Youtube: എഐ കണ്ടൻ്റ് ക്രിയേറ്റർമാർക്ക് തിരിച്ചടി; യൂട്യൂബ് മോണട്ടൈസേഷൻ പോളിസി പുതുക്കുന്നു
Youtube Revising Its Monetisation Policy: യൂട്യൂബ് തങ്ങളുടെ മോണട്ടൈസേഷൻ പോളിസി പുതുക്കുന്നു. മാസ് പ്രൊഡ്യൂസ്ഡ്, ആവർത്തന സ്വഭാവത്തിലുള്ള വിഡിയോകൾക്ക് ഇനി പൂട്ട് വീഴും.

മോണട്ടൈസേഷൻ പോളിസി പുതുക്കാനൊരുങ്ങി യൂട്യൂബ്. മാസ് പ്രൊഡ്യൂസ്ഡ് ഉള്ളടക്കങ്ങളെ ഉന്നം വച്ചാണ് പുതിയ നീക്കം. ഇത്തരം ഉള്ളടക്കങ്ങൾക്ക് ഇനി കൂടുതൽ പരിശോധന നടത്തി മാത്രമേ മോണട്ടൈസേഷൻ അനുവദിക്കൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആവർത്തന സ്വഭാവമുള്ള വിഡിയോകളിലും കൂടുതൽ പരിശോധ നടത്തും. ഈ മാസം 15 മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരിക.
മാസ് പ്രൊഡ്യൂസ്ഡ് ആയതും ആവർത്തന സ്വഭാവമുള്ളതുമായ വിഡിയോകൾ കണ്ടെത്തി നിയന്ത്രിക്കാൻ യൂട്യൂബിൻ്റെ മോണട്ടൈസേഷൻ പോളിസിയിൽ മാറ്റം വരുത്തുകയാണെന്ന് ഗൂഗിൾ അറിയിച്ചു. ഒറിജിനലും ആധികാരികവുമായ ഉള്ളടക്കങ്ങൾ യൂട്യൂബിൽ ഉണ്ടാവണമെന്ന നിബന്ധന എപ്പോഴും കമ്പനിയ്ക്കുണ്ട് എന്നും ഗൂഗിൾ പറഞ്ഞു.
മുൻപ് തന്നെയുള്ള യൂട്യൂബിൻ്റെ നിബന്ധനയാണ് ഒറിജിനലും ആധികാരികവുമായ ഉള്ളടക്കങ്ങൾ വേണമെന്നത്. മോണട്ടൈസേഷൻ പോളിസിയിൽ നേരത്തെ മുതലുള്ള നിബന്ധനയാണിത്. ഒറിജിനലും ആധികാരികവുമായ ഉള്ളടക്കങ്ങളിൽ നിന്ന് മാത്രമേ പണം ലഭിക്കൂ.
Also Read: Trapit Bansal: ഒന്നും രണ്ടുമല്ല 100 മില്യൺ ഡോളറിന്റെ ഓഫർ; ഇന്ത്യക്കാരനെ റാഞ്ചി മെറ്റ
പുതിയ നിബന്ധന അനുസരിച്ച് മറ്റൊരാളുടെ വിഡിയോ എടുക്കുമ്പോൾ അത് വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചെങ്കിലേ സ്വന്തമെന്ന് പറയാൻ കഴിയൂ. മറ്റുള്ളവരുടെ വിഡിയോ എടുക്കരുതെന്നാണ് യൂട്യൂബ് നിർദ്ദേശിക്കുന്നത്. ഇതാണ് പുതിയ നിബന്ധനകളിൽ ഒന്ന്. ആവർത്തനസ്വഭാവമുള്ള, വ്യൂസ് മാത്രം ലക്ഷ്യമിട്ടുള്ള ക്ലിക്ക്ബെയ്റ്റ് വിഡിയോകൾക്ക് പണം ലഭിക്കില്ല. വിനോദം, വിദ്യാഭ്യാസം തുടങ്ങി ഏതെങ്കിലും ഉള്ളടക്കങ്ങളുണ്ടാവണം. ടെംപ്ലേറ്റ് അനുസരിച്ചുള്ള വിഡിയോകളും ക്ലിക്ക്ബെയ്റ്റ് വിഡിയോകളുമൊന്നും അനുവദിക്കില്ല.
പുതിയ നിബന്ധനകൾ എഐ കണ്ടൻ്റുകൾ നിർമ്മിക്കുന്ന യൂട്യൂബർമാർക്കാണ് കൂടുതൽ തിരിച്ചടിയാവുക. മറ്റുള്ളവരുടെ വിഡിയോകൾക്ക് റിയാക്ട് ചെയ്യുന്ന വിഡിയോകളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള, ആവർത്തന സ്വഭാവമുള്ള വിഡിയോകളുമൊക്കെ പുതിയ നിബന്ധനകളിൽ നിയന്ത്രിക്കപ്പെടും.