഡ് ചാർജിംഗും ഫോണിലുണ്ട്. ഇൻ ഡിസ്പ്ലേ ഒപ്ടിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ ആണ് ഫോണിലുള്ളത്.

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി