AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Covid-19 Surge: ആശങ്കയുണർത്തി കോവിഡ് കേസുകൾ കൂടുന്നു; ജാഗ്രതാ നിർദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും

New Covid Wave In Asia: കോവിഡ്-19 പോസിറ്റീവാകുന്നവരുടെ എണ്ണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് ഹോങ്കോങ്ങിലെ ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ഗുരുതരമാകുന്ന കേസുകളിലും വർദ്ധനവുള്ളതായാണ് വിവരം. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Asia Covid-19 Surge: ആശങ്കയുണർത്തി കോവിഡ് കേസുകൾ കൂടുന്നു; ജാഗ്രതാ നിർദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 16 May 2025 11:16 AM

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ (Covid-19 Surge) വീണ്ടും വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിലാണ് കേസുകൾ വർദ്ധിക്കുന്നതായി കാണുന്നത്. ഇതേ തുടർന്ന് അധികാരികൾ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിലെ കേസുകളിലുണ്ടാകുന്ന ഈ വർധനവ് ഒരു പുതിയ കോവിഡ് തരം​ഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

കോവിഡ്-19 പോസിറ്റീവാകുന്നവരുടെ എണ്ണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് ഹോങ്കോങ്ങിലെ ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ഗുരുതരമാകുന്ന കേസുകളിലും വർദ്ധനവുള്ളതായാണ് വിവരം. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മെയ് മൂന്ന് വരെയുള്ള കണ്ക്കുകൾ നോക്കിയാൽ ആഴ്ചയിൽ 31 കേസുകളാണ് റിപ്പോർട്ട് ഹോങ്കോങ്ങിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതേ കാലയളവിൽ കേസുകളുടെ എണ്ണത്തിൽ 28 ശതമാനം വർധനവ് ഉണ്ടായതായി സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ദിവസേന ആശുപത്രിയിലെത്തുന്ന രോ​ഗികളുടെ എണ്ണത്തിലും ഏകദേശം 30 ശതമാനം വർധനവ് ഉണ്ടായി.

അതേസമയം ചൈനയിലും കോവിഡിന്റെ പുതിയ തരം​ഗം റിപ്പോർട്ട് ചെയ്തതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

സിങ്കപ്പൂരും ഹോങ്കോങ്ങും നിലവിൽ അതീവ ജാ​ഗ്രതയിലാണ്. എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ ക്രമാതീതമായി വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആളുകൾ ജാ​ഗ്രത പാലിക്കണമെന്നും വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ സൂചിപ്പിച്ചു.