AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: തന്‍റെ കൂട്ടിലേക്ക് വീണ കുട്ടിയെ ഗൊറില്ല ചെയ്തത് കണ്ടോ; വീഡിയോ വൈറൽ

Gorilla Rescues Child Who Fell Into Cage: ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഒറ്റ ദിവസം കൊണ്ട് വീഡിയോ 68 ലക്ഷം പേരാണ് കണ്ടത്. രണ്ട് ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.

Viral Video: തന്‍റെ കൂട്ടിലേക്ക് വീണ കുട്ടിയെ ഗൊറില്ല ചെയ്തത് കണ്ടോ; വീഡിയോ വൈറൽ
വീഡിയോയിൽ നിന്ന് Image Credit source: Instagram
nandha-das
Nandha Das | Updated On: 10 Jul 2025 15:50 PM

മൃഗശാല സന്ദർശിക്കുന്ന സമയത്ത് അബദ്ധത്തിലും ചിലപ്പോഴൊക്കെ ബോധത്തിലും മനുഷ്യര്‍ മൃഗങ്ങളുടെ കൂട്ടിലേക്ക് ചെന്ന് പെടുന്ന നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരം അപകടങ്ങളിൽ നിന്ന് ജീവൻ രക്ഷപ്പെട്ടവർ വളരെ അപൂർവം മാത്രമാണ്. എന്നാൽ, അങ്ങനെ ഒരു അപൂർവ വാർത്തയാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഒരു ഗൊറില്ലയുടെ കൂട്ടിലേക്ക് വീണ കുഞ്ഞിനെ ഗൊറില്ല കൈകൾ കൊണ്ട് കോരിയെടുത്ത് കുട്ടിയുടെ അമ്മയ്ക്ക് കൈമാറുന്നതാണ് വീഡിയോ.

‘Tyrese’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഒറ്റ ദിവസം കൊണ്ട്  68 ലക്ഷം പേരാണ് കണ്ടത്. രണ്ട് ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. ‘കുട്ടി എങ്ങനെ കൂട്ടിലെത്തി?’ എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്‍റെ കൂട്ടില്‍ വീണ കുട്ടിയുടെ അടുത്തേക്ക് ഒരു ഗൊറില്ല നടന്ന് വരുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം കുട്ടിയുടെ അമ്മയെന്ന് കരുതപ്പെടുന്ന ഒരു സ്ത്രീ കൂടിന് വെളിയില്‍ നില്പുണ്ട്. സാവധാനത്തില്‍ നടന്ന് വന്ന ഗൊറില്ല, പതിയെ കുട്ടിയെ തന്‍റെ കൈകളില്‍ കോരിയെടുത്ത് കൂട്ടിന് പുറത്ത് നില്‍ക്കുന്ന അമ്മയുടെ കൈയിലേക്ക് വച്ച് കൊടുക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

വൈറൽ വീഡിയോ:

 

View this post on Instagram

 

A post shared by Doug E Peters (@elwoodshouse)

യുഎസിലെ ഏറ്റവും വലിയ മൃഗശാലയായ ബ്രോക്സ് മൃഗശാലയിലാണ് സംഭവം. ഇത് വീഡിയോയിൽ തന്നെ പറയുന്നുണ്ട്. എന്നാല്‍, ബ്രോക്സ് മൃഗശാലയില്‍ നിന്നും അത്തരമൊരു വാര്‍ത്ത ഇതുവരെ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. എങ്കിലും, മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ മനുഷ്യത്വം ഉണ്ടെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ പങ്കുവയ്ക്കുന്നത്. വീഡിയോ എഐ നിർമ്മിതമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ALSO READ: ‘നാണമില്ലേ ഈ പെൺകുട്ടിക്ക്’! പൊതുസ്ഥലത്തു വച്ച് സാരിയുടുത്ത് റഷ്യന്‍ യുവതി; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ 

അതേസമയം, ഇത്തരത്തിൽ ഗൊറില്ലയുടെ കൂട്ടിലേക്ക് വീണ കുട്ടികളുടെ വാർത്തകൾ ഇതിന് മുമ്പും വന്നിട്ടുണ്ട്. 1996ല്‍ ചിക്കാഗോ മൃഗശാലയിലെ 24 അടി താഴ്ചയുള്ള ഗൊറില്ലയുടെ കൂടിലേക്ക് വീണ 3 വയസുകാരി തത്ക്ഷണം മരണപ്പെട്ടിരുന്നു. കൂടാതെ, 2016ല്‍ ഒരു എട്ട് വയസുകാരൻ സിന്‍സിനിയാറ്റി മൃഗശാലയിലെ ഗൊറില്ലയുടെ കൂട്ടിൽ അകപ്പെട്ടു. കുട്ടിയെ രക്ഷപ്പെടുത്താനായി മൃഗശാല അധികൃതര്‍ക്ക് ബിന്‍റി ജുവ എന്ന ആണ്‍ ഗൊറില്ലയെ വെടിവച്ച് കൊല്ലേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.