AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ‘എനിക്കൊന്നും അറിയില്ല’; റഷ്യ-യുഎസ് വ്യാപാരം ചൂണ്ടിക്കാണിച്ച ഇന്ത്യയോട് പ്രതികരിച്ച് ട്രംപ്

US-Russia Trade: റഷ്യയുമായുള്ള വ്യാപാരം കുറയ്ക്കാന്‍ രാജ്യം ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് വിവരം. വിപണിയില്‍ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്നും നിലവിലുള്ള ആഗോള സാഹചര്യവുമാണ് രാജ്യത്തെ നയിക്കുന്നതെന്ന നിലപാടും ഇന്ത്യ വ്യക്തമാക്കി.

Donald Trump: ‘എനിക്കൊന്നും അറിയില്ല’; റഷ്യ-യുഎസ് വ്യാപാരം ചൂണ്ടിക്കാണിച്ച ഇന്ത്യയോട് പ്രതികരിച്ച് ട്രംപ്
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 06 Aug 2025 | 07:21 AM

വാഷിങ്ടണ്‍: അമേരിക്കയും റഷ്യയും തമ്മില്‍ നടക്കുന്ന വ്യാപാരത്തെ കുറിച്ച് ഇന്ത്യ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്. വിഷയത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് പ്രതികരിച്ചത്. ഇന്ത്യയ്ക്ക് മേല്‍ ട്രംപ് മുഴക്കിയ താരിഫ് ഭീഷണിക്ക് പിന്നാലെയായിരുന്നു രാജ്യം യുഎസ്-റഷ്യ വ്യാപാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

എനിക്ക് ഇതിനെ കുറിച്ചൊന്നും അറിയില്ല. അതെല്ലാം പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷം ഞങ്ങള്‍ നിങ്ങളുമായി വീണ്ടും സംസാരിക്കുമെന്നാണ് ട്രംപിന്റെ പ്രതികരണം.

ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരുന്ന 25 ശതമാനം താരിഫിന് പുറമേ റഷ്യയില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ പിഴ ഈടാക്കുമെന്ന് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്ത്യ-റഷ്യ വ്യാപാരത്തില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും തന്നെ സംഭവിച്ചില്ല. ഇതോടെ ട്രംപ് വീണ്ടും ഭീഷണി മുഴക്കി.

പിന്നാലെ റഷ്യയില്‍ നിന്നുള്ള യുഎസ് ഇറക്കുമതിയെ ഇന്ത്യ ചൂണ്ടിക്കാട്ടുകയായിരുന്നു. യുഎസിന്റെ കാര്യത്തില്‍ അവര്‍ തങ്ങളുടെ ആണവ വ്യവസായത്തിനായി യുറേനിയം, ഹെക്‌സാഫ്‌ളൂറൈഡ്, വൈദ്യുത വ്യവസായത്തിനായി പല്ലേഡിയം, വളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

റഷ്യയുമായുള്ള വ്യാപാരം കുറയ്ക്കാന്‍ രാജ്യം ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് വിവരം. വിപണിയില്‍ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്നും നിലവിലുള്ള ആഗോള സാഹചര്യവുമാണ് രാജ്യത്തെ നയിക്കുന്നതെന്ന നിലപാടും ഇന്ത്യ വ്യക്തമാക്കി.

Also Read: Donald Trump: 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്ക് മേലുള്ള താരിഫ് വര്‍ധിപ്പിക്കും, ഭീഷണി തുടര്‍ന്ന് ട്രംപ്‌

അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ താരിഫ് വീണ്ടും ഉയര്‍ത്തുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്. യുഎസ് ഉത്പന്നങ്ങള്‍ക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ താരിഫ് ഉണ്ടായിരിക്കുക ഇന്ത്യയ്ക്കാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.