WhatsApp Unique Username: നമ്പർ നോക്കി കൺഫ്യൂഷൻ വേണ്ട, യൂണീക് യൂസർ നെയിം ഇനി വാട്സ്ആപ്പിൽ
WhatsApp to introduce unique Username handles: തങ്ങൾക്ക് ഇഷ്ടമുള്ള യൂസർ നെയിം, ഫീച്ചർ വരുന്നതിനു മുമ്പേ ബുക്ക് ചെയ്യാനുള്ള സൗകര്യവും വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഈ മാറ്റം നടപ്പിലാക്കുമ്പോൾ, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോൺ നമ്പർ എല്ലാവർക്കും കൊടുക്കാതെ തന്നെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും.

Whatsapp New Feature
ന്യൂഡൽഹി: വാട്ട്‌സ്ആപ്പിൽ ഉടൻ വലിയൊരു മാറ്റം വരുന്നു. നിലവിൽ ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമാണല്ലോ നമ്മൾ വാട്ട്‌സ്ആപ്പിൽ അക്കൗണ്ട് എടുക്കുന്നതും ആളുകളെ കണ്ടെത്തുകയും ചെയ്യുന്നതും. ഈ രീതി മാറാൻ പോവുകയാണ്. ഇനി മുതൽ യൂസർ നെയിം (Username) ഉപയോഗിച്ച് വാട്ട്‌സ്ആപ്പിൽ ആളുകളെ കണ്ടെത്താനും സംസാരിക്കാനും കഴിയും.
ഈ പുതിയ ഫീച്ചർ വരുമ്പോൾ, ടെലിഗ്രാം പോലുള്ള മറ്റ് ആപ്പുകളിലെ പോലെ യൂസർ നെയിം ഉണ്ടാക്കാൻ സാധിക്കും. യൂസർ നെയിമിൽ അക്ഷരങ്ങളും അക്കങ്ങളും അടിവരകളും (underscores) ഡോട്ടുകളും ഉപയോഗിക്കാം. എന്നാൽ, ‘www.’ എന്ന് തുടങ്ങുന്ന പേരുകളോ, അക്കങ്ങൾ മാത്രമുള്ള പേരുകളോ അനുവദിക്കില്ല. ഇത് വ്യാജന്മാരെ ഒഴിവാക്കാനാണ്.
Also read – മൾട്ടി-ഇമേജ് ബ്ലെൻഡിംഗ് ഇനി എളുപ്പത്തിൽ ചെയ്യാം, ജെമിനി 2.5 ഫ്ലാഷ് ഇനി എല്ലാവരിലേക്കും…
കൂടാതെ, തങ്ങൾക്ക് ഇഷ്ടമുള്ള യൂസർ നെയിം, ഫീച്ചർ വരുന്നതിനു മുമ്പേ ബുക്ക് ചെയ്യാനുള്ള സൗകര്യവും വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഈ മാറ്റം നടപ്പിലാക്കുമ്പോൾ, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോൺ നമ്പർ എല്ലാവർക്കും കൊടുക്കാതെ തന്നെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇത് കൂടുതൽ സ്വകാര്യത ഉറപ്പാക്കും.
ഈ യൂസർ നെയിം സംവിധാനം ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.