G7 Summit: എല്ലാവരും ഹിസ്ബുള്ളയല്ല; ഇസ്രായേലിന്റെ ലെബനന്‍ ആക്രമണങ്ങളെ ജി7-ല്‍ വിമര്‍ശിച്ച് ട്രംപ്

Donald Trump Criticises Israel's Lebanon Attacks at G7 Summit: ഒട്ടനവധി ആളുകളാണ് ഇതിനകം ലെബനനില്‍ കൊല്ലപ്പെട്ടത്. നിങ്ങള്‍ ആരെയെങ്കിലും അന്വേഷിക്കുന്നുണ്ടെങ്കില്‍, അതിനായി ഒരു അപ്പാര്‍ട്ട്‌മെന്റോ അല്ലെങ്കില്‍ മറ്റ് കെട്ടിടങ്ങളോ ഒന്നാക പൊളിച്ചുമാറ്റേണ്ടതില്ല. അവിടെയെല്ലാം ധാരാളം ആളുകള്‍ താമസിക്കുന്നുണ്ട്, അവരെല്ലാം ഹിസ്ബുള്ളയല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

G7 Summit: എല്ലാവരും ഹിസ്ബുള്ളയല്ല; ഇസ്രായേലിന്റെ ലെബനന്‍ ആക്രമണങ്ങളെ ജി7-ല്‍ വിമര്‍ശിച്ച് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്‌

Published: 

17 Jun 2026 | 07:05 AM

പാരിസ്: ഹിസ്ബുള്ള പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ലെബനനില്‍ നടത്തുന്ന ആക്രമണങ്ങളെ പരസ്യമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹിസ്ബുള്ള തീവ്രവാദികളെ പിടികൂടാന്‍ മുഴുവന്‍ കെട്ടിടങ്ങളും ബോംബ് വെച്ച് തകര്‍ക്കേണ്ട കാര്യമില്ലെന്ന് ട്രംപ് പറഞ്ഞു. ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്.

ഒട്ടനവധി ആളുകളാണ് ഇതിനകം ലെബനനില്‍ കൊല്ലപ്പെട്ടത്. നിങ്ങള്‍ ആരെയെങ്കിലും അന്വേഷിക്കുന്നുണ്ടെങ്കില്‍, അതിനായി ഒരു അപ്പാര്‍ട്ട്‌മെന്റോ അല്ലെങ്കില്‍ മറ്റ് കെട്ടിടങ്ങളോ ഒന്നാക പൊളിച്ചുമാറ്റേണ്ടതില്ല. അവിടെയെല്ലാം ധാരാളം ആളുകള്‍ താമസിക്കുന്നുണ്ട്, അവരെല്ലാം ഹിസ്ബുള്ളയല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഇറാനുമായുള്ള സമാധാന കരാര്‍ സംഭവിക്കാതിരിക്കാന്‍ ഇസ്രായേലിന്റെ ലെബനന്‍ ആക്രമണം വഴിവെക്കുമെന്ന ആശങ്ക ട്രംപിനുണ്ട്. ഇറാനുമായി സംഖ്യത്തിലുള്ള ലെബനനിലെ ഹിസ്ബുള്ളയുമായി കഴിഞ്ഞ ഏറെ കാലമായി പോരാടുന്നുണ്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായിട്ടും സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പരാമര്‍ശം.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവുമായി തനിക്കുള്ളത് വളരെ അടുത്ത ബന്ധമാണ്. എന്നാല്‍ ഇതേസമയം താന്‍ ലെബനനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ള വ്യക്തിയായിരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. നമ്മളില്ലാതെ, അമേരിക്കയില്ലാതെ ഇസ്രായേല്‍ ഉണ്ടാകില്ല. ഞാനില്ലെങ്കില്‍ ഒരിക്കലും ഇസ്രായേല്‍ ഉണ്ടാകില്ല, കാരണം ഞാന്‍ ചെയ്തത് ചെയ്യാന്‍ മറ്റൊരു പ്രസിഡന്റും തയാറായിരുന്നില്ലെന്നതാണ്.

ഇസ്രായേലിന് ട്രംപിനേക്കാള്‍ വലിയൊരു സുഹൃത്തില്ലെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. ഇസ്രായേലിന് പ്രസിഡന്റ് ട്രംപിനേക്കാള്‍ വലിയ സുഹൃത്തും സമാധാനത്തിന് വേണ്ടി പോരാടുന്ന ഒരാളും ഉണ്ടായിട്ടില്ല. ഇറാനിയന്‍ ഭരണകൂടത്തിന്റെ ആണവായുധം വികസിപ്പിക്കാനുള്ള നീക്കം തടയാന്‍ അമേരിക്കയും ഇസ്രായേലും നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന്, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സുരക്ഷിതരാണെന്നും വൈറ്റ് ഹൗസ്.

Also Read: G7 Summit: ഹോര്‍മുസില്‍ ഇന്ത്യക്കാര്‍ക്കും ജീവന്‍നഷ്ടപ്പെട്ടു, അതിനി ഉണ്ടാകരുത്; ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി

കരാര്‍ വേണമെങ്കില്‍ ഇസ്രായേല്‍ പിന്മാറണം

അമേരിക്കയുമായി സമാധാന കരാറില്‍ ഒപ്പുവെക്കണമെങ്കില്‍ ഇസ്രായേല്‍ ലെബനനില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇതുവരെ കൊണ്ടുവന്ന എല്ലാ നിബന്ധനകളും ലംഘിച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഇത് യുദ്ധം വീണ്ടും ആരംഭിക്കുന്നതിന് വഴിവെച്ചേക്കാമെന്നും അരാഗ്ചി പറഞ്ഞു.

അതേസമയം, യുഎസും ഇറാനും തമ്മിലുള്ള കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജൂണ്‍ 19ന് ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇസ്രായേല്‍ കരാറിന്റെ ഭാഗമല്ലെങ്കിലും ഫെബ്രുവരി 28ന് ഇറാനില്‍ ആക്രമണം നടത്താന്‍ ഇസ്രായേലും അമേരിക്കയോടൊപ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ലെബനനില്‍ ഇറാന് പിന്തുണ നല്‍കുന്ന ഹിസ്ബുള്ള സംഘത്തിനെതിരെ ഇസ്രായേല്‍ കടുത്ത ആക്രമണം ആരംഭിക്കുകയും, രാജ്യത്തിന്റെ വലിയൊരു ഭാഗം തന്നെ പിടിച്ചെടുക്കുകയും ചെയ്തു.

തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം കരാറിന്റെ ലംഘനമാണെന്നും അരാഗിചി കൂട്ടിച്ചേര്‍ത്തു. യുദ്ധത്തില്‍ ഇസ്രായേല്‍ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് അവരെ പുറത്തിറക്കാതെ യുദ്ധം പൂര്‍ണായി അവസാനിക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

English Summary

At the G7 Summit, Donald Trump criticised Israeli attacks on Lebanon, stating that “not everyone is Hezbollah.” His remarks highlighted concerns over the impact of military operations on civilians amid escalating tensions in the Middle East.

Loading...
Unable to load recommendations.
Follow Us
Related Stories
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
അബുദാബിയിൽ മഴയെ തുടർന്ന് അടച്ച പാർക്കുകളും ബീച്ചുകളും തുറന്നു; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
ഇനി ‘വേപ്പിങ്’ പോക്കറ്റ് കീറും! ഇ സിഗരറ്റിന് പുതിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം