Abu Dhabi Parking Fee: അബുദാബിയില്‍ മൂന്നിടങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് വരുന്നു

Abu Dhabi News: പണം നല്‍കി പാര്‍ക്ക് ചെയ്യേണ്ട ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അനധികൃത പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് പെയ്ഡ് പാര്‍ക്കിങ് കൊണ്ടുവന്നിരിക്കുന്നതെന്നും അബുദാബി മൊബിലിറ്റി അറിയിച്ചു.

Abu Dhabi Parking Fee: അബുദാബിയില്‍ മൂന്നിടങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് വരുന്നു

Social Media Image

Published: 

28 Jul 2024 | 01:38 PM

മൂന്ന് ഇടങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി അബുദാബി. ഖലീഫ കൊമേഴ്ഷ്യല്‍ ഡിസ്ട്രിക്ടിലും ഖലീഫ സിറ്റി, ഇത്തിഹാദ് പ്ലാസ എന്നിവിടങ്ങളിലാണ് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്ഡബ്‌ള്യു 2, എസ്ഡബ്‌ള്യു 45, എസ്ഡബ്‌ള്യു 48 എന്നിവയാണ് പുതുതായി പാര്‍ക്കിങ് ഏര്‍പ്പെടുത്തിയ സ്ഥലങ്ങള്‍. അല്‍ മിരീഫ് സ്ട്രീറ്റില്‍ ഇത്തിഹാദ് എയര്‍വേഴ്‌സിന്റെ ആസ്ഥാനമന്ദിരത്തോട് ചേര്‍ന്നുള്ളതാണ് എസ്ഡബ്‌ള്യു 48. ഇവിടെ 694 വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനാകും.

Also Read: US Presidential Elections 2024: യു എസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള എൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു – കമല ഹാരിസ്

ഇത്തിഹാദ് പ്ലാസയ്ക്ക് സമീപമുള്ള എസ്ഡബ്‌ള്യു 45ല്‍ 1283 വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യാന്‍ സാധിക്കുക. ഇതില്‍ 17 എണ്ണം ഭിന്നശേഷിക്കാര്‍ക്കായി നല്‍കിയിട്ടുണ്ട്. അല്‍ മര്‍മൂഖ് സ്ട്രീറ്റിനും അല്‍ ഖലായിദ് സ്ട്രീറ്റിനും ഇടയിലാണ് എസ്ഡബ്‌ള്യു 2 ഇവിടെ 523 വാഹനങ്ങളാണ് ഒരേസമയം പാര്‍ക്ക് ചെയ്യാനാകുക. ഇതില്‍ 17 എണ്ണം ഭിന്നശേഷിക്കാര്‍ക്കുള്ളതാണ്.

പ്രീമിയം, സ്റ്റാന്‍ഡേര്‍ഡ് എന്നീ പാര്‍ക്കിങ്ങുകളാണുള്ളത്. വെള്ളയും നീലയും നിറത്തോടുകൂടിയത് പ്രീമിയം പാര്‍ക്കിങ്ങും കറുപ്പും നീലയും നിറത്തോടുകൂടിയത് സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങ്ങുമാണ്.

Also Read: California Wildfire: മനുഷ്യനിർമ്മിത കാട്ടുതീ…; നിയന്ത്രണവിധേയമാക്കാനാകാതെ കാലിഫോർണിയ, കത്തിനശിച്ചത് 3,50,000 ഏക്കർ

പ്രീമിയം പാര്‍ക്കിങ്ങില്‍ മണിക്കൂറിന് 3 ദിര്‍ഹമാണ് ചാര്‍ജ് ഈടാക്കുന്നത്. രാവിലെ 8 മുതല്‍ രാത്രി 12 വരെയാണ് സമയം, പരമാവധി നാല് മണിക്കൂറാണ് ഒരാള്‍ക്ക് ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാനാകുക. സ്റ്റാന്റേര്‍ഡ് പാര്‍ക്കിങ്ങില്‍ മണിക്കൂറിന് 2 ദിര്‍ഹമാണ് ചാര്‍ജ്. 24 മണിക്കൂറിന് 15 ദിര്‍ഹം നല്‍കണം.

പണം നല്‍കി പാര്‍ക്ക് ചെയ്യേണ്ട ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അനധികൃത പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് പെയ്ഡ് പാര്‍ക്കിങ് കൊണ്ടുവന്നിരിക്കുന്നതെന്നും അബുദാബി മൊബിലിറ്റി അറിയിച്ചു.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്