AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: നൈജീരിയയിലെ ക്രിസ്ത്യാനികള്‍ വംശനാശ ഭീഷണി നേരിടുന്നു; ആശങ്കാജനക രാജ്യമായി പ്രഖ്യാപിച്ച് ട്രംപ്

Christians Under Threat in Nigeria: നൈജീരിയയില്‍ ക്രിസ്തുമതം നിലനില്‍പ്പിന് തന്നെ ഭീഷണി നേരിടുന്നു. അവര്‍ ആയിരക്കണക്കിന് ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ തീവ്ര ഇസ്ലാമിസ്റ്റുകളാണ്.

Donald Trump: നൈജീരിയയിലെ ക്രിസ്ത്യാനികള്‍ വംശനാശ ഭീഷണി നേരിടുന്നു; ആശങ്കാജനക രാജ്യമായി പ്രഖ്യാപിച്ച് ട്രംപ്
ഡൊണാൾഡ് ട്രംപ്Image Credit source: PTI
shiji-mk
Shiji M K | Published: 01 Nov 2025 07:59 AM

വാഷിങ്ടണ്‍: നൈജീരിയയെ ആശങ്കാജനക രാജ്യമായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ക്രിസ്ത്യാനികള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. നൈജീരിയയില്‍ നടക്കുന്ന അതിക്രമങ്ങള്‍ നോക്കി നില്‍ക്കാന്‍ സാധിക്കില്ലെന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ടതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

നൈജീരിയയില്‍ ക്രിസ്തുമതം നിലനില്‍പ്പിന് തന്നെ ഭീഷണി നേരിടുന്നു. അവര്‍ ആയിരക്കണക്കിന് ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ തീവ്ര ഇസ്ലാമിസ്റ്റുകളാണ്. അതിനാല്‍ ഞാന്‍ നൈജീരിയയെ പ്രത്യേക ശ്രദ്ധയുള്ള രാജ്യമാക്കി മാറ്റുന്നു. നൈജീരിയയില്‍ നടക്കുന്ന അതിക്രമങ്ങള്‍ നോക്കിനില്‍ക്കാന്‍ സാധിക്കില്ല. അതിനാല്‍ വിഷയം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തന്റെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും ട്രംപ് പറഞ്ഞു.

നൈജീരിയ്ക്ക് വേണ്ടി ക്രിസ്ത്യാനികളെയോ അല്ലെങ്കില്‍ ഏതെങ്കിലും സംഘത്തെയോ കൂട്ടക്കൊല നടത്തിയാല്‍ എന്തെങ്കിലും ചെയ്യണം. ടോം കോളിന്റെയും ഹൈസ് അപ്രോപ്രിയേഷന്‍ കമ്മിറ്റിയുടെയും ചെയര്‍മാന്‍ കൂടിയായ കോണ്‍ഗ്രസ് അംഗം റൈലി മൂറിനോട് വിഷയത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ താന്‍ ആവശ്യപ്പെടുന്നു.

Also Read: Donald Trump: ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ അമേരിക്ക, നിര്‍ദ്ദേശിച്ച് ട്രംപ്‌

എന്നാല്‍ ട്രംപിന്റെ ആരോപണങ്ങളെ നൈജീരിയന്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ക്രിസ്ത്യാനികളെ ക്രിസ്ത്യാനികള്‍ തന്നെ ലക്ഷ്യമിടുന്നുണ്ടെന്നും, സായുധ സംഘങ്ങളുടെ ഇരകളില്‍ ഭൂരിഭാഗവും നൈജീരിയയുടെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വടക്കന്‍ മേഖലയിലെ ആളുകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ മേഖലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.