Donald Trump: തീരുവയില്‍ കലിപ്പ് തീരാതെ ട്രംപ്, അടുത്ത പണി കാനഡയ്ക്ക്, ഇറക്കുമതിക്ക് 35% ചുങ്കം
Trump Imposes 35% Tariff On Canada: യുഎസിലേക്ക് അയയ്ക്കുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% താരിഫ് കാനഡയിൽ നിന്ന് ഈടാക്കും. കാനഡയോ, കനേഡിയന്‍ കമ്പനികളോ യുഎസില്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചാല്‍ താരിഫ് ഉണ്ടാകില്ല. കാനഡ താരിഫ് ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍, അത് ഇനി ഈടാക്കാന്‍ പോകുന്ന 35 ശതമാനത്തിനൊപ്പം അധികമായി ചേര്‍ക്കുമെന്നും ട്രംപ്
കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓഗസ്റ്റ് ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് പുതിയ താരിഫ് ബാധകമാകും. താരിഫ് വര്‍ധനവിനുള്ള കാരണങ്ങള്‍ വിശദീകരിച്ച് ട്രംപ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് കത്തയച്ചിരുന്നു. കാനഡ സാമ്പത്തികമായി പ്രതികാരം ചെയ്തിട്ടും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ യുഎസ് സമ്മതിച്ചെന്ന് ട്രംപ് കത്തില്‍ ആമുഖമായി വിശദീകരിക്കുന്നുണ്ട്. യുഎസിലേക്ക് മയക്കുമരുന്ന് വരുന്നത് തടയാന്‍ കാനഡ പരാജയപ്പെട്ടെന്നും ട്രംപ് ആരോപിച്ചു.
ഓഗസ്റ്റ് 1 മുതൽ, യുഎസിലേക്ക് അയയ്ക്കുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% താരിഫ് കാനഡയിൽ നിന്ന് ഈടാക്കും. കാനഡയോ, കനേഡിയന്‍ കമ്പനികളോ യുഎസില്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചാല്‍ താരിഫ് ഉണ്ടാകില്ല. കാനഡ താരിഫ് ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍, അത് ഇനി ഈടാക്കാന്‍ പോകുന്ന 35 ശതമാനത്തിനൊപ്പം അധികമായി ചേര്‍ക്കുമെന്നും ട്രംപ് കത്തില്‍ പറയുന്നു.
ഫെന്റനൈലിന്റെ ഒഴുക്ക് തടയാൻ കാനഡ പ്രവര്‍ത്തിച്ചാല്‍ ഇളവുകള്‍ പരിഗണിക്കുമെന്നും ട്രംപ് കാനഡയ്ക്ക് സൂചന നല്‍കി. യുഎസുമായുള്ള കാനഡയുടെ ബന്ധത്തെ ആശ്രയിച്ചാകും താരിഫിലെ പരിഷ്‌കാരമെന്നും അദ്ദേഹം വ്യക്തമാക്കി.




Read Also: Donald Trump: സണ്‍ബാത്തിനിടെ ട്രംപിന്റെ മേല്‍ ഡ്രോണ്‍ പതിച്ചേക്കാം; ഭീഷണിയുമായി ഇറാന്‍
യുഎസിലേക്കുള്ള ഫെന്റനൈലിന്റെ ഒഴുക്ക്, അന്യായമായ വ്യാപാര രീതികൾ തുടങ്ങിയവയാണ് കാനഡയ്ക്ക് തീരുവ ചുമത്തുന്നതിലെ കാരണങ്ങളായി ട്രംപ് വിശദീകരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ കാനഡ സഹകരിക്കുന്നില്ലെന്നാണ് യുഎസ് പ്രസിഡന്റിന്റെ ആരോപണം. കാനഡയുമായുള്ള വ്യാപാര ബന്ധം യുഎസ് തുടരുമെന്നും അദ്ദേഹം പറയുന്നു.