Syria Church Attack: സിറിയയിലെ ക്രൈസ്‌തവ ദേവാലയത്തിൽ ചാവേറാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 25, 80ലധികം പേർക്ക് പരിക്ക്

Syria Mar Elias Church Attack: സിറിയ തലസ്ഥാനമായ ഡമാസ്കസിലെ മാർ ഏലിയാസ് ചർച്ചിൽ കുർബാന നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടാരുന്നത്. ഞായറാഴ്ചയായതിനാൽ തന്നെ പള്ളി നിറയെ ആളുകളുണ്ടായിരുന്നതാണ് അപകടത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് വിവരം.

Syria Church Attack: സിറിയയിലെ ക്രൈസ്‌തവ ദേവാലയത്തിൽ ചാവേറാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 25, 80ലധികം പേർക്ക് പരിക്ക്

Syria Church Attack

Published: 

23 Jun 2025 06:43 AM

ദമാസ്കസ്: സിറിയയിലെ ക്രൈസ്തവ ദേവാലയത്തിൽ ബോംബാക്രമണം. ആക്രമണത്തിൽ കുറഞ്ഞത് 25 പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് വിവരം. 80 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബഷർ അൽ അസദ് ഭരണകൂടത്തിൻ്റെ പതനത്തിന് ശേഷം സിറിയയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്രമണം നടക്കുന്ന സമയം പള്ളിക്കുള്ളിൽ നിരവധി ആളുകൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പള്ളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെ ആദ്യം വെടിയുതിർത്ത ഭീകരൻ പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സിറിയ തലസ്ഥാനമായ ഡമാസ്കസിലെ മാർ ഏലിയാസ് ചർച്ചിൽ കുർബാന നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടാരുന്നത്. ഞായറാഴ്ചയായതിനാൽ തന്നെ പള്ളി നിറയെ ആളുകളുണ്ടായിരുന്നതാണ് അപകടത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് വിവരം.

വർഷങ്ങൾക്ക് ശേഷമാണ് സിറിയയിൽ ഇത്തരത്തിലൊരു ഭീകരാക്രമണം നടക്കുന്നത്. ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ തീവ്രവാദിയാണ് പള്ളിയിൽ കയറിയ ചാവേറാക്രമണം നടത്തിയതെന്നാണ് സിറിയൻ സർക്കാർ വ്യക്തമാക്കുന്നത്.

2011 ൽ രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരു പള്ളിയിൽ നടക്കുന്ന ആദ്യ ആക്രമണമാണിത്. നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്. അതേസമയം വടക്കൻ നഗരമായ അലപ്പോയിൽ നടന്ന ഐഎസ് വിരുദ്ധ ഓപ്പറേഷനിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മൂന്ന് ഐഎസ് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും