Indian-Origin Death: കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഇന്ത്യൻ വംശജനെ കാനഡയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Indian-Origin Death At Canada: കാനഡയിലെ എഡ്മന്റണിൽ ഒക്ടോബർ 19ന് ആണ് അർവിക്ക് നേരെ ആക്രമണം ഉണ്ടായത്. കാറിൽ മൂത്രമൊഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തോതടെ പ്രകോപിതനായ ആൾ അർവിയെ തലയ്ക്കടിച്ച് നിലത്തിടുകയായിരുന്നു.
ഒട്ടാവ: കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തിനെ തുടർന്ന് ഇന്ത്യൻ വംശജനെ കാനഡയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇന്ത്യൻ വംശജനും കനേഡിയൻ വ്യവസായിയുമായ അർവി സിങ് സാഗൂ (55) വിനെയാണ് അജ്ഞാതനായ വ്യക്തി കൊലപ്പെടുത്തിയത്. കാനഡയിലെ എഡ്മന്റണിൽ ഒക്ടോബർ 19ന് ആണ് അർവിക്ക് നേരെ ആക്രമണം ഉണ്ടായത്. കാറിൽ മൂത്രമൊഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തോതടെ പ്രകോപിതനായ ആൾ അർവിയെ തലയ്ക്കടിച്ച് നിലത്തിടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അർവിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാൾ മരണത്തിന് കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് കെയ്ൽ പാപ്പിനെ (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അർവി സിങ് സാഗൂ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങവെയാണ് സംഭവം. പുറത്തിറങ്ങിയ ഇയാൾ തൻ്റെ കാറിൽ കെയ്ൽ മൂത്രമൊഴിക്കുന്നത് കണ്ടു.
Also Read: സൗദിയുടെ ഇന്‍സ്റ്റന്റ് ഇ-വിസ പ്ലാറ്റ്‌ഫോമെത്തി; അപേക്ഷ, ഫീസ്…അറിയേണ്ടതെല്ലാം
സംഭവം ചോദ്യം ചെയ്തതോടെ പ്രതി അരികിലേക്ക് വന്ന് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് അർവിൻറെ കൂടെയുണ്ടായിരുന്നയാൾ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് ഉടനെ സ്ഥലത്തെത്തി അർവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‘താൻ എന്താണ് ചെയ്യുന്നത്’ എന്ന് അർവി ചോദിച്ചതിന് പിന്നാലെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്ന് പറഞ്ഞുകൊണ്ടാണ് പ്രതി ആക്രമിച്ചതെന്ന്- ദൃക്സാക്ഷി പോലീസിനോട് പറഞ്ഞു.