5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Israel Hezbollah Conflict: വ്യോമാക്രമണം നടത്തി ഇസ്രായേല്‍; മറുപടിയായി മുന്നൂറിലധികം റോക്കറ്റുകള്‍ അയച്ച് ഹിസ്ബുള്ള

Hezbollah Attack: ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെ കടുത്ത മറുപടി നല്‍കുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. സയണിസ്റ്റ് ആക്രമങ്ങള്‍ക്കെതിരെ എക്കാലത്തും നിലകൊള്ളുമെന്നും അവയെ പ്രതിരോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Israel Hezbollah Conflict: വ്യോമാക്രമണം നടത്തി ഇസ്രായേല്‍; മറുപടിയായി മുന്നൂറിലധികം റോക്കറ്റുകള്‍ അയച്ച് ഹിസ്ബുള്ള
Social Media Image
Follow Us
shiji-mk
SHIJI M K | Published: 25 Aug 2024 17:27 PM

ടെല്‍ അവീവ്: ഇസ്രായേലും ഇറാനെ പിന്തുണയ്ക്കുന്ന സായുധ ഗ്രൂപ്പായ ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. ലെബനനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള മുന്നൂറിലധികം റോക്കറ്റുകള്‍ അയച്ചു. ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചര്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈനിക വക്താക്കളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന് മുമ്പ് അവിടെയുള്ള ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഇസ്രായേലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ മാസം തങ്ങളുടെ സീനിയര്‍ കമാന്‍ഡറെ വധിച്ചതിന്റെ പ്രതികരണം എന്ന രീതിയില്‍ ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നതായി ഹിസ്ബുള്ളയും പറഞ്ഞു.

Also Read: Pavel Durov: ടെലഗ്രാം മേധാവി അറസ്റ്റിൽ, മയക്കുമരുന്ന് കടത്ത് മുതൽ കേസുകൾ നിരവധി

ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെ കടുത്ത മറുപടി നല്‍കുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. സയണിസ്റ്റ് ആക്രമങ്ങള്‍ക്കെതിരെ എക്കാലത്തും നിലകൊള്ളുമെന്നും അവയെ പ്രതിരോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇസ്രായേലില്‍ 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശങ്ങളെ പിന്തുണയ്ക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. എന്ത് വില കൊടുത്തും രാജ്യത്തെ സംരക്ഷിക്കുമെന്നും ഇസ്രായേലിനെ ഉപദ്രവിക്കുന്നവരെ തിരിച്ചും ഉപദ്രവിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

അതേസമയം, ഈ ആക്രമണത്തിന് തങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുള്ള നടത്തിയ പ്രതികരണത്തിന് നിങ്ങളുടെ നേതാവിനെ വധിച്ചതിനുള്ള മറുപടി തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യം പറഞ്ഞത്. കഴിഞ്ഞ ജൂലൈയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഉന്നത സൈനിക കാമന്‍ഡറായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

നേതാവിന്റെ മരണത്തിന് പിന്നാലെ ഡസന്‍ കണക്കിന് മിസൈലുകളാണ് ഹിസ്ബുള്ള ഇസ്രായേലിലേക്ക് അയച്ചത്. അന്ന് ഹിസ്ബുള്ള ഉപയോഗിച്ചത് കത്യുഷ മിസൈലുകളാണെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഹിസ്ബുള്ള വിക്ഷേപിച്ച ഭൂരിഭാഗം മിസൈലുകളും തടഞ്ഞതായി ഇസ്രായേല്‍ പറഞ്ഞു. ഇസ്രായേലിലെ ബെയ്റ്റ് ഹില്ലിലാണ് ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നത്.

Also Read: Sunita Williams: സുനിതാ വില്യംസ് ഇന്ത്യയിലെത്താൻ 2025 വരെ കാത്തിരിക്കണം; അപകടസാധ്യത എത്രത്തോളം? നാസ പറയുന്നത് ഇങ്ങനെ

ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍ മുഹമ്മദ് നിമാഹ് നാസറിനെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയും ഹിസ്ബുള്ള റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇസ്രായേല്‍ ഫലസ്തീന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന ഹിസ്ബുള്ളയുടെ മൂന്നാമത്തെ ഉന്നത നേതാവായിരുന്നു മുഹമ്മദ് നിമാഹ് നാസര്‍.

അതേസമയം, ഇസ്രായേല്‍ ലെബനനില്‍ നടത്തിയ ആക്രമണത്തില്‍ 19 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. വിവിധ മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വെസ്റ്റ് ബാങ്കില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 35 പേരോളം ആളുകളെ ഇസ്രായേല്‍ തടവിലാക്കിയിട്ടുണ്ടെന്ന് ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയുടെയും കമ്മീഷന്‍ ഓഫ് ഡിറ്റെയ്‌നിസ് ആന്റ് എക്‌സ് പ്രിസണേഴ്‌സ് അഫയേഴ്‌സിന്റെയും സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ യുദ്ധം ആരംഭിച്ചതിന് ശേഷം അറസ്റ്റിലായ ഫലസ്തീനികളുടെ എണ്ണം 10,200 ആയി.

Latest News