Thailand Train Derails: തായ്‌ലൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ തകർന്ന് വീണ് അപകടം; 22 മരണം
Thailand Train Derails: അതിവേഗപാതയുടെ നിർമാണത്തിനിടെയാണ് രാവിലെ അപകടം ഉണ്ടായത്. ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ അകലെ സിഖിയോ ജില്ലയിലാണ് സംഭവം. ബാങ്കോക്കിൽ നിന്ന് തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് ക്രെയിൻ വീണത്.

Thailand Train Derails
ബാങോക്ക്: തായ്‌ലൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ തകർന്ന് വീണ് 22 മരണം. അപകടത്തിൽ 30ലധികം പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. അതിവേഗപാതയുടെ നിർമാണത്തിനിടെയാണ് രാവിലെ അപകടം ഉണ്ടായത്. ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ അകലെ സിഖിയോ ജില്ലയിലാണ് സംഭവം. ബാങ്കോക്കിൽ നിന്ന് തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് ക്രെയിൻ വീണത്.
ALSO READ: ഇറാൻ ചോരക്കളമാകുന്നു! 12,000 പേർ കൊല്ലപ്പെട്ടു? ഞെട്ടിക്കുന്ന വിവരങ്ങൾ
ട്രെയിൻ പാളം തറ്റിയതായാണ് റിപ്പോർട്ട്. നിർമ്മാണത്തിനിടെ കടന്നുപോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് ക്രെയിൻ തകർന്ന് വീണത്. പിന്നാലെ ട്രെയിൻ പാളം തെറ്റുകയും തീപിടിക്കുകയുമായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട ട്രെയിനിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
അപടകത്തിൽപ്പെട്ട ട്രെയിനിൻ്റെ ബോഗികൾക്കുള്ളിൽ നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
#BREAKING: Dozens of people were killed and injured when a construction crane lifting a section of a bridge collapsed onto a passenger train in Sikhio, Thailand.pic.twitter.com/Ff7ioMReJG
— OSINT Spectator (@osint1117) January 14, 2026