അന്ന് തകർന്നു വീണത് വെറും ബലൂണോ ; ചുരുളഴിയാത്ത ചില രഹസ്യങ്ങൾ
അമേരിക്കൻ രഹസ്യ പദ്ധതികളെ പറ്റിയുള്ള ചർച്ചയിൽ വീണ്ടും നെവാഡ മരുഭൂമിയിലുള്ള ഏരിയ 51 ഉം കടന്നുവന്നു, പക്ഷെ പലരും അറിഞ്ഞ കഥ മറ്റൊന്നായിരുന്നു
1947-ലാണത് അമേരിക്കയിലെ ന്യൂ മെക്സിക്കോയിലെ റസ്വെല്ലിൽ ഒരു പറക്കും തളിക തകർന്നുവീണെന്ന റിപ്പോർട്ടുകൾ ലോകമെമ്പാടും പടർന്നു. കേട്ടവർ കേട്ടവർ സംഭവ സ്ഥലത്തേക്കോടി, ചിലർ ഭയന്ന് വീടുകളിൽ ഒളിച്ചു. പറക്കും തളികയുടെ അവശിഷ്ടങ്ങളും ചില മൃതേദഹങ്ങളും രഹസ്യമായി ഒളിപ്പിച്ചു എന്നടക്കം വാർത്തകൾ വന്നിരുന്നു. എന്നാൽ തകർന്നത് വെറും കാലാവസ്ഥാ നിരീക്ഷണ ബലൂണായിരുന്നുവെന്നായിരുന്നു അമേരിക്കൻ വ്യോമസേന പിന്നീട് സ്ഥിരീകരിച്ചു. എന്നാൽ കഥകൾ അവിടെയൊന്നും അവസാനിച്ചില്ല പിന്നെയും പലരും പറക്കും തളികകൾ കണ്ടതായി അവകാശവുമായെത്തി. എന്നാൽ ആർക്കും തെളിവുകൾ നിരത്താനുണ്ടായിരുന്നില്ല.
മുൻ യുഎസ് വ്യോമസേനാ മേജർ ഡേവിഡ് ഗ്രഷ് 2023-ൽ നടത്തിയ ചില വെളിപ്പെടുത്തലുകൾ വീണ്ടും അന്യഗ്രഹ ജീവികളെ പറ്റി അടുത്ത ചർച്ചക്ക് വഴിവെച്ചു. അന്യഗ്രഹ പേടകങ്ങൾ വീണ്ടെടുക്കുന്നതിനും അവയെ പുനർനിർമ്മിക്കുന്നതിനും വേണ്ടിയുള്ള ഒരു രഹസ്യ പരിപാടി അമേരിക്കൻ ഗവൺമെൻ്റിനുണ്ടെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. അമേരിക്കൻ രഹസ്യ പദ്ധതികളെ പറ്റിയുള്ള ചർച്ചയിൽ വീണ്ടും വാഡ മരുഭൂമിയിലുള്ള ഏരിയ 51 ഉം കടന്നുവന്നു.
രഹസ്യങ്ങളുടെ കൂടാരം
അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഏരിയ 51, അമേരിക്കയുടെ രഹസ്യ വ്യോമസേനാ താവളമാണെന്നാണ് റിപ്പോർട്ട്. അന്യഗ്രഹജീവികളുടെ മൃതശരീരങ്ങളും തകർന്നുവീണ അന്യഗ്രഹ പേടകങ്ങളും ഇവിടെ ഒളിപ്പിച്ചിട്ടുണ്ടെന്നും, ഇവിടെ അന്യഗ്രഹ സാങ്കേതികവിദ്യകൾ പഠിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. പിൽക്കാലത്ത് പുറത്തുവന്ന നിരവധി ഹോളിവുഡ് സിനിമകളും ഇത് ശരിവെച്ചു.
ALSO READ: നിഗൂഢമായ വസ്തു ഭൂമിക്കരികിലേക്ക്; 2025-ൽ അന്യഗ്രഹജീവികളുമായുള്ള സമ്പർക്കമോ?
2013-ൽ ഏരിയ 51- അമേരിക്കൻ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് ശീതയുദ്ധകാലത്ത് U-2 ചാരവിമാനങ്ങൾ പോലുള്ള രഹസ്യ വിമാനങ്ങൾ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായിരുന്നു എന്നായിരുന്നു മറുപടി. അന്യഗ്രഹ പേടകങ്ങളെക്കുറിച്ചുള്ള കഥകൾ സർക്കാർ മനഃപൂർവം പ്രചരിപ്പിച്ചതാണെന്നും, ഇത് യഥാർത്ഥത്തിൽ നടന്നിരുന്ന അതീവ രഹസ്യമായ വിമാന നിർമ്മാണ പദ്ധതികളിൽ നിന്ന് പൊതുശ്രദ്ധ തിരിക്കാനായിരുന്നെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
വീണ്ടും വാർത്തകളിൽ
അന്യഗ്രഹജീവികളെ പറ്റി ബാബാ വാംഗയുടെ പ്രവചനങ്ങളാണ് വീണ്ടും ചർച്ചയിലേക്ക് എത്തിയത്. 2025-ൽ മനുഷ്യൻ അന്യഗ്രഹജീവികളുമായി അടുത്തേക്കാം. എന്നതായിരുന്നു പ്രവചനം.