AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railway Station Wi fi: ആറായിരത്തിലധികം റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈ ഫൈ; എങ്ങനെ ഉപയോഗിക്കാം?

How to use Railway Station Wi fi: ഓഗസ്റ്റ് 8 ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ടാണ് വൈഫൈ സേവനം കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചത്

Railway Station Wi fi: ആറായിരത്തിലധികം റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈ ഫൈ; എങ്ങനെ ഉപയോഗിക്കാം?
Image for representation purpose onlyImage Credit source: PTI
jayadevan-am
Jayadevan AM | Published: 12 Aug 2025 14:10 PM

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള 6,115 റെയിൽവേ സ്റ്റേഷനുകളിൽ ഇന്ത്യൻ റെയിൽവേ സൗജന്യ വൈ-ഫൈ സൗകര്യങ്ങൾ നല്‍കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്തുടനീളമുള്ള മിക്കവാറും എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്ന 4ജി/5ജി കവറേജുണ്ടെന്നും ഇതെല്ലാം യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 8 ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെട്ടാണ് വൈഫൈ സേവനം കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിച്ചത്.

സൗജന്യ വൈഫൈ സേവനമുള്ള റെയിൽവേ സ്റ്റേഷനുകളുടെ എണ്ണത്തെക്കുറിച്ച് രാജ്യസഭാ എംപി സ്വാതി മാലിവാൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, എറണാകുളം ജങ്ഷന്‍, കോഴിക്കോട് അടക്കമുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ ഈ സൗകര്യമുണ്ട്.

എങ്ങനെ ഉപയോഗിക്കാം?

  • ആദ്യം നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വൈ ഫൈ മോഡ് ഓണാക്കണം
  • തുടര്‍ന്ന്‌ റെയിൽ‌വയർ വൈ ഫൈ നെറ്റ്‌വർക്ക് തിരഞ്ഞെടുക്കണം
  • അത് തിരഞ്ഞെടുത്തതിന് ശേഷം അവിടെ ആവശ്യപ്പെടുന്നതുപോലെ മൊബൈല്‍ നമ്പര്‍ നല്‍കണം
  • അധികം വൈകാതെ തന്നെ എസ്എംഎസായി ഒരു ഒടിപി നിങ്ങള്‍ക്ക് ലഭിക്കും
  • ഈ ആറക്ക ഒടിപി നല്‍കുന്നതിലൂടെ നിങ്ങള്‍ക്ക് വൈഫൈ കണക്ട് ചെയ്യാനാകും.

എന്തൊക്കെ ചെയ്യാം?

യാത്രക്കാർക്ക് സ്റ്റേഷൻ പരിസരത്ത് ഹൈ ഡെഫനിഷൻ (എച്ച്ഡി) വീഡിയോകൾ സ്ട്രീം ചെയ്യാനും പാട്ടുകൾ, ഗെയിമുകൾ തുടങ്ങിയവ ഡൗൺലോഡ് ചെയ്യാനും സാധിക്കും. ജോലികൾ ചെയ്യാനും ഓൺലൈനായി കഴിയും. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽടെലാണ് റെയിൽവേ സ്റ്റേഷനുകളിൽ വൈ ഫൈ സേവനങ്ങൾ നൽകുന്നത്.