AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pendrives: കുഞ്ഞൻ ഡിവൈസിൽ കോടി ബൈറ്റ്സുകളിൽ ഡാറ്റ; പെൻഡ്രൈവ് എങ്ങനെ പ്രവർത്തിക്കുന്നു

Pen Drives Working: പെൻ ഡ്രൈവുകൾക്ക് മുമ്പ്, ഉപയോക്താക്കൾ പരിമിത സ്റ്റോറേജുള്ള ഫ്ലോപ്പി ഡിസ്കുകളെയാണ് ആശ്രയിച്ചിരുന്നത്. പെൻഡ്രൈവ് കണ്ടു പിടിച്ചത് സംബന്ധിച്ച് പല തർക്കങ്ങൾ ഉണ്ടായിട്ടുണ്ട് പല കമ്പനികളും ഇതിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്

Pendrives: കുഞ്ഞൻ ഡിവൈസിൽ കോടി ബൈറ്റ്സുകളിൽ ഡാറ്റ; പെൻഡ്രൈവ് എങ്ങനെ പ്രവർത്തിക്കുന്നു
Pendrives HistoryImage Credit source: TV9 Network
arun-nair
Arun Nair | Published: 12 Aug 2025 13:44 PM

90-സ് കിഡ്സ് എന്നൊക്കെ പറഞ്ഞ് ആവേശം കൊള്ളുന്നത് വെറുതേയല്ല പുതി തലമുറക്ക് അന്യമായിപ്പോയ ഡിജിറ്റൽ വിപ്ലവങ്ങൾ പലതും തുടങ്ങിവെച്ചത് ഇപ്പറഞ്ഞ 90-സ് കിഡ്സാണ്. അതിലൊന്നാണ് പെൻഡ്രൈവുകൾ. ഒരു കുഞ്ഞൻ ഡിവൈസിൽ കോടാനുകോടി ബൈറ്റ്സുകളായി ഡാറ്റ എങ്ങനെ സ്റ്റോറ് ചെയ്യുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനെ പറ്റിയാണ് പരിശോധിക്കുന്നത്. കാന്തിക സെല്ലുകളുടെ പാളികൾ കൊണ്ട് നിർമ്മിച്ച ( EEPROM-Electrically Erasable Programmable Read-Only Memory) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പെൻഡ്രൈവുകൾ പ്രവർത്തിക്കുന്നു. പിസിയിലേക്കോ ഏതെങ്കിലും ഡിവൈസുകളിലേക്കോ കണക്റ്റുചെയ്യുമ്പോഴുണ്ടാകുന്ന വൈദ്യുത പ്രവാഹം ഇതിൻ്റെ മെമ്മറി സജീവമാക്കുന്നു. ഡിജിറ്റൽ ഫയലുകൾ സ്റ്റോർ ചെയ്യാനും, ഇത് കൈമാറാനും പെൻഡ്രൈവ് വഴി സാധിക്കും.

പെൻ ഡ്രൈവുകൾക്ക് മുൻപ്

പെൻ ഡ്രൈവുകൾക്ക് മുമ്പ്, ഉപയോക്താക്കൾ പരിമിത സ്റ്റോറേജുള്ള ഫ്ലോപ്പി ഡിസ്കുകളെയാണ് ആശ്രയിച്ചിരുന്നത്, തുടർന്ന് 1 ജിബി മുതൽ 5 ജിബി വരെ സംഭരിക്കുന്ന സിഡികളും ഡിവിഡികളും എത്തി. പിന്നീട് പെൻ ഡ്രൈവുകളുടെയും മെമ്മറി കാർഡുകളുടെയും വരവ് പോർട്ടബിൾ സ്റ്റോറേജിൽ വമ്പിച്ച മാറ്റം കൊണ്ടു വന്നു, പുതിയ മോഡലുകളിൽ 2 ടിബി വരെ ഡാറ്റ സ്റ്റോർ ചെയ്യാൻ സാധിക്കും.

പെൻ ഡ്രൈവുണ്ടായത്

പെൻഡ്രൈവ് കണ്ടു പിടിച്ചത് സംബന്ധിച്ച് പല തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇസ്രായേൽ കമ്പനിയായ എം-സിസ്റ്റത്തിലെ അമിർ ബാൻ, ഡോവ് മൊറാൻ, ഒറോൺ ഒഗാൻഡ് എന്നിവർ ചേർന്ന് 1999 ഏപ്രിൽ 5-ന് പെൻഡ്രൈവ് കണ്ടുപിടിച്ചതെന്ന് അവകാശപ്പെടുന്നത്. 2000 നവംബർ 14-ന് കമ്പനിയുടെ പേറ്റന്റ് ഫയൽ ചെയ്യുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. 1999 ൽ ഐബിഎം എഞ്ചിനീയർ ഷിമോൺ ഷ്മുലിയും പെൻഡ്രൈവിൻ്റെ കണ്ടുപിടുത്തത്തിന് സംഭാവന നൽകിയതായി പറയുന്നു. ഇതിനെ യുഎസ്ബി ഫ്ലാഷ് ഡ്രൈവ് (യൂണിവേഴ്സൽ സീരിയൽ ബസ് ഫ്ലാഷ് ഡ്രൈവ്) എന്ന് വിളിക്കപ്പെടുന്ന ഇത് 2000 കളുടെ തുടക്കത്തിൽ പുറത്തിറക്കിയ ആദ്യ മോഡലുകളാണ്.

എന്നാൽ സിംഗപ്പൂരിലെ Trek 2000 International: 2000-ൽ ‘Thumb Driveഎന്ന പേരിൽ ഒരു ഫ്ലാഷ് ഡ്രൈവ് പുറത്തിറക്കിയത് ഈ കമ്പനിയാണ്. ആദ്യമായി വിപണിയിൽ പെൻ ഡ്രൈവ് വിറ്റത് തങ്ങളാണെന്ന് അവകാശപ്പെടുന്നു. ചൈനയിലെ Netac Technology 1999-ൽ തന്നെ പെൻ ഡ്രൈവിൻ്റെ പേറ്റന്റിനായി അപേക്ഷിച്ചതായി ഇവർ അവകാശപ്പെടുന്നു. ‘U-Disk’ എന്ന പേരിൽ 2002-ൽ ഇവരുടെ ഉൽപ്പന്നം വിപണിയിലെത്തിച്ചു. മലേഷ്യൻ എഞ്ചിനീയർ പൗ കെയിൻ-സെങ് (Pua Khein-Seng): തായ്‌വാനിലെ ഫിസൺ ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ സ്ഥാപകൻ കൂടിയായ ഇദ്ദേഹം 2001-ൽ ലോകത്തിലെ ആദ്യത്തെ സിംഗിൾ-ചിപ്പ് യുഎസ്ബി ഫ്ലാഷ് ഡ്രൈവ് വികസിപ്പിച്ച് ഈ രംഗത്ത് തൻ്റേതായ സംഭാവന നൽകി.

പെൻഡ്രൈവിൻ്റെ- ഡാറ്റാ സ്പീഡ്

2002: യുഎസ്ബി 2.0 പെൻഡ്രൈവുകൾ – 35 Mbps വേഗത

2013: കിംഗ്സ്റ്റണിന്റെ 1TB പെൻഡ്രൈവ് പുറത്തിറങ്ങി.

2015: USB 3.1 ടൈപ്പ്-സി – 530 Mbps വേഗത

2017: കിംഗ്സ്റ്റണിന്റെ 2TB പെൻഡ്രൈവ് റിലീസ്

2018: സാൻഡിസ്കിന്റെ ഏറ്റവും ചെറിയ യുഎസ്ബി ടൈപ്പ്-സി 1 ടിബി പെൻഡ്രൈവ്