AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: യുക്രെയ്‌നുള്ള ആയുധ വിതരണം പുനരാരംഭിച്ച് ഡൊണാള്‍ഡ് ട്രംപ്

Donald Trump Against Russia: അദ്ദേഹം എപ്പോഴും ഞങ്ങളോട് വളരെ നല്ലവനാണ്, പക്ഷെ അത് അര്‍ത്ഥശൂന്യമായി മാറുന്നുവെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന സമാധാന കരാറിന് പുടിന്‍ ഒരു തടസമായി മാറിയിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Donald Trump: യുക്രെയ്‌നുള്ള ആയുധ വിതരണം പുനരാരംഭിച്ച് ഡൊണാള്‍ഡ് ട്രംപ്
ഡൊണാള്‍ഡ് ട്രംപ്Image Credit source: PTI
shiji-mk
Shiji M K | Published: 09 Jul 2025 06:31 AM

വാഷിങ്ടണ്‍: യുക്രെയ്‌ന് നല്‍കികൊണ്ടിരുന്ന ആയുധങ്ങളുടെ വിതരണം പുനരാരംഭിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ നീക്കം. പുടിന്‍ തങ്ങളോട് നുണ പറയുന്നുവെന്നും ട്രംപ് പറഞ്ഞു.

അദ്ദേഹം എപ്പോഴും ഞങ്ങളോട് വളരെ നല്ലവനാണ്, പക്ഷെ അത് അര്‍ത്ഥശൂന്യമായി മാറുന്നുവെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന സമാധാന കരാറിന് പുടിന്‍ ഒരു തടസമായി മാറിയിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ അധിനിവേശത്തെ ചെറുക്കാന്‍ സഹായിക്കുന്നതിനായി യുക്രെയ്‌നിലേക്കുള്ള ആയുധ കയറ്റുമതി യുഎസ് പുനരാരംഭിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. യുഎസിന്റെ ആയുധ ശേഖരം കുറയുന്നുവെന്ന് പെന്റഗണ്‍ ആശങ്ക പ്രകടിപ്പിച്ചതിന് ഇടയിലാണ് ഈ നീക്കം. നേരത്തെ ചില വ്യോമ പ്രതിരോധ ഇന്റസെപ്റ്ററുകളും ബോംബുകളും മിസൈലുകള്‍ യുക്രെയ്‌നിലേക്ക് നല്‍കുന്നത് യുഎസ് നിര്‍ത്തിവെച്ചിരുന്നു.

Also Read: Donald Trump: അമേരിക്ക ഇന്ത്യയുമായുള്ള കരാറിനോടടുത്തു; താരിഫ് ഉയര്‍ത്തിയതിന് പിന്നാലെ ട്രംപ്

പുടിന്റെ കാര്യത്തില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല, അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനല്ലെന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂ. കാരണം അദ്ദേഹം ധാരാളം ആളുകളെ കൊല്ലുന്നുണ്ട്. പുടിന്‍ മനുഷ്യരോട് ശരിയായി പെരുമാറുന്നില്ല. അതിനാല്‍ ഞങ്ങള്‍ യുക്രെയിനിലേക്ക് ആയുധങ്ങള്‍ അയക്കാന്‍ പോകുകയാണ്. അവര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ സാധിക്കണമെന്നും യുഎസ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.