California Wildfire: മനുഷ്യനിർമ്മിത കാട്ടുതീ…; നിയന്ത്രണവിധേയമാക്കാനാകാതെ കാലിഫോർണിയ, കത്തിനശിച്ചത് 3,50,000 ഏക്കർ

California Massive Blaze: നിരവധി കൗണ്ടികളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തീപിടിത്തത്തിൽ 134 കെട്ടിടങ്ങൾ കത്തിനശിച്ചതായി അധികൃതർ പറയുന്നു. ഈ വർഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്.

California Wildfire: മനുഷ്യനിർമ്മിത കാട്ടുതീ...; നിയന്ത്രണവിധേയമാക്കാനാകാതെ കാലിഫോർണിയ, കത്തിനശിച്ചത് 3,50,000 ഏക്കർ

California Wildfire.

Published: 

28 Jul 2024 | 01:31 PM

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ കാട്ടുതീ (California wildfire) അനിയന്ത്രിതമായി പടരുന്നതായി റിപ്പോർട്ട്. 2500 അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ലെന്നാണ് വിവരം. 3,50,000 ഏക്കർ സ്ഥലമാണ് നിലവിൽ കത്തിനശിച്ചത്. മനുഷ്യ നിർമ്മിത കാട്ടുതീയാണ് ഇതെന്നും തീയിട്ടെന്ന് സംശയിക്കുന്ന 42കാരൻ പിടിയിലായെന്നും അധികൃതർ അറിയിച്ചു. ഈ വർഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്. കാലിഫോർണിയയിലെ ചിക്കോയിൽ നിന്നുള്ള റോണി ഡീൻ സ്റ്റൗട്ട് (ronnie stout) എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി കൗണ്ടികളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തീപിടിത്തത്തിൽ 134 കെട്ടിടങ്ങൾ കത്തിനശിച്ചതായി അധികൃതർ പറയുന്നു. പ്രദേശത്തെ തണുത്ത താപനിലയും ഈർപ്പമുള്ള വായുവും തീ പടരുന്നത് മന്ദഗതിയിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് കാലിഫോർണിയ ഡിപ്പാർട്ട്‌മെൻറ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ വിഭാഗം വ്യക്തമാക്കി. തീ അണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ പ്രസിഡൻറ് ജോ ബൈഡൻ നിർദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

തീപിടിച്ച കാർ ഒരാൾ മലയിടുക്കിലേക്ക് തള്ളിയിട്ടതോടെയാണ് ബുധനാഴ്ച ഉച്ചയയോടെ കാട്ടുതീ പടരാൻ തുടങ്ങിയത്. തീയണയ്ക്കുന്നതിനിടെ ഒരു അഗ്നിശമന സേനാംഗം മരിച്ചുവെന്ന് യുഎസ് ഫോറസ്റ്റ് സർവീസ് പറഞ്ഞു. സിംഗിൾ എഞ്ചിൻ ടാങ്കർ തകർന്നാണ് അപകടം സംഭവിച്ചത്.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
കിഡ്നിയെ ആരോഗ്യത്തോടെ വെക്കും ഈ ശീലങ്ങൾ
പ്രോട്ടീൻ പൗഡർ ഉപയോഗം എങ്ങനെ വേണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി