US H1B Visa: ആശ്വസിക്കാമോ? ഡോക്ടർമാർക്കും നേഴ്സുമാർക്കും എച്ച് 1 ബി വിസ ഫീസിൽ അമേരിക്ക ഇളവ് നൽകിയേക്കും
US H1B Visa Latest News: മെഡിക്കൽ പ്രൊഫഷണലുകളുടെ കാര്യത്തിൽ അമേരിക്ക കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. എച്ച് 1 ബി വിസ നിയമത്തിന് പിന്നാലെ ആരോഗ്യമേഖലകളിൽ ഉയർന്നുവന്ന ആശങ്കകൾ കണക്കിലെടുത്താണ് യുഎസിൻറെ ഇളവ് നൽകാൻ തീരുമാനിച്ചത്.

US President Donald Trump
വാഷിങ്ടൺ: അമേരിക്കയുടെ എച്ച് 1 ബി വിസ നിയമത്തിൽ (US H1B Visa new rules) നിന്ന് ഡോക്ടർമാർക്കും നേഴ്സുമാർക്കും ഇളവ് നൽകിയേക്കും. വൈറ്റ് ഹൗസ് വക്താവ് ടെയ്ലർ റോജേഴ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് ഇളവ് നൽകാൻ സാധ്യത. രാജ്യത്തിൻ്റെ ആരോഗ്യമേഖലയോടുള്ള താത്പര്യം ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ടാണ് ഇളവ് പരിഗണിക്കുന്നത്.
മെഡിക്കൽ പ്രൊഫഷണലുകളുടെ കാര്യത്തിൽ അമേരിക്ക കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. എച്ച് 1 ബി വിസ നിയമത്തിന് പിന്നാലെ ആരോഗ്യമേഖലകളിൽ ഉയർന്നുവന്ന ആശങ്കകൾ കണക്കിലെടുത്താണ് യുഎസിൻറെ ഇളവ് നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് എച്ച് 1 ബി വിസ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയർത്തി ഉത്തരവിറക്കിയത്.
Also Read: ഇന്ത്യയ്ക്ക് വെറും ഞെട്ടല്‍; എച്ച് 1 ബി വിസ യുഎസിന് തന്നെ പാരയാകും
പുതുതായി അപേക്ഷിക്കുന്നവരെ മാത്രമാണ് ഈ മാറ്റം ബാധിക്കുന്നത്. ഇന്ത്യക്കാർക്ക് ഉൾപ്പെടെയുള്ള വിദേശികൾക്ക് വലിയ വെല്ലുവിളിയാണ് എച്ച് 1 ബി വിസ. അതേസമയം ഇന്ത്യ അമേരിക്കയുടെ നിർണായക പങ്കാളിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പറഞ്ഞു. ചർച്ചകൾ ഫലപ്രദമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
എച്ച് 1 ബി വിസകൾക്കുള്ള ഫീസ് പ്രാബല്യത്തിൽ
സെപ്റ്റംബർ 22 മുതലാണ് എച്ച് 1 ബി വിസകൾക്കുള്ള ഫീസ് പ്രാബല്യത്തിൽ വന്നത്. ഒരു ലക്ഷം ഡോളറാണ് ഫീസായി ഇനിമുതൽ ഈടാക്കുക. വിദേശികൾക്ക് ഇടയിൽ ആശങ്ക സൃഷ്ടിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. എന്നാൽ പുതിയ അപേക്ഷകരെ മാത്രമേ ഇത് ബാധിക്കൂവെന്നാണ് വൈറ്റ് ഹൗസ് നൽകുന്ന വിശദീകരണം.