Trapit Bansal: ഒന്നും രണ്ടുമല്ല 100 മില്യണ്‍ ഡോളറിന്റെ ഓഫര്‍; ഇന്ത്യക്കാരനെ റാഞ്ചി മെറ്റ
Trapit Bansal Meta Offer: സ്വപ്‌ന തുല്യമായ ഓഫര്‍ നല്‍കിയാണ് മെറ്റ തങ്ങളുടെ എഐ യൂണിറ്റായ സൂപ്പര്‍ ഇന്റലിജന്‍സിലക്കേ് ട്രാപിറ്റിനെ എടുത്തത്. 100 മില്യണ്‍ ഡോളര്‍ ജോയിനിങ് ബോണസ് നല്‍കിയാണ് ട്രാപിറ്റിനെ മെറ്റ എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരാള്‍ ജോലി മാറുന്നത് അത്ര വലിയ കാര്യമല്ല. എന്നാല്‍ ഓപ്പണ്‍ എഐയില്‍ നിന്ന് വന്‍ തുകയുടെ ഓഫറുമായി ഒരാള്‍ മെറ്റയിലേക്ക് പോയാല്‍ എങ്ങനെയുണ്ടാകും, അതും ഒരു ഇന്ത്യക്കാരനാണെങ്കിലോ? ഓപ്പണ്‍ എഐയില്‍ നിന്ന് മെറ്റയിലേക്ക് പോയിരിക്കുന്നത് ഇന്ത്യക്കാരനായ ട്രാപിറ്റ് ബന്‍സാലാണ്.
സ്വപ്‌ന തുല്യമായ ഓഫര്‍ നല്‍കിയാണ് മെറ്റ തങ്ങളുടെ എഐ യൂണിറ്റായ സൂപ്പര്‍ ഇന്റലിജന്‍സിലക്കേ് ട്രാപിറ്റിനെ എടുത്തത്. 100 മില്യണ്‍ ഡോളര്‍ ജോയിനിങ് ബോണസ് നല്‍കിയാണ് ട്രാപിറ്റിനെ മെറ്റ എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് മെറ്റ സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്‌സിന് തുടക്കമിട്ടത്. ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സിന് വേണ്ടിയുള്ള ഗവേഷണ വിഭാഗമാണിത്. മുന്‍ സ്‌കെയില്‍ എഐ സിഇഒ അലക്‌സാണ്ടര്‍ വാങ്, മുന്‍ ഗിറ്റ്ഹബ് സിഇഒ നാറ്റ് ഫ്രൈഡ്മാന്‍ എന്നിവരാണ് ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്.




ഐഐടി കാണ്‍പൂരില്‍ നിന്നും ബിരുദം സ്വന്തമാക്കിയ ബന്‍സാല്‍ 2022ലാണ് ഓപ്പണ്‍ എഐയുടെ ഭാഗമാകുന്നത്. ഓപ്പണ്‍ എഐയുടെ ആദ്യകാലത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലും ബന്‍സാല്‍ ബിരുദം നേടിയിട്ടുണ്ട്. മസാച്യുസെറ്റ്‌സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയില്‍ നിന്ന് മെഷീന്‍ ലേണിങ്, ഡീപ്പ് ലേണിങ്, നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ് എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത അദ്ദേഹം കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡിയും എടുത്തു.
Also Read: Vivo X Fold 5: വിവോ എക്സ് ഫോൾഡ് 5, വിവോ എക്സ്200 എഫ്ഇ ഫോണുകൾ ഈ മാസം പുറത്തിറങ്ങും; സ്പെക്സ് ഇങ്ങനെ
ഗുഡ്ഗാവിലെ അസെഞ്ചര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങില്‍ അനലിസ്റ്റായി 2012ലാണ് ബന്‍സാല്‍ ജോലി ആരംഭിക്കുന്നത്. ശേഷം ബെംഗളൂരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ രണ്ട് വര്‍ഷം റിസര്‍ച്ച് അസിസ്റ്റന്റായി. ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഓപ്പണ്‍ എഐ എന്നിവിടങ്ങളില്‍ നിന്ന് നാച്വറല്‍ ലാംഗ്വേജ് പ്രോസസിങിനായുള്ള ഡീപ്പ് ലേണിങ് പരിശീലനവും ബന്‍സാല്‍ നേടി.