5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Pavel Durov: ടെലഗ്രാം മേധാവി അറസ്റ്റിൽ, മയക്കുമരുന്ന് കടത്ത് മുതൽ കേസുകൾ നിരവധി

Pavel Durov Arrested: ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് അറസ്റ്റ്. പാവെൽ ദുരോവ്‌ ഞായറാഴ്ച കോടതിയിൽ ഹാജരാവാനിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Pavel Durov: ടെലഗ്രാം മേധാവി അറസ്റ്റിൽ, മയക്കുമരുന്ന് കടത്ത് മുതൽ കേസുകൾ നിരവധി
Pavel Durov
Follow Us
neethu-vijayan
Neethu Vijayan | Published: 25 Aug 2024 09:22 AM

പാരീസ്: മെസ്സേജിങ് ആപ്പായ ടെലഗ്രാമിന്റെ (Telegram ceo) സഹസ്ഥാപകനും സിഇഒയുമായ പാവെൽ ദുരോവ്‌ (Pavel Durov) ഫ്രാൻസിലെ വിമാനത്താവളത്തിൽ അറസ്റ്റിൽ. ലെ ബുർഗ്വേ വിമാനത്താവളത്തിൽവെച്ചാണ് ദുരോവ്‌ അറസ്റ്റ് ചെയ്തത്. അസർബൈജാനിലെ ബകുവിൽനിന്ന് സ്വകാര്യ ജെറ്റിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്തതെന്നാണ് വിവരം. ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ പ്രാഥമികാന്വേഷണം നടക്കുന്ന കേസിലാണ് അറസ്റ്റ്. പാവെൽ ദുരോവ്‌ ഞായറാഴ്ച കോടതിയിൽ ഹാജരാവാനിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഫ്രാൻസിൽ നിയോഗിക്കപ്പെട്ട ഏജൻസിയായ ഒഎഫ്എംഐഎൻ നേരത്തെ ദുരോവിനെതിരെ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബർ ഇടത്തിലെ ഭീഷണിപ്പെടുത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: സുനിതാ വില്യംസ് ഇന്ത്യയിലെത്താൻ 2025 വരെ കാത്തിരിക്കണം; അപകടസാധ്യത എത്രത്തോളം? നാസ പറയുന്നത് ഇങ്ങനെ

ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ ദുരോവ്‌ പരാജയപ്പെട്ടുവെന്ന് ഏജൻസികൾ കണ്ടെത്തിയിരുന്നു. അതേസമയം, അറസ്റ്റ് ചെയ്യപ്പെടുമെന്ന് അറിഞ്ഞിട്ടും ദുരോവ്‌ പാരീസിലേക്ക് വന്നത് അത്ഭുതപ്പെടുത്തിയെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രതികരണം.

ആരാണ് പാവെൽ ദുരോവ്‌?

ടെലിഗ്രാം മെസേജിംഗ് ആപ്ലിക്കേഷൻ്റെ സ്ഥാപകനും ഉടമയുമാണ് റഷ്യക്കാരനായ പാവെൽ ദുരോവ്‌. എന്നാൽ 2014ൽ അദ്ദേഹം റഷ്യ വിട്ടു. പ്രതിപക്ഷ കമ്മ്യൂണിറ്റികളെ അടച്ചുപൂട്ടാനുള്ള സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ദുരോവിന് റഷ്യ വിടേണ്ടി വന്നത്. മാധ്യമങ്ങൾ പറയുന്നത് അനുസരിച്ച് ദുരോവ്‌ 2021-ൽ ഫ്രഞ്ച് പൗരനായി.

2013ലാണ് പാവൽ ഡ്യൂറോവ് ടെലഗ്രാം സ്ഥാപിച്ചത്. സർക്കാർ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയാതെ 2014ൽ റഷ്യവിട്ടു. സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാത്തതിന് 2018ൽ റഷ്യയിൽ ടെലഗ്രാം നിരോധിച്ചെങ്കിലും പിന്നീട് 2021ൽ വിലക്ക് പിൻവലിച്ചു.

 

Latest News