Alien technology: ആ അപൂർവ്വ വാൽനക്ഷത്രം അന്യഗ്രഹ ജീവികളുടേതോ? ഹാർവാർഡ് ശാസ്ത്രജ്ഞൻ വെളിപ്പെടുത്തിയതിങ്ങനെ
ലോബിൻ്റെ അഭിപ്രായത്തിൽ, ഈ വാൽനക്ഷത്രത്തിൻ്റെ വലുപ്പവും, സാധാരണ വാൽനക്ഷത്രങ്ങളെപ്പോലെ വാതകങ്ങൾ ഇല്ലാത്തതും ഇത് അന്യഗ്രഹ സാങ്കേതിക വിദ്യയാണെന്ന് സംശയിക്കാൻ കാരണമാണ്.

3iatlas, A Rare And Mysterious Visitor
ന്യൂഡൽഹി: സൗരയൂഥത്തിലെ അപൂർവവും നിഗൂഢവുമായ സന്ദർശകനായ 3I/ATLAS ഒരുപക്ഷേ “അന്യഗ്രഹ സാങ്കേതികവിദ്യയുടെ” ഭാഗമായിരിക്കാമെന്ന് ഒരു ഹാർവാർഡ് ശാസ്ത്രജ്ഞൻ. സൗരയൂഥത്തിന് പുറത്ത് നിന്ന് കണ്ടെത്തുന്ന മൂന്നാമത്തെ വസ്തുവാണിത്. പ്രൊഫസർ അവി ലോബ് എന്ന ശാസ്ത്രജ്ഞനാണ് ഈ ഞെട്ടിക്കുന്ന അഭിപ്രായം പറഞ്ഞത്. 2025 ജൂലൈ 1-നാണ് ചിലിയിലെ ടെലിസ്കോപ്പ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്.
ഇതിന് ഏകദേശം 10-20 കിലോമീറ്റർ വലുപ്പമുണ്ട്. ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ അന്യഗ്രഹ വാൽനക്ഷത്രമാണിത്. ഇതിൻ്റെ സഞ്ചാരരീതി നോക്കിയാൽ ഇത് നമ്മുടെ സൗരയൂഹത്തിന് പുറത്ത് നിന്നാണ് വരുന്നതെന്ന് ഉറപ്പാണ്.
Also Read:പല്ല് തേക്കുന്നതിൽ മാത്രമാണോ ദന്താരോഗ്യം? മറ്റ് വഴികൾ ഇതാ
ലോബിൻ്റെ അഭിപ്രായത്തിൽ, ഈ വാൽനക്ഷത്രത്തിൻ്റെ വലുപ്പവും, സാധാരണ വാൽനക്ഷത്രങ്ങളെപ്പോലെ വാതകങ്ങൾ ഇല്ലാത്തതും ഇത് അന്യഗ്രഹ സാങ്കേതിക വിദ്യയാണെന്ന് സംശയിക്കാൻ കാരണമാണ്.
എന്നാൽ, മറ്റ് ശാസ്ത്രജ്ഞർക്ക് ഈ വാദത്തിൽ സംശയമുണ്ട്. യൂറോപ്യൻ സ്പേസ് ഏജൻസിയിലെ റിച്ചാർഡ് മോയിസ്ൽ പറയുന്നത്, ഇതിന് അസാധാരണമായ ഉത്ഭവമുണ്ടെന്ന് തെളിയിക്കുന്ന സൂചനകളൊന്നും കണ്ടിട്ടില്ലെന്നാണ്.
2025 ഒക്ടോബർ 29-ന് ഈ വാൽനക്ഷത്രം സൂര്യന് ഏറ്റവും അടുത്തെത്തും. ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ വലിയ ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ശാസ്ത്രജ്ഞർ നിരീക്ഷണം തുടരുകയാണ്.