Donald Trump: ‘റഷ്യ-യുക്രൈന്‍ സംഘര്‍ഷം എളുപ്പത്തില്‍ പരിഹരിക്കാമെന്ന് വിചാരിച്ചു’; അബദ്ധ ധാരണയെക്കുറിച്ച് ട്രംപ്
Donald Trump says Vladimir Putin let him down during the process of solving the Ukraine war: യുക്രൈന്‍ സൈന്യകരെക്കാള്‍, റഷ്യന്‍ സൈനികരാണ് കൂടുതല്‍ കൊല്ലപ്പെട്ടത്. 2022ല്‍ പുടിനാണ് യുദ്ധം ആരംഭിച്ചത്. ആ സമയത്ത് അദ്ദേഹം അമേരിക്കന്‍ നേതൃത്വത്തെ ബഹുമാനിച്ചിരുന്നില്ല. ആ സമയത്ത് താനായിരുന്നു പ്രസിഡന്റെങ്കില്‍, അത് സംഭവിക്കുമായിരുന്നില്ലെന്നും ട്രംപ്
Donald Trump about Russia-Ukraine war: റഷ്യ-യുക്രൈന്‍ സംഘര്‍ഷം എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് താന്‍ നേരത്തെ വിചാരിച്ചിരുന്നതായി തുറന്നു സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നിരാശപ്പെടുത്തിയെന്നും ട്രംപ് വിമര്‍ശിച്ചു. യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും നേരത്തെ പുടിനെ വിമര്‍ശിച്ചിരുന്നു. അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിലൂടെ പുടിന്‍ യഥാര്‍ത്ഥ മുഖം കാണിച്ചെന്നായിരുന്നു സ്റ്റാര്‍മറുടെ വിമര്‍ശനം. റഷ്യ-യുക്രൈന്‍ പരിഹരിക്കുന്നത് വിചാരിച്ചതു പോലെ എളുപ്പമല്ലെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ അത് പരിഹരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
“റഷ്യ-യുക്രൈന്‍ യുദ്ധം പരിഹരിക്കാന്‍ ഏറ്റവും എളുപ്പമാണെന്ന് ഞാൻ കരുതി. പക്ഷേ പുടിൻ എന്നെ നിരാശപ്പെടുത്തി. ഇസ്രായേല്‍ ഗാസ വിഷയത്തില്‍ പരിഹാരം കണ്ടെത്താനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി സംഘർഷങ്ങൾ പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇസ്രായേല്‍-ഗാസ പ്രശ്‌നം പരിഹരിക്കും. അതുപോലെ റഷ്യ-യുക്രൈന്‍ സംഘര്‍ഷവും അവസാനിപ്പിക്കും”-ട്രംപ് പറഞ്ഞു.




യുദ്ധം ആരംഭിച്ചത് പുടിന്‍
യുക്രൈന്‍ സൈന്യകരെക്കാള്‍, റഷ്യന്‍ സൈനികരാണ് കൂടുതല്‍ കൊല്ലപ്പെട്ടത്. 2022ല്‍ പുടിനാണ് യുദ്ധം ആരംഭിച്ചത്. ആ സമയത്ത് അദ്ദേഹം അമേരിക്കന്‍ നേതൃത്വത്തെ ബഹുമാനിച്ചിരുന്നില്ല. ആ സമയത്ത് താനായിരുന്നു പ്രസിഡന്റെങ്കില്‍, അത് സംഭവിക്കുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
Also Read: H-1B Visa: എച്ച്-1ബി വിസകൾക്ക് 88 ലക്ഷം രൂപ, ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്
ട്രംപ് പറഞ്ഞത്
📺 ICYMI: President Trump sits down with @Marthamaccallum on @FoxNews – unpacking his UK trip, trade deals, the life and enduring legacy of Charlie Kirk, and so much more!
Watch the recap for everything you need to know. ⬇️ pic.twitter.com/mJsgf6tzaO
— The White House (@WhiteHouse) September 19, 2025